Latest Updates
-
പ്രസവശേഷം തടി കൂടിയോ? ട്രോളന്മാർക്ക് സ്വര ഭാസ്കർ നൽകിയ കിടിലൻ മറുപടി വൈറലാകുന്നു! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ അതിജീവിക്കാൻ ഈ കരുതലുകൾ മതി! -
കഠിനമായ വേനൽച്ചൂട്; തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ജീവൻ രക്ഷിക്കാൻ ഈ മാറ്റങ്ങൾ അനിവാര്യം! -
മാതാപിതാക്കളാകാൻ ഇനി എഐയുടെ സഹായം; ഐവിഎഫ് ചികിത്സയിൽ വരാനിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾ -
തടി കുറയ്ക്കാൻ ഈ ഇഞ്ചക്ഷൻ എടുക്കുന്നവരാണോ നിങ്ങൾ? വരാനിരിക്കുന്നത് വലിയൊരു അപകടം! -
രാജ്യം വെന്തുരുകുന്നു; യുവി കിരണങ്ങളിൽ നിന്ന് ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
22 കിലോ കുറഞ്ഞു, ശർവാനന്ദിന്റെ ആ മാറ്റം കണ്ട് ഞെട്ടി ആരാധകർ; ആ രഹസ്യം ഇതാണ്! -
ബുധൻ ഇടവം രാശിയിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം ഉറപ്പ്! -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? മെയ് 2-ലെ ഈ സമയം അത്ര നല്ലതല്ല, അബദ്ധങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കൂ!
ഫ്രിഡ്ജില്‍ നിന്നും വെള്ളമെടുത്ത് അപ്പാടെ കുടിക്കുന്ന ശീലമുണ്ടോ? ഇനിയെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം
വേനല്‍ കടുക്കുകയാണ്, വേനല്‍ മഴ ഇടക്കിടെ ലഭിക്കുന്നുണ്ടെങ്കിലും ചൂടിനൊട്ടും കുറവില്ല എന്നത് തന്നെയാണ് സത്യം. പലപ്പോഴും ചൂടിനെ കുറയ്ക്കാന്‍ എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യുന്നവരാണ് പലരും. ഇടക്കിടെ വെള്ളം കുടിക്കുക അത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ചൂട് അസഹനീയമാവുമ്പോള്‍ ദാഹം ഇരട്ടിയാവുന്നു. എന്നാല്‍ അതിന് പരിഹാരം കാണാന്‍ ഫ്രിഡ്ജീല് നിന്ന് വെള്ളം എടുത്ത് അതുപോലെ കുടിക്കുമ്പോള്‍ അത് ദാഹം മാറ്റുമെങ്കിലും ആരോഗ്യത്തെ പ്രശ്നത്തിലാക്കുകയാണ് ചെയ്യുന്നത് എന്ന് പലരും അറിയുന്നില്ല.
വേനല്‍ക്കാലത്തെ കത്തുന്ന ചൂടില്‍ നിന്ന് അല്പം ആശ്വാസം നിങ്ങള്‍ക്ക് തല്‍ക്ഷണത്തില്‍ ലഭിക്കുമെങ്കിലും പിന്നീട് അതുണ്ടാക്കുന്ന അപകടത്തെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല എന്നതാണ് സത്യം. പലപ്പോഴും ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്ന ചില ചെറിയ വലിയ മാറ്റങ്ങളെങ്കിലും ഈ ശീലം നിങ്ങള്‍ക്ക് നല്കുന്നു. കത്തുന്ന ചൂടില്‍ ഇനിയെങ്കിലും ഐസ് വെള്ളം കുടിക്കുന്നത് ശീലമുള്ളവരെങ്കില്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ദഹനത്തില്‍ കഷ്ടപ്പാട്
പലപ്പോഴും ദഹനത്തിനെ മന്ദഗതിയിലാക്കുകയാണ് ഈ തണുത്ത വെള്ളം ചെയ്യുന്നത്. ഇത് നിങ്ങളുടെ രക്തക്കുഴലുകളെ സങ്കോചിപ്പിക്കുന്നു, അതോടെ നിങ്ങളുടെ ഭക്ഷണത്തിലെ കൊഴുപ്പ് അവിടെ കട്ടിയാവുന്നു. ഇത് ദഹനത്തെ പ്രതിരോധിക്കുന്നതിലേക്ക് എത്തും. അത് മാത്രമല്ല ഭക്ഷണത്തിന് ഇടയിലെ ഭക്ഷണത്തിന് തൊട്ടു മുന്‍പോ ഭക്ഷണം കഴിഞ്ഞ ഉടനേയോ തണുത്ത വെള്ളം കുടിക്കുന്നവരിലും ഇതേ അവസ്ഥ തന്നെയുണ്ടാവാം. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇനിയെങ്കിലും തണുത്ത വെള്ളം കുടിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ചിലരില്‍ ദഹനക്കേട്, വയറു വേദന എന്നിവയും ഇത് വഴി ഉണ്ടാവാം.
തൊണ്ടവേദനയും അസ്വസ്ഥതകളും
തൊണ്ട വേദനയും അസ്വസ്ഥതകളും നിങ്ങളില്‍ പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാവാം. എന്നാല്‍ അതിന് കാരണമാകുന്നത് ഒരു പക്ഷേ തണുത്ത വെള്ളം കൂടിയായിരിക്കും. പ്രത്യേകിച്ച് നല്ല കടുത്ത ചൂടില്‍ നിന്ന് പെട്ടെന്ന് തണുപ്പിലേക്കുള്ള മാറ്റം നിങ്ങളില്‍ തൊണ്ടയില്‍ അസ്വസ്ഥത ഉണ്ടാക്കുന്നു. ഇത് ജലദോഷത്തിലേക്കും മറ്റ് അണുബാധകളിലേക്കും നിങ്ങളെ എത്തിക്കും. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്. ഇനിയെങ്കിലും തണുത്ത വെള്ളം കുടിക്കുന്നവര്‍ വളരെയധികം ശ്രദ്ധിക്കണം.
ഹൃദയമിടിപ്പില്‍ വ്യത്യാസം
പലപ്പോഴും നല്ലതുപോലെ തണുത്ത വെള്ളം കുടിക്കുന്നത് ഹൃദയമിടിപ്പ് ഉള്‍പ്പടെ പലവിധത്തിലുള്ള പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന വാഗസ് നാഡിയെ ഉത്തേജിപ്പിക്കുന്നു. ഇത് ഹൃദയമിടിപ്പില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നു. അതിന്റെ ഫലമായി ചിലരില്‍ നെഞ്ച് വേദന, തലകറക്കം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. പ്രത്യേകിച്ച് കൂടുതല്‍ തണുത്ത വെള്ളം കുടിക്കുന്നവര്‍ക്ക് ഇത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലേക്ക് എത്തുന്നതിന് മുന്‍പ് ശ്രദ്ധിക്കണം.
തലവേദന
പലപ്പോഴും തണുത്ത വെള്ളം കുടിക്കുന്നത് പ്രത്യേകിച്ച് വളരെ വേഗത്തില്‍ കുടിക്കുന്നത് തലവേദനയിലേക്ക് നയിക്കുന്നു. അത് നിങ്ങള്‍ക്ക് തന്നെ മനസ്സിലാകുന്നു. കാരണം അത് നിങ്ങളില്‍ തണുത്ത വെള്ളത്തിന്റെ പാര്‍ശ്വഫലമായി ഉണ്ടാവുന്നതാണ്. പലപ്പോഴും ഇതിനെ ബ്രെയ്ന്‍ ഫ്രീസ് എന്നാണ് പറയുന്നത്. പലപ്പോഴും ശരീരത്തിലെ താപനിലയില്‍ വളരെ പെട്ടെന്നുണ്ടാവുന്ന മാറ്റം നിങ്ങളുടെ തൊണ്ടയിലെ ഞരമ്പുകളില്‍ പ്രശ്നങ്ങളുണ്ടാക്കുകയും അത് തലച്ചോറിലേക്ക് സിഗ്നല്‍ കൊടുക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായാണ് പലപ്പോഴും തലവേദനയുണ്ടാവുന്നത്.
നിര്‍ജ്ജലീകരണം സ്ഥിരമാവുന്നു
നിങ്ങള്‍ തണുത്ത വെള്ളം കുടിക്കുന്നത് വഴി ശരീരത്തില്‍ നിര്‍ജ്ജലീകരണം ഇല്ലാതാവുന്നില്ല. കാരണം ഇത് പലപ്പോഴും നിങ്ങളുടെ ശരീരത്തെ സാധാരണ താപനിലയിലേക്ക് കൊണ്ട് വരാന്‍ കൂടുതല്‍ പ്രയത്നിക്കേണ്ടി വരുന്നു. അതിന്റെ ഫലമായി പലപ്പോഴും ഇത് ജലാംശം ആഗിരണം ചെയ്യുന്നത് പ്രതിസന്ധിയിലാക്കുന്നു. അതിന്റെ ഫലമായി കൂടുതല്‍ നിര്ജ്ജലീകരണത്തിലേക്കാണ് ശരീരം എത്തുന്നത്. അത് മാത്രമല്ല ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുകയാണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കുകയും വേണം.
അപ്പോള്‍ നിങ്ങള്‍ എന്തുചെയ്യണം?
എന്നാല്‍ ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ തണുത്ത വെള്ളം പൂര്‍ണമായും ഒഴിവാക്കണോ? പലപ്പോഴും അതിനെ പ്രതിരോധിക്കാന്‍ ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. അതിനായി തണുത്ത വെള്ളത്തിന് പകരം സാധാരണ താപനില അഥവാ റൂം ടെംപറേച്ചറില്‍ ഉള്ള വെള്ളം തിരഞ്ഞെടുക്കാം. ഇത് ശരീരത്തിന് കൂടുതല്‍ ഉന്മേഷവും കരുത്തും നല്കുന്നു. കൂടാത ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിച്ചാല്‍ ആരോഗ്യത്തോടെ വേനല്‍ക്കാലത്ത് മുന്നോട്ട് പോവാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications