Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സ്ഥിരമായി ഈ മധുരം ഭക്ഷണത്തില്‍ ചേര്‍ത്താല്‍ പ്രമേഹം പിടിച്ച പിടിയാല്‍ നിര്‍ത്താം
പ്രമേഹം, ഇന്നത്തെ കാലത്ത് പലരേയും തളര്‍ത്തുന്ന ഒരു രോഗാവസ്ഥയാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ചില ഭക്ഷണങ്ങള്‍ നാം കഴിക്കുന്നത് പ്രമേഹത്തെ വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഡയറ്റോ അല്ലെങ്കില്‍ ആരോഗ്യത്തിന് സഹായിക്കുന്ന മറ്റ് ചില മാര്‍ഗ്ഗങ്ങളോ നാം തേടുന്നു. എന്നാല്‍ ആരോഗ്യ സംരക്ഷണത്തിനും പ്രമേഹത്തെ പ്രതിരോധിക്കുന്നതിനുമായി നമുക്ക് ചില മധുരം കഴിച്ച് കൊണ്ട് തന്നെ പ്രതിരോധം തീര്‍ക്കാം.
്സ്ഥിരമായി നാം കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ചില മധുരമുണ്ട്. ശരിയായ ഭക്ഷണം തിരഞ്ഞെടുക്കുക എന്നത് തന്നെയാണ് ആദ്യത്തെ കാര്യം. അതില്‍ പലരും മധുരം പൂര്‍ണമായും ഒഴിവാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അതല്ലാതെ തന്നെ പ്രമേഹത്തെ മധുരം കഴിച്ച് നേരിടാം. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെക്കുറിച്ച് ആകുലപ്പെടാതെ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ചില പ്രമേഹ മധുര ഭക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ഡാര്‍ക്ക് ചോക്ലേറ്റ്
ഡാര്‍ക്ക് ചോക്ലേറ്റ് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. നിങ്ങള്‍ക്ക് മധുരം കഴിക്കാന്‍ തോന്നുമ്പോള്‍ പ്രമേഹ രോഗികള്‍ക്ക് പോലും കഴിക്കാന്‍ സാധിക്കുന്നതാണ് ഡാര്‍ക്ക് ചോക്ലേറ്റ്. ഇതിലുള്ള ഫ്ലേവനോയ്ഡുകള്‍ എന്‍ഡോതെലിയല്‍ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തും, ഇത് ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കുന്നതോടൊപ്പം തന്നെ ആരോഗ്യ പ്രതിസന്ധികളെ കുറക്കുന്നു. കൂടാതെ ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിനും ഹൃദ്രോഗ സാധ്യതയെ കുറക്കുന്നതിനും സഹായിക്കുന്നു.
ചിയ പുഡ്ഡിംഗ്
പ്രമേഹമാണെങ്കിലുും ഒരു പുഡ്ഡിംങ് എല്ലാം കഴിക്കാന്‍ താല്പ്പര്യമുള്ളവരുണ്ടായിരിക്കും. എന്നാല്‍ അതിന് ഏറ്റവും അനുയോജ്യമായ പുഡ്ഡിംങ് ആണ് ചിയ പുഡ്ഡിംങ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇതിലുള്ള നാരുകളാണ് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നത്. ഇതിലുള്ള നാരുകള്‍ നമ്മുടെ ശരീരത്തിലെ ഫാറ്റി ആസിഡുകളുടെ ഉത്പാദനത്തിന് സഹായിക്കുന്നു. ഇതോടൊപ്പം തന്നെ വന്‍കുടലിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. സ്ഥിരമായി ചിയ സീഡ്സ് ഭക്ഷണത്തിന്റെ ഭാഗമാക്കുക വഴി പ്രമേഹത്തെ നിയന്ത്രിക്കാം.
പഴങ്ങള്‍
പലപ്പോഴും പ്രമേഹ രോഗികള്‍ പഴങ്ങള്‍ കഴിക്കരുത് എന്ന് പറയുന്നു. എന്നാല്‍ പ്രമേഹ രോഗികള്‍ക്ക് പഴങ്ങള്‍ കഴിക്കാം. പക്ഷേ കഴിക്കുന്ന അളവില്‍ അല്പം ശ്രദ്ധിക്കണം എന്ന് മാത്രമേ ഉള്ളൂ. 15 ഗ്രാം വരെ പഴം ഒരു ദിവസം ഇവര്‍ക്ക് കഴിക്കാവുന്നതാണ്. ഇത് വഴി ശരീരത്തില്‍ പ്രമേഹത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. ദിനവും കഴിക്കുന്ന ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഇവയെല്ലാം ഉള്‍പ്പെടുത്താം.
ബനാന ഐസ് ക്രീം
നിങ്ങള്‍ പ്രമേഹ രോഗിയാണെങ്കില്‍ പോലും അല്പം ഐസ്ക്രീം കഴിക്കാന്‍ ആഗ്രഹം കാണും. എന്നാല്‍ അതെല്ലാം പ്രമേഹം വര്‍ദ്ധിപ്പിക്കും എന്നത് കൊണ്ട് തന്നെ അല്പം കരുതലല്‍ വേണം. എന്നാല്‍ ഇനി പ്രമേഹ രോഗികള്‍ക്കും കഴിക്കാവുന്ന ഒന്നാണ് ബനാന ഐസ്ക്രീം. ഇതിലുള്ള കുറവ് ഗ്ലൈസമിക് ഇന്‍ഡക്സും ഉയര്‍ന്ന ഫൈബറും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാന്‍ സഹായിക്കുന്നു. പ്രമേഹരോഗികള്‍ക്ക് സമീകൃതാഹാരമായി കഴിക്കാവുന്ന ഒന്നാണ് വാഴപ്പഴം.
ഗ്രീക്ക് യോഗര്‍ട്ട്
ഗ്രീക്ക് യോഗര്‍ട്ട് കഴിക്കുന്നതും ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇത് ഉയര്‍ന്ന പോഷകഗുണങ്ങള്‍ അടങ്ങിയതാണ്. അത് മാത്രമല്ല കാര്‍ബോഹൈഡ്രേറ്റിന്റെ അളവാണ് ഇതില്‍ പകുതിയും അത് മാത്രമല്ല ധാരാളം പ്രോട്ടീനും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് വഴി വിശപ്പ് നിയന്ത്രിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനെ കുറക്കുന്നതിനും സഹായിക്കുന്നു. പ്രമേഹത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു ഗ്രീക്ക് യോഗര്‍ട്ട് എന്നത് നമുക്ക് മനസ്സിലാക്കുന്നതിന് സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications