Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ?
ആയുസ്സ് കൂടിയത് 25 ശതമാനം, പരീക്ഷണം വിജയകരം; ലോകം കാത്തിരിക്കുന്ന മരുന്ന് ഇതാകാമെന്ന് ശാസ്ത്രജ്ഞര്‍
ആയുസ്സ് കൂട്ടുന്ന ഒരു മരുന്നിനായി കാലങ്ങളായി ലോകം കാത്തിരിക്കുന്നു. ആ കാത്തിരിപ്പ് ഉടന്‍ അവസാനിച്ചേക്കാമെന്ന സൂചനയാണ് ശാസ്ത്രലോകത്ത് നിന്നും ലഭിക്കുന്നത്. ആയുസ്സ് വര്‍ദ്ധിപ്പിക്കുമെന്ന് കരുതുന്ന മരുന്ന് എലികളില്‍ പരീക്ഷിച്ച് വിജയിച്ചു. ഈ മരുന്ന് പരീക്ഷിച്ച എലികളുടെ ആയുസ്സ് 25 ശതമാനമാണ് വര്‍ധിച്ചത്. മനുഷ്യരിലും ഇതേ പ്രതികരണം തന്നെയായിരിക്കും മരുന്ന് ഉണ്ടാക്കുകയെന്ന ശുഭ പ്രതീക്ഷയിലാണ് ശാസ്ത്രസമൂഹം.

പ്രതീക്ഷയായി സൂപ്പര്‍മോഡല്‍ ഗ്രാനീസ്
മരുന്ന് പരീക്ഷണത്തിന് വിധേയരായ എലികളെ സൂപ്പര്‍മോഡല്‍ നാനി എന്നാണ് ഗവേഷകര്‍ വിശേഷിപ്പിച്ചത്. കാരണം ഇവയുടെ യുവത്വം നഷ്ടപ്പെട്ടിരുന്നില്ല. മരുന്ന് ഉള്‍പ്പെട്ട ചികിത്സയ്ക്ക് വിധേയരായ എലികള്‍ 155 ആഴ്ച ജീവിച്ചു. അതേസമയം മരുന്ന് നല്‍കാത്ത എലികള്ഡ 120 ആഴ്ചയാണ് ജീവിച്ചത്.
ഈ മരുന്ന് ഭാവിയില്‍ ദുര്‍ബലതയും ക്ഷീണവും പ്രായമാകലിന്റെ മറ്റ് ലക്ഷണങ്ങളും ഇല്ലാതാക്കി ആരോഗ്യപൂര്‍ണ്ണമായ പ്രായമാകല്‍ എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.
കാന്‍സര്‍ കുറഞ്ഞു
മരുന്ന് നല്കിയ എലികളില്‍ കാന്‍സര്‍ മൂലമുള്ള മരണം കുറഞ്ഞുവെന്നതാണ് ഗവേഷകര്‍ കണ്ടെത്തിയ ഒരു പ്രധാനപ്പെട്ട കാര്യം. ഗുരുതരമായ നീര്‍ക്കെട്ടും മോശം മെറ്റബോളിസവും മൂലമുള്ള രോഗങ്ങളും മരുന്ന് നല്കിയപ്പോള് കുറഞ്ഞു. പ്രായമായ എലികള്‍ ദുര്‍ബലരായി കൂടുതല്‍ കാലം ജീവിക്കുകയല്ല, പകരം ആരോഗ്യത്തോടെ കൂടുതല്‍ കാലം ജീവിച്ചു.
ഐഎല്‍-11 എന്ന പ്രോട്ടീനിന്റെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയപ്പോഴാണ് എലികളില്‍ ആയുസ്സ് കൂടുകയും യുവത്വം നിലനില്ക്കുകയും ചെയ്തത്. മനുഷ്യരിലും പ്രായമാകുമ്പോള്‍ പ്രോട്ടീനിന്റെ അളവ് കൂടാറുണ്ട്. ഗുരുതരമായ അണുബാധയോ നീര്‍ക്കെട്ടോ, പേശിനഷ്ടം, ക്ഷീണം, മെറ്റബോളിസവുമായി ബന്ധപ്പെചട്ട തകരാറുകള്‍ എന്നിവയ്ക്ക് ഈ പ്രോട്ടീനിന്റെ അളവുമായി ബന്ധമുണ്ടെന്ന് മുന്‍ പഠനങ്ങളും കണ്ടെത്തിയിരുന്നു.
ആവേശം നല്കുന്ന റിസള്‍ട്ട്
കണ്ടെത്തലുകള്‍ ആവേശം നല്‍കുന്നതാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ ലബോറട്ടറി ഓഫ് മെഡിക്കല്‍ സയന്‍സ്, ഇംപീരിയല്‍ കോളെജ് ഓഫ് ലണ്ടന്‍, ഡ്യൂക്ക് മെഡിക്കല്‍ കോളെജ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷണസംഘത്തിന്റെ തലവനായ പ്രഫസര്‍ സ്റ്റ്യുവാര്‍ട്ട് കുക്ക് പ്രതികരിച്ചു.
ഐഎല്‍-11നെ പ്രതിരോധിക്കുന്ന മരുന്ന് ലഭിച്ച എലികള്‍ കൂടുതല്‍ ആരോഗ്യമുള്ളവരായി തീര്‍ന്നു. ഈ പ്രോട്ടീന്‍ ഉല്‍പ്പാദിപ്പിക്കുന്ന ജീന്‍ ഇല്ലാതാക്കിയ ഒരു എലിയെ പരീക്ഷശാലയില്‍ ശാസ്ത്രജ്ഞര്‍ സൃഷ്ടിച്ചിരുന്നു. ഇവയുടെ ആയുസ്സ് 20 ശതമാനം വരെ വര്‍ദ്ധിച്ചു. മനുഷ്യരിലെ 55 വയസ്സിന് തുല്യമായ 75 ആഴ്ച പ്രായമുള്ള എലികളിലും പരീക്ഷണം നടത്തിയിരുന്നു. ഇവയ്ക്ക് ഈ പ്രോട്ടീനിന്റെ ഫലങ്ങളെ പ്രതിരോധിക്കുന്ന ആന്റിബോഡിയാണ് നല്‍കിയത്.
പാര്‍ശ്വഫലങ്ങളും കുറവ്
ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതിന് മുമ്പ് കണ്ടെത്തിയ മരുന്നുകള്‍ക്കും ചികിത്സകള്‍ക്കും ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിരുന്നു. അവ പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ വിജയകരമായിരുന്നില്ല. ചില മരുന്നുകള്‍ ആയുസ്സ് കൂട്ടിയെങ്കിലും ആരോഗ്യം നിലനിര്‍ത്തിയിരുന്നില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
