Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
സത്യത്തില്‍ സണ്‍സ്ക്രീന്‍ ഗുണത്തേക്കാളധികം ദോഷം വരുത്തുമോ? കാന്‍സറിന് കാരണമാകുമോ? സത്യാവസ്ഥ എന്താണ്?
Sunscreen and skin cancer: വേനല്‍ കടുത്തിരിക്കുന്ന ഈ അവസരത്തില്‍ സണ്‍സ്ക്രീന്‍ ഇല്ലാതെ പുറത്തിറങ്ങുക എന്നത് ആര്‍ക്കും ചിന്തിക്കാന്‍ പോലും സാധിക്കുകയില്ല. അത്രയ്ക്കും ചര്‍മ്മത്തിന് ദോഷമാണ് സണ്‍സ്ക്രീന്‍ പുരട്ടാത്തത്. എന്നാല്‍, സണ്സ്ക്രീനിനുള്ള പ്രാധാന്യം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഇതിനെതിരെ അനവധി വാദങ്ങളും വരുന്നുണ്ട്. സണ്‍സ്ക്രീന്‍ പുരട്ടുന്നത് ചര്‍മ്മത്തില്‍ കാന്‍സര്‍ വരുന്നതിന് കാരണമാണെന്നും പറയപ്പെടുന്നു. സത്യത്തില്‍ ഇവയെല്ലാം സത്യമാണോ? ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂള്‍ പ്രസിദ്ധികരിച്ച ദ സയന്‍സ് ഓഫ് സണ്‍സ്ക്രീന്‍ എന്ന ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ പരിശോധിക്കാം.

പഠനങ്ങള്‍ പറയുന്നത്
ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂള്‍ പ്രസിദ്ധീകരിച്ച ദ സയന്‍സ് ഓഫ് സണ്‍സ്ക്രീന്‍ എന്ന ലേഖനത്തില്‍, ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ ചര്‍മ്മരോഗ വിഭാഗം അസിസ്റ്റന്റ് പ്രോഫസ്സര്‍ ഡോ. ജെന്നിഫര്‍ ലിന്-ന്റെ അഭിപ്രായത്തില്‍ സണ്‍സ്ക്രീന്‍ തന്നെ രണ്ട് തരമുണ്ട്. ഫിസിക്കല്‍ ബ്ലോക്കേഴ്സും, കെമിക്കല്‍ ബ്ലോക്കേഴ്സും. ഫിസിക്കല്‍ ബ്ലോക്കേഴ്സ് സണ്‍സ്ക്രീനില്‍ അള്‍ട്രാവയ്ലറ്റ് രശ്മികളെ തടയുന്നതിനായി സിങ്ക് ഓക്സൈഡ്, ടൈറ്റാനിയം ഓക്സൈഡ് എന്നിവ അടങ്ങിയിരിക്കുന്നു. എന്നാല്‍, കെമിക്കല്‍ ബ്ലോക്കേഴ്സ് സണ്‍സ്ക്രീനില്‍ അമിനോബെന്സോയ്ക് ആയിഡ്, അവേബെന്സോണ്, ഒക്റ്റിസാലേറ്റ്, ഓക്സിബെന്‍സോണ്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇത്തരം സണ്‍സ്ക്രീനിലെ ഓക്സിബെന്‍സോണ്‍ ശരീരത്തിലേയ്ക്ക് എത്തുകയും, ഇത് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് കാരണാവുകയും ചെയ്യും. ഇത് ശരീരത്തിലെ സാധാരണ ഹോര്‍മോണ്‍ ഉല്പാദനത്തെ തടയാനും കാരണമാകുന്നു. എന്നാല്‍, ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിന്റെ അഭിപ്രായത്തില്‍ ഓക്സിബെന്‍സോണ്‍ മനുഷ്യന് ദോഷകരമാണ് എന്നതിനെ തെളിവുകള്‍ ഇല്ല എന്നാണ്. ജോണല്‍ ഓഫ് ദ അമേരിക്കന്‍ അക്കാദമി ഓഫ് ജെര്മറ്റോളജി 2017-ല്‍ നടത്തിയ പഠനത്തില്‍ ഓക്സിബെന്‍സോണ്‍ അലര്‍ജി ഉണ്ടാകുന്നതിന് കാരണമാകുന്നു എന്ന് പറയുന്നു. എന്നാല്‍, ഇത് എല്ലാവരിലും ഉണ്ടാക്കുന്നില്ലെന്നും പറയുന്നു.
സണ്‍സ്ക്രീന്‍ ചര്‍മ്മത്തില്‍ കാന്‍സര്‍ ഉണ്ടാക്കുമോ?
ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ ചര്‍മ്മരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസ്സര്‍ ഡോ. ജെന്നിഫര്‍ന്റെ അഭിപ്രായത്തില്‍ സണ്‍സ്ക്രീന്‍ ഒരിക്കലും സ്കിന്‍ കാന്‍സറിന് കാരണമാകുന്നില്ല എന്ന് പറയുന്നു. കൂടാതെ, അമിതമായി സൂര്യപ്രകാശം ഏല്ക്കുന്നതാണ് ചര്‍മ്മത്തില്‍ കാന്‍സര്‍ വരുന്നതിന് കാരണമാകുന്നത് എന്ന് പറയുന്നു. ഒരിക്കലും സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തില്‍ കാന്‍സറിന് കാരണമാകുന്നില്ലെന്നും പറയുന്നു. കൂടാതെ, അള്‍ട്രാവയലറ്റ് കിരണങ്ങള്‍ മൂലം ഉണ്ടാകുന്ന Squamous cell carcinoma, basal cell carcinoma and melanoma എന്നീ കാന്‍സറുകളില്‍ നിന്നും സംരക്ഷണം നല്കാന് സണ്‍സ്ക്രീന്‍ ഉപയോഗത്തിലൂടെ സാധിക്കുമെന്നും പറയുന്നു.
സണ്‍സ്ക്രീന്‍ പുരട്ടുന്നത് വിറ്റമിന്‍ ഡി കുറയുന്നതിന് കാരണമാകുമോ?
സണ്‍സ്ക്രീന്‍ പുരട്ടുന്നത് വിറ്റമിന്‍ ഡി ഉല്പാദനത്തിന് സഹായിക്കുന്ന അള്‍ട്രാവയ്ലറ്റ് ബി കിരണങ്ങള്‍ ശരീരത്തില്‍ പതിക്കുന്നത് തടയുന്നതാണ്. പതിവായി നല്ലരീതിയില്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നവർക്ക് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം, വിറ്റമിന്‍ ഡി സപ്ലിമെന്റ് എടുക്കാവുന്നതാണെന്നും പഠനങ്ങൾ പറയുന്നു.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
