കുഞ്ഞിന് ചായയും കാപ്പിയും കൊടുക്കുന്നോ? അതിലേറെ ദോഷം മറ്റൊന്നുമില്ല, ആരോഗ്യവിദഗ്ധര്‍ പറയുന്നത്

പലപ്പോഴും കൊച്ചുകുഞ്ഞുങ്ങള്‍ക്ക് ചായയും കാപ്പിയും രുചിച്ച് നോക്കാന്‍ നല്‍കുന്നത് പലരുടേയും ശീലമാണ്. പ്രത്യേകിച്ച് വീട്ടിലെ പ്രായമായവരാണ് ഇത്തരം കാര്യങ്ങളില്‍ അല്‍പം അശ്രദ്ധ കാണിക്കുന്നതും. അതിന്റെ ഫലമായി കുട്ടികളുടെ ആരോഗ്യപ്രശ്‌നങ്ങളില്‍ ചായക്കും കാപ്പിക്കും ഉള്ള പങ്ക് എന്താണെന്ന് പലരും വിസ്മരിക്കുന്നു. ദിവസവും മുതിര്‍ന്നവര്‍ തന്നെ ചായയും കാപ്പിയും കുടിക്കുന്നത് അത്ര നല്ലതല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. കാപ്പിയേക്കാള്‍ ചായയുടെ ഉപയോഗമാണ് പലപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ഇടക്കിടെ കാപ്പിയും ചായയും കുടിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ഇത് കുട്ടികളുടെ കാര്യത്തില്‍ ഉണ്ടാക്കുന്ന അപകടം നിസ്സാരമല്ല.

കുട്ടികള്‍ക്ക് കാപ്പിയും ചായയും കൊടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് കുട്ടികളില്‍ അനാരോഗ്യം മാത്രമേ വരുത്തുകയുള്ളൂ എന്നത് പലരും മറന്ന് പോവുന്നു. ചായയിലും കാപ്പിയിലും കഫീനാണ് കൂടുതല്‍ അടങ്ങിയിരിക്കുന്നത്. അത് മാത്രമല്ല ചായയില്‍ അടങ്ങിയിട്ടുള്ള ടാനിന്‍ എന്ന ഘടകം ശരീരത്തിലെ അയേണ്‍ ആഗിരണം ചെയ്യുന്നു. മുതിര്‍ന്നവര്‍ പലരും വെറും വയറ്റില്‍ രാവിലെ ചായയോ കാപ്പിയോ കുടിക്കാന്‍ ശ്രമിക്കുന്നു. ഇത് മുതിര്‍ന്നവര്‍ പിന്നീട് ശീലമാക്കി വരുന്നു. അത് അനാരോഗ്യത്തിലേക്കാണ് എത്തുന്നത്.

Tea and coffee effects on children

കുട്ടികള്‍ക്ക് ചായ നല്‍കുമ്പോള്‍
കുട്ടികള്‍ക്ക് ചായ നല്‍കുമ്പോള്‍ അപകടകരമായ പല അവസ്ഥകളും ഉണ്ടാവുന്നുണ്ട്. പ്രത്യേകിച്ച് പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ചായ നല്‍കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഒന്ന് തന്നെയാണ്. അല്ലാത്ത പക്ഷം അത് കുട്ടികളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് എത്തിക്കുന്നു. ചായയും കാപ്പിയും കുട്ടികള്‍ക്ക് ദോഷകരമാണെന്ന് ബെംഗളൂരുവിലെ എം.എസ്. രാമയ്യ മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിദഗ്ദ്ധനായ ഡോ. സയ്യിദ് മുജാഹിദ് ഹുസൈന്‍ തന്റെ ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ വ്യക്തമാക്കുന്നു. കാരണം പത്ത് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ചായ കൊടുക്കുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. കുട്ടികളുടെ ആരോഗ്യം അനാരോഗ്യത്തിലേക്ക് എത്തുന്നതിന് ഈ ശീലം മാത്രം മതി.

കുട്ടികളെ ബാധിക്കുന്നത്
കുട്ടികള്‍ക്ക് ചായയും കാപ്പിയും നല്‍കുമ്പോള്‍ അത് എപ്രകാരമാണ് ആരോഗ്യത്തെ ബാധിക്കുന്നത് എന്ന് എല്ലാ മാതാപിതാക്കളും അറിഞ്ഞിരിക്കണം. ഇവ അമിതമായി ഉപയോഗിക്കുന്നത് എല്ലാ പ്രായക്കാര്‍ക്കും പ്രശ്‌നമുണ്ടാക്കുന്നതാണ്. ഇത് കുട്ടികളിലെങ്കില്‍ പ്രത്യേകിച്ച് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. ചായ കുട്ടികളുടെ ദഹനാരോഗ്യത്തെ പ്രശ്‌നത്തിലാക്കുന്നു. അത് മാത്രമല്ല ചായയും കാപ്പിയും ധാരാളം കഫീന്‍ അടങ്ങിയതാണ്. ഇത് മറ്റ് പോഷകങ്ങളുടെ ആഗിരണത്തെ തടസ്സപ്പെടുത്തും. കൂടാതെ കുട്ടികളുടെ ശാരീരിക വളര്‍ച്ച മന്ദഗതിയില്‍ ആക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി അപകടകരമായ അവസ്ഥയും ആരോഗ്യ പ്രശ്‌നങ്ങളും കുട്ടികളെ ബാധിക്കുന്നു.

Tea and coffee effects on children

ഉറക്ക പ്രശ്‌നങ്ങള്‍ സ്ഥിരമാവുന്നു
പലപ്പോഴും ചായയുടേയും കാപ്പിയുടേയും ഉപയോഗം കുട്ടികളില്‍ ഉറക്ക പ്രശ്‌നങ്ങളുണ്ടാക്കുന്നു. അതിന്റെ ഫലമായി അത് ക്രമേണ ഉറക്കമില്ലായ്മ പോലുള്ള പ്രശ്‌നങ്ങളിലേക്ക് എത്തിക്കും. കാരണം കാപ്പിയിലും ചായയിലം ഉള്ള കഫീന്‍ മാനസികമായി കുട്ടികളില്‍ ഊര്‍ജ്ജവും ഉണര്‍വ്വും നല്‍കുന്നു. ഇത് സ്വാഭാവിക ഉറക്കത്തെ തടസ്സപ്പെടുത്തുന്ന അവസ്ഥയുണ്ടാവുന്നു. ഇതിന്റെ ഫലമായി മറ്റ് പ്രശ്‌നങ്ങളിലേക്കും ഉറക്കമില്ലായ്മയിലേക്കും നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു. ഇതെല്ലാം തന്നെ അപകടകരമായ അവസ്ഥ തന്നെയാണ് കുട്ടികളിലുണ്ടാക്കുന്നത്. ഇത് കുട്ടികളുടെ വളര്‍ച്ചയേയും ബാധിക്കുന്നു എന്നതാണ് സത്യം. അതുകൊണ്ട് കന്നെ വളരെയധികം ശ്രദ്ധിക്കണം.

ഹൃദയാരോഗ്യത്തെ ബാധിക്കുന്നു
പലപ്പോഴും കുട്ടികളുടെ ഹൃദയാരോഗ്യത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് ഇത് എത്തുന്നു. സ്ഥിരമായി കാപ്പിയും ചായയും കുടിക്കുന്ന കുട്ടികളിലും മുതിര്‍ന്നവരിലും എല്ലാം ഇത് ഒരുപോലെ തന്നെ ദുഷ്‌കരമായി മാറുന്നു. അത് മാത്രമല്ല ഇതിലെ കഫീന്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും അത് പോലെ തന്നെ ഹൃദയാരോഗ്യത്തെ പ്രശ്‌നത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഒരു കാരണവശാലും കുട്ടികള്‍ക്ക് ചായയും കാപ്പിയും നല്‍കരുത് എന്നതാണ് ഇത് വീണ്ടും ഓര്‍മ്മിപ്പിക്കുന്നത്. ദന്തപ്രശ്‌നങ്ങള്‍ക്കും ഇത് ഒരു പരിധി വരെ കാരണമാകുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

മാനസികാരോഗ്യത്തെ ബാധിക്കുന്നത്
മാനസികാരോഗ്യത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് വരെ ഇത് എത്തുന്നു. പലപ്പോഴും കഫീന്‍ വീഷാദം വര്‍ദ്ധിപ്പിക്കുന്നു. ഇതിന്റെ പതിവായുള്ള ഉപയോഗം പലപ്പോഴും കുട്ടികളിലും മുതിര്‍ന്നവരിലും വിഷാദം, ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം എന്നിവ വര്‍ദ്ധിപ്പിക്കും. പലപ്പോഴും സ്ഥിരമായി ചായ കുടിക്കുന്ന കുട്ടികളില്‍ ഇതെല്ലാം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ദഹനാരോഗ്യത്തെ തടസ്സപ്പെടുത്തുന്ന അവസ്ഥയിലേക്കും ഇത് എത്തിക്കുന്നു. കാരണം കുട്ടികളില്‍ ദഹനപ്രശ്‌നങ്ങളും അത് കൂടാതെ മലബന്ധം, ഓക്കാനം, എന്നിവയും കുട്ടികള്‍ക്ക് സംഭവിക്കുന്നു. കുട്ടികളുടെ ഭക്ഷണ രീതിയേയും ഇത് പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയുണ്ടാവുന്നു. അത് കൂടാതെ രോഗപ്രതിരോധ ശേഷിയേയും ഇത് കുറയ്ക്കുന്നു. അത് മാത്രമല്ല കുട്ടികളില്‍ ഭക്ഷണത്തിലെ അയേണ്‍ ആഗിരണം ചെയ്യുന്നതിനുള്ള ശരീരത്തിന്റെ കഴിവിനേയും തടസ്സപ്പെടുത്തുന്നു. ഇത് നിങ്ങളുടെ ശരീരത്തില്‍ ആഗിരണം ചെയ്യുന്ന പോഷകങ്ങളുടെ അളവിനെ കുറയ്ക്കുന്നു

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion