Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ചായ കുടിക്കുന്നവരെക്കാൾ ആരോഗ്യം കാപ്പി കുടിക്കുന്നവരിലോ? സത്യാവസ്ഥ ഇത്
രാവിലെ ഒരു കപ്പ് കാപ്പി(coffee) അല്ലെങ്കിൽ ചായ(tea) കുടിച്ചില്ലെങ്കിൽ അന്നത്തെ ദിവസം തന്നെ പോയി എന്ന് കരുതുന്നവരായിരിക്കും നമ്മളിൽ പലരും. ചിലർക്ക് പാൽ ചേർത്ത് കാപ്പിയും ചായയും ആയിരിക്കും പ്രിയം. എന്നാൽ, കട്ടൻ ചായയും കാപ്പിയും ഇഷ്ടപ്പെടുന്നവരും നിരവധിയാണ്. ഒന്ന് വെറുതേ പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ, അല്ലെങ്കിൽ ജോലിയുടെ ഭാരം മൂലം മനംമടുത്തിരിക്കുമ്പോൾ ഒരു കപ്പ് ചൂട് ചായ അല്ലെങ്കിൽ കാപ്പി കുടിച്ചാൽ കിട്ടുന്ന ആശ്വാസം പറഞ്ഞറിയിക്കാൻ സാധിക്കുകയില്ല.

ചായയും കാപ്പിയും കുടിക്കുന്നവരിൽ ആർക്കായിരിക്കും കൂടുതൽ ആരോഗ്യം? രണ്ടിനും അതിന്റെതായ ദോഷങ്ങളും ഗുണങ്ങളും ഉണ്ട്. എങ്കിലും, കുറച്ചധികം കൂടുതൽ ഗുണം ഏതിനായിരിക്കും ?
ചായ
ലോകത്തിൽ ഏറ്റവുമധികം ആളുകൾ കുടിക്കാൻ ഇഷ്ടപ്പെടുന്ന പാനീയങ്ങളിൽ ഒന്നാണ് ചായ. ചായ തന്നെ പലവിധത്തിലുണ്ട്. ഇഞ്ചിയിട്ട ചായ ഉണ്ട്. മസാല ചായ ഉണ്ട്, ഗ്രീൻ ടീ (green tea) ഉണ്ട്, ശംഖുപുഷ്പം ചേർത്ത നീല ചായയുണ്ട്. സൂര്യകാന്തി പൂ ചേർത്ത ചായയുണ്ട്, തുളസി ചേർത്ത ചായ, എന്നിങ്ങനെ ചായകൾ തന്നെ പലവിധം ഉണ്ട്. ഓരോ ചായകൾ കുടിക്കുന്നതും ആരോഗ്യത്തിന് പലവിധത്തിലുള്ള ആരോഗ്യ ഗുണങ്ങളും നൽകുന്നുണ്ട്.
കൊളസ്ട്രോൾ കുറയ്ക്കുന്നു
ചായയിൽ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിൽ നിന്നും കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. കൊളസ്ട്രോൾ കുറയ്ക്കാൻ ചായ കുടിക്കുമ്പോൾ ഹെർബ്സ് ചേർത്ത ചായ കുടിക്കാൻ ശ്രദ്ധിക്കുക. പാൽ ചായ കുടിക്കാതിരിക്കാം. ചായയിൽ മധുരം ചേർക്കാതിരിക്കാനും ശ്രദ്ധിക്കാം.
രക്തസമ്മർദ്ദം കുറയ്ക്കുന്നു
ചായയിൽ കാറ്റച്ചിൻ അടങ്ങിയിരിക്കുന്നു. ഇത് രക്തധമനികളിലെ അമിതമായിട്ടുള്ള സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. രക്തക്കുഴലുകളുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നതിനും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും സഹായിക്കും. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
മെറ്റബോളിസം വർദ്ധിപ്പിക്കും
ചായയിൽ പോളിഫെനോൾസ് അടങ്ങിയിരിക്കുന്നതിനാൽ ഇത് കലോറി അമിതമായി ആഗിരണം ചെയ്യപ്പെടുന്നത് കുറയ്ക്കുന്നു. കൂടാതെ, ആമാശയത്തിലെ നല്ല ബാക്ടീരിയകളെ ത്വരിത്തപ്പെടുത്തുന്നതിനാൽ അമിതവണ്ണം വരാതിരിക്കാനും ശരീരത്തിൽ നിന്നും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.
കാപ്പി
ഹൃദ്രോഗങ്ങൾ, കരൾ രോഗങ്ങൾ എന്നിവ കുറയ്ക്കാൻ ഏറ്റവുമധികം സഹായിക്കുന്ന ഒരു പാനീയമാണ് കാപ്പി. കാപ്പി തന്നെ പലവിധത്തിൽ ആഹാരത്തിന്റെ ഭാഗമാക്കുന്നവരുണ്ട്. ചിലർക്ക് എക്സ്പ്രെസ്സോ ആയിരിക്കും താൽപര്യം. ചിലർക്ക് കാപ്പുച്ചിനോ ആയിരിക്കും ഇഷ്ടം. ചിലർക്ക് നല്ല കട്ടൻകാപ്പി കുടിക്കാനായിരിക്കും ഇഷ്ടം. ഇത്തരത്തിൽ കാപ്പി കുടിച്ചാൽ നിരവധി ഗുണങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
തലച്ചോറിന്റെ ആരോഗ്യം
തലച്ചോറിന്റെ ആരോഗ്യത്തിന് കാപ്പി പതിവായി കുടിക്കുന്നത് വളരെ നല്ലതാണ്. കാപ്പിയിൽ ധാരാളം കഫേയ്ൻ അടങ്ങിയിരിക്കുന്നു. ഇത് ഓർമ്മശക്തി വർദ്ധിപ്പിക്കാൻ നല്ലതാണ്. സ്ട്രെസ്സ്(stress) കുറയ്ക്കാൻ സഹായിക്കും. അതുപോലെ, ഓർമ്മശക്തി നിലനിർത്താനും കാപ്പി സഹായിക്കും. പക്ഷാഘാതം(stroke), പാർക്കിംഗ്സൺ ഡിസീസ്(Parkinson's disease), അൾഷിമേഴ്സ്(Alzheimer's) എന്നീ രോഗാവസ്ഥകളിൽ നിന്നും തലച്ചോറിനെ സംരക്ഷിക്കാനും സഹായിക്കും.
പ്രമേഹം
ടൈപ്പ് 2 പ്രമേഹം( type 2diabetes), ഹൃദ്രോഗങ്ങൾ എന്നിവ കുറയ്ക്കാൻ കാപ്പി സഹായിക്കും. ഇത് രക്തത്തിലെ കൊഴുപ്പും പഞ്ചസ്സാരയുടെ അളവും കുറയ്ക്കാൻ സഹായിക്കും. ഇത് ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
ഏതാണ് നല്ലത്
ചായ. കാപ്പി ഇതിൽ ഏതായിരിക്കും ആരോഗ്യത്തിന് നല്ലത്? പൊതുവിൽ ചായ കുടികുന്നതാണ് കുറച്ചും കൂടെ ആരോഗ്യത്തിന് നല്ലത് എന്നാണ് പറയുന്നത്. കാരണം, ചായയിൽ കാപ്പിയേക്കാൾ കൂടുതൽ പോളിഫെനോൾസ്(Polyphenols) അടങ്ങിയിരിക്കുന്നു. ഇത് നല്ലൊരു ആന്റിഓക്സിഡന്റാണ്. ശരീരത്തിൽ ഫ്രീ റാഡിക്കൽസ് വരാതിരിക്കാനും ആരോഗ്യം പരിപാലിക്കാനും സഹായിക്കുന്നു.
കൂടാതെ, കാപ്പിയെ അപേക്ഷിച്ച് ചായയിൽ കഫേയ്ൻ(caffeine) കുറവാണ്. കഫേയ്ൻ അമിതമായി ഉത്കണ്ഠ രോഗങ്ങൾ, ഉറക്കമില്ലായ്മ, തലവേദന എന്നീ ആരോഗ്യ പ്രശ്നങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് ഗർഭിണികൾ കാപ്പി കുടിക്കാതിരിക്കുന്നതാണ് നല്ലത്. അതിനാൽ, കാപ്പിയെക്കാൾ കുറച്ചും കൂടെ ആരോഗ്യകരം ചായ തന്നെ.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
