Latest Updates
-
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം -
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം -
ശുക്രന് മീനത്തിലെത്തിയപ്പോള് ശുക്രദശയാരംഭിക്കുന്നത് ഈ രാശിക്കാര്‍ക്ക്, നിങ്ങളുടെ രാശിയേത് -
യൂറിക് ആസിഡ് കൂടുതലെങ്കില്‍ സൂചിപ്പിക്കും ലക്ഷണങ്ങള്‍ നിസ്സാരമല്ല: അവഗണിക്കരുത് ഇതൊന്നും -
ചന്ദ്രഗ്രഹണം 2026: ഗ്രഹണമാരംഭത്തില് കണ്ട് തുടങ്ങും മാറ്റങ്ങള്‍, ഈ നാളുകാരില്‍ ദുരിതമൊഴിഞ്ഞ് കോടീശ്വരയോഗം -
തടി കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ബ്രേക്ക്ഫാസ്റ്റില്‍ ചേര്‍ക്കാം: ഫലം കൃത്യമാണെന്ന് എന്‍ഡോക്രൈനോളജിസ്റ്റ് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: തുടരെത്തുടരെ തേടി എത്തും ഭാഗ്യം, തലയിലെഴുത്ത് മാറാന്‍ ഇനി അധികം നാളില്ല -
ആറ്റുകാല്‍ പൊങ്കാല 2026: ഗ്രഹണ ദിനത്തില്‍ പൊങ്കാല, പരകോടി പുണ്യം നല്‍കും അപൂര്‍വ്വ ദിനം -
Rashiphalam: ഇന്ന് ആറ്റുകാല്‍ പൊങ്കാല, ദേവിയുടെ അനുഗ്രഹം കൂടെയുള്ളവര്‍: അറിയാം ഇന്നത്തെ രാശിഫലം -
കൃത്യം 48 മണിക്കൂറിനുള്ളില്‍ നവപഞ്ചമരാജയോഗം: മാര്‍ച്ച് 5 അതിഗംഭീരഭാഗ്യം കാത്തിരിക്കുന്ന രാശിക്കാര്‍
രോഗപ്രതിരോധ ശേഷി സ്‌ട്രോംങ് ആക്കും വേനല്‍ക്കാല ഭക്ഷണങ്ങള്‍
വേനല്‍ക്കാലം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. പല വിധത്തിലുള്ള രോഗാവസ്ഥകള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. അതിനെല്ലാം കാരണം പലപ്പോഴും വേനല്‍ക്കാലം കൂടിയാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകള്‍ നമ്മള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കുന്ന അവസ്ഥകള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് നിങ്ങളില്‍ ഉണ്ടാക്കുന്നത്. പ്രത്യേകിച്ച് കാലാവസ്ഥ മാറുമ്പോള്‍ ആരോഗ്യവും പ്രതിസന്ധിയില്‍ ആവുന്നു. ഇത് നിങ്ങളുടെ അണുബാധകള്‍ ശരീരത്തില്‍ പെട്ടെന്ന് ഏല്‍ക്കുന്നതിലേക്ക് എത്തിക്കുന്നു. ശരീരത്തിന് ഇടക്കിടക്ക് ഊര്‍ജ്ജം നല്‍കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും അതിന് സാധിക്കാതെ വരുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. പക്ഷേ ഭക്ഷണത്തിലൂടെ നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് സാധിക്കും.

പോഷകാഹാരക്കുറവ് പലപ്പോഴും രോഗാവസ്ഥകളെ നമ്മളിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു. ഈ അവസ്ഥയില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. പ്രത്യേകിച്ചും കാലാവസ്ഥാ വ്യതിയാനങ്ങളില്‍ പെടുമ്പോള്‍ അത് ആരോഗ്യത്തെ കൂടുതല്‍ പ്രശ്‌നത്തിലാക്കുന്നു. സജീവമായി ആരോഗ്യം നിലനിര്‍ത്തുന്നതിനും ഊര്‍ജ്ജത്തോടെ ഇരിക്കുന്നതിനും വേണ്ടി ചില ഭക്ഷണങ്ങള്‍ നമുക്ക് ശീലമാക്കാം. അതിന് വേണ്ടി സഹായിക്കുന്ന ചില സൂപ്പര്‍ ഫുഡുകള്‍ ഉണ്ട്. ഇവ എന്തൊക്കെയെന്ന് നോക്കാം. പ്രത്യേകിച്ച് വേനലിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.
തണ്ണിമത്തന്‍

ആരോഗ്യത്തിന്റെ കാര്യത്തില്‍ തണ്ണിമത്തന്‍ എപ്പോഴും ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇതില്‍ 90%ത്തോളം വെള്ളമാണ് എന്നതാണ് സത്യം. ഇത് കൂടാതെ 6% പഞ്ചസാരയും ലൈക്കോപീന്‍, വൈറ്റമിന്‍ സി, കരോട്ടിനോയിഡുകള്‍ എന്നിവയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. നമുക്ക് വേനല്‍ക്കാലത്ത് തളര്‍ച്ച അകറ്റുന്നതിനും ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കഴിക്കാവുന്നതാണ് തണ്ണിമത്തന്‍ എന്നതാണ് സത്യം. ഇത് ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കുന്നതിനും സഹായിക്കുന്നു. ഇത് ശരീരത്തിലെ ഊര്‍ജ്ജ നിലയെ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ രോഗാവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി തണ്ണിമത്തന്‍ ശീലമാക്കാവുന്നതാണ്.
ഞാവല്‍പ്പഴം

ഞാവല്‍പ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. മധുരവും അസിഡിറ്റിയും എല്ലാം അടങ്ങിയതാണ് ഞാവല്‍പ്പഴം. ഇതില്‍ നല്ലൊരു ശതമാനവും വെള്ളമായത് കൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. 16% കാര്‍ബോഹൈഡ്രേറ്റും ഇതിലുണ്ട്. ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും മികച്ചതാണ് ഞാവല്‍പ്പഴം. ഇതിലുള്ള വിറ്റാമിന്‍ സിയും പോളിഫെനോളുകളും ആന്റിഓക്സിഡന്റുകളും എല്ലാം നിങ്ങളില്‍ കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നു. എല്ലാ വിധത്തിലും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഞാവല്‍പ്പഴം.
മാമ്പഴം

പഴങ്ങളുടെ രാജാവാണ് മാമ്പഴം. ഇതിലടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിന്‍, ആന്റി ഓക്‌സിഡന്റുകള്‍, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയെല്ലാം ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തിന്റെ വീക്കം കുറക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. നാരുകള്‍ കഴിക്കുന്നതിലൂടെ അത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പൊട്ടാസ്യം, മഗ്നീഷ്യം, മാംഗിഫെറിന്‍ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സൂര്യാഘാതം തടയുന്നതിനും സഹായിക്കുന്നു. മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മാമ്പഴം സഹായിക്കുന്നു.
ചുരങ്ങ

ചുരങ്ങ കഴിക്കുന്നതും ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ്. ഇത് ശരീരത്തില്‍ ജലാംശം വര്‍ദ്ധിപ്പിക്കുന്നതിനും വിറ്റാമിന്‍ സി, ബി കോംപ്ലക്‌സ്, വിറ്റാമിന്‍ കെ, വിറ്റാമിന്‍ എ, വിറ്റാമിന്‍ ഇ, ഇരുമ്പ്, ഫോളേറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയെല്ലാം തന്നെ ചുരക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം നിങ്ങളില്‍ ധാരാളം ഗുണങ്ങള്‍ നല്‍കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ദഹനത്തെ സഹായിക്കുന്നതിനും എല്ലാം മികച്ചതാണ് ചുരങ്ങ. പക്ഷേ ചിലര്‍ ചുരങ്ങ കഴിക്കുമ്പോള്‍ അത് ചെറിയ ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
തേങ്ങാവെള്ളം

തേങ്ങാവെള്ളം ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇതില്‍ കലോറിയും കാര്‍ബോഹൈഡ്രേറ്റും വളരെ കുറവാണ്. പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം എന്നിവയെല്ലാം തന്നെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഇതിലുള്ള ഇലക്ട്രോലൈറ്റുകള്‍ ശരീരത്തിന് ധാതുക്കള്‍ നല്‍കുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് നിങ്ങള്‍ക്ക് തേങ്ങാവെള്ളം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
തുളസി വിത്തുകള്‍

തുളസി വിത്തുകള്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് തിളപ്പിച്ച് കുടിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷിക്കും മികച്ചതാണ്. ഇരുമ്പ്, കാല്‍സ്യം, മഗ്നീഷ്യം എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.. മാത്രമല്ല പ്രമേഹം, ദഹനം എന്നിവയെ സഹായിക്കുന്ന ലയിക്കുന്ന ഫൈബര്‍ എന്നിവയില്‍ തുളസി വിത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വേനല്‍ക്കാല പാനീയങ്ങളില്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
തൈര്

ആരോഗ്യ സംരക്ഷണത്തിന് തൈര് എന്തുകൊണ്ടും മികച്ചതാണ്. കാരണം ഇതില്‍ ധാരാളം പ്രോബയോട്ടിക് അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ രോഗപ്രതിരോധ ശേഷിക്ക് സഹായിക്കുന്ന ധാരാളം ഘടകങ്ങള്‍ ഇതിലുണ്ട് എല്ലുകള്‍ക്കും പല്ലുകള്‍ക്കും കരുത്ത് നല്‍കുന്ന തരത്തില്‍ മികച്ച മാറ്റങ്ങള്‍ ഇതിലുണ്ട്. മികച്ച ദഹനത്തിന് അതുകൊണ്ട് ഇവ സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രമേഹത്തെ കുറക്കുന്നതിനും ശരീര ഭാരം കുറക്കുന്നതിനും എന്തുകൊണ്ടും മികച്ചതാണ് തൈര്. ഇത് വേനല്‍ക്കാലത്ത് കഴിക്കുന്നതിലൂടെ പല രോഗാവസ്ഥകളേയും നമുക്ക് പരിഹരിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












