Latest Updates
-
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
മഴക്കാലത്തും സൺസ്ക്രീൻ നിർബന്ധമോ? ചർമ്മം സുരക്ഷിതമാക്കാൻ ഈ പുതിയ രീതികൾ പരീക്ഷിക്കൂ -
ചാട്ടവും ഓട്ടവുമില്ല, തൃഷയുടെ ഈ വർക്കൗട്ട് ചെയ്താൽ ശരീരം മാറും; മഴക്കാലത്ത് വീട്ടിലിരുന്ന് പരീക്ഷിക്കാം -
ചൊവ്വ ഇടവം രാശിയിലേക്ക്: സാമ്പത്തിക നേട്ടത്തിനായി ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഇന്ന് വൈകുന്നേരം മുതൽ രവി യോഗം: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വൻ മാറ്റങ്ങൾ, ഈ സമയം നഷ്ടപ്പെടുത്തരുത്! -
2026 ജൂൺ 17-23: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ വൻ കുതിപ്പ്; ശുഭസമയങ്ങൾ ഇതാ!
വെറും വയറ്റില്‍ വേദനസംഹാരി കഴിക്കുന്നവര്‍ക്ക് ദിവസമെണ്ണിത്തുടങ്ങാം: അപകടം, ഗുരുതരം പ്രത്യാഘാതം
പലരും ചെറിയ ഒരു വേദന വരുമ്പോള്‍ ഉടന്‍ തന്നെ പോയി വേദന സംഹാരി കഴിക്കുന്നു. അത് ഇനി ഇപ്പോള്‍ എത്ര ചെറിയ വേദനയെങ്കിലും വലിയ വേദനയെങ്കിലും സ്വയം ചികിത്സയാണ് പലരും ചെയ്യുന്നത്. ഇത് ഉണ്ടാക്കുന്ന പ്രത്യാഘാതം എത്രത്തോളം വലുതാണ് എന്നത് പലരും ചിന്തിക്കുന്നില്ല. പലപ്പോഴും ആരോഗ്യത്തെയും ആയുസ്സിനേയും ഒരുപോലെ ഇല്ലാതാക്കുന്നതാണ് ഇത്തരത്തിലുള്ള ശീലം എന്നത് പലരും ചിന്തിക്കുന്നില്ല. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഗ്യാസ്ട്രോഎന്‍ട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി ഇപ്പോള്‍ വേദന സംഹാരികളെക്കുറിച്ചും അവ വെറും വയറ്റില്‍ കഴിക്കുന്നതിനെക്കുറിച്ചും ചില മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.
നമ്മള് ഒരിക്കലും പ്രതീക്ഷിക്കാത്ത അപകടങ്ങള്‍ക്ക് ഇത് കാരണമാകും എന്നാണ് ഇവര്‍ പറയുന്നത്. രക്തസ്രാവത്തോടെ ഉള്ള അള്‍സര്‍ ബാധിച്ച ഒരു വ്യക്തിക്ക് നല്കിയ ചികിത്സയുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹം ഇത്തരം ഒരു നിഗമനത്തില്‍ എത്തിയത്. നിരന്തരമായി ഈ വ്യക്തി തലവേദനക്കുള്ള മരുന്ന് വെറും വയറ്റില്‍ കഴിച്ചതിന്റെ അടിസ്ഥാനത്തിലാണ് രോഗാവസ്ഥ മൂര്‍ച്ഛിച്ചത്. വേദന സംഹാരികള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ കഴിക്കാന്‍ പാടുകയുള്ളൂ. മാത്രമല്ല അവ ഒരിക്കലും വെറും വയറ്റില്‍ കഴിക്കാനും പാടില്ല.

ഒഴിഞ്ഞ വയറ്റില്‍ കഴിക്കുമ്പോള്‍ സംഭവിക്കുന്നത്?
നിങ്ങള്‍ ഒഴിഞ്ഞ വയറ്റില്‍ വേദന സംഹാരികള്‍ കഴിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്ന് ആദ്യം അറിഞ്ഞിരിക്കണം. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് കഴിക്കുന്നതെങ്കില്‍ ഫലപ്രദമായ ആഗിരണത്തിന് വേണ്ടിയാണ് ഇത്തരത്തില്‍ ചെയ്യുന്നത്. ഇത് ഭക്ഷണത്തോടൊപ്പം തന്നെ കുടലിലെ മാറ്റങ്ങള്‍ പരിമിതപ്പെടുത്തുകയും മരുന്നുകളുടെ ഫലപ്രാപ്തിയെ തന്നെ ബാധിക്കുകയും ചെയ്യുന്നു. എന്നാല്‍ ചില അവസരങ്ങളില്‍ ഇത് നാം കഴിക്കുന്ന ഭക്ഷണത്തിലെ അയേണ്‍, കാല്‍സ്യം പോലുള്ളവയെ ബാധിക്കുകയും ചെയ്യും.
നിര്‍ദ്ദേശപ്രകാരം കഴിക്കേണ്ടത്
പലപ്പോഴും ചില മരുന്നുകള്‍ ഡോക്ടര്‍മാര്‍ വെറും വയറ്റില്‍ കഴിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അതില്‍ ആന്റിബയോട്ടിക്കുകള്‍, ആസ്ത്മ മരുന്നുകള്‍, ആര്‍ത്രൈറ്റിസ് മരുന്നുകള്‍ എന്നിവയെല്ലാം ഉണ്ടായിരിക്കും. എന്നാല്‍ വേദന സംഹാരികളായ ചില മരുന്നുകള്‍ കഴിക്കുമ്പോള്‍ അത് വയറ്റില്‍ പ്രകോപനം ഉണ്ടാക്കുന്നു. ചിലരില്‍ വയറ്റിലെ പാളിയില്‍ രക്തസ്രാവം ഉണ്ടാവുന്നതിലേക്ക് വരെ നയിക്കുന്നു. ഇത് പലപ്പോഴും വയറ്റിലെ ആസിഡിന്റെ ഉത്പാദനം കുറയ്ക്കുകയും മ്യൂക്കസ് ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി പലപ്പോഴും ശരീരത്തില്‍ ദഹനനാളത്തില്‍ വരെ പ്രതിസന്ധികള്‍ ഉണ്ടാവാം. കുടല് സംബന്ധമായ പ്രശ്നങ്ങളിലേക്ക് ഇത് നയിക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്.
മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍
ആമാശയത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നതോടൊപ്പം തന്നെ തന്നെ രക്തസ്രാവമുള്ള അള്‍സര്‍, കുടല് വീക്കം, കുടല് സംബന്ധമായ മറ്റ് പ്രതിസന്ധികള്‍ എന്നിവ വര്‍ദ്ധിക്കാം. പലപ്പോഴും ആരോഗ്യത്തിന് വളരെയധികം ബുദ്ധിമുട്ടുകള്‍ ഇത് മൂലം ഉണ്ടാവാം. പ്രായമായവരിലും കുട്ടികളിലും ഇതിന്റെ സാധ്യതയും പാര്‍ശ്വഫലങ്ങളും വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നു. ഒരു കാരണവശാലും വെറും വയറ്റില്‍ ഡോക്ടറുടെ കൃത്യമായ നിര്‍ദ്ദേശമില്ലാതെ വേദന സംഹാരികള്‍ കഴിക്കരുത്.
മറ്റ് പാര്‍ശ്വഫലങ്ങള്‍
കുടലിലുണ്ടാവുന്ന പ്രതിസന്ധികളല്ലാതെ മറ്റ് ചില പാര്‍ശ്വഫലങ്ങളും ഇതിന്റെ ഫലമായി സംഭവിക്കുന്നു. നെഞ്ചെരിച്ചില്‍, ഛര്‍ദ്ദി, ഓക്കാനം, രക്തസ്രാവം, വയറിളക്കം, മലബന്ധം, വയറ് വീര്‍ത്തത് പോലെ തോന്നുക, വായുവിന്റെ അസ്വസ്ഥതകള്‍, ഗ്യാസ് തുടങ്ങിയ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ ഗുരുതരാവസ്ഥയിലേക്ക് നയിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അപകടകരമായ അവസ്ഥകള്‍ പലപ്പോഴും നിങ്ങള്‍ക്കുണ്ടാവാം.
ലഘുഭക്ഷണം നിര്‍ബന്ധം
ഏതെങ്കിലും തരത്തിലുള്ള വേദന സംഹാരികള്‍ കഴിക്കുന്നതിന് മുന്‍പായി ലഘുഭക്ഷണം നിര്ബന്ധമാക്കേണം. വയറ് നിറച്ച് ഭക്ഷണം കഴിക്കേണ്ട ആവശ്യകത ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ചെറിയ അളവില്‍ ഭക്ഷണം കഴിച്ചിരിക്കണം. ഇത് ആമാശയത്തിലെ ആസിഡിന്റെ സന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. കൂടാതെ അസ്വസ്ഥതകള്‍ തടയുന്നതിനും സഹായിക്കുന്നു. നട്സ്, കുതിര്‍ത്ത ബദാം, ആപ്പിള്‍, പിയര്‍ അല്ലെങ്കില്‍ വാഴപ്പഴം പോലുള്ളവ, ഒരു ഗ്ലാസ് പാല് എന്നിവയെല്ലാം കഴിക്കാവുന്നതാണ്.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications