Latest Updates
-
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം
വേനലില്‍ ആരോഗ്യം ശ്രദ്ധിക്കണം: പ്രതിരോധം ഇപ്രകാരം വേണം
വേനല്‍ക്കാലം പലവിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എല്ലാ തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളിലേക്ക നിങ്ങളെ എത്തിക്കുന്നു. ഇത് അസ്വാസ്ഥ്യകരമാണ് എന്ന മാത്രമല്ല അത് പല വിധത്തില്‍ അപകടമുണ്ടാക്കുന്നത് കൂടിയാണ. അതുകൊണ്ട് തന്നെ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. പലപ്പോഴും കൂടിക്കൊണ്ടിരിക്കുന്ന ഈ പൊള്ളുന്ന വേനല്‍ നിങ്ങളില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം. എന്നാല്‍ വേനല്‍പ്രശ്‌നങ്ങളെ നമുക്ക് തന്നെ പരിഹരിക്കാവുന്നതാണ്. എന്തൊക്കെയാണ് വേനല്‍ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ് അതിന് പരിഹാരം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

നിര്‍ജ്ജലീകരണം
ശരീരത്തിലെ ജലാംശം കുറയുമ്പോള്‍ നിര്‍ജലീകരണം സംഭവിക്കും. ഇത് ഏറ്റവും അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. വേനല്‍ക്കാലം വളരെയധികം പ്രശ്‌നങ്ങളിലേക്ക് എത്തിക്കുന്നു. അതില്‍ പ്രധാനപ്പെട്ടതാണ് നിര്‍ജ്ജലീകരണം. അമിതമായുണ്ടാവുന്ന വിയര്‍പ്പ്, അതുപോലെ മൂത്രമൊഴിക്കുന്നതിലൂടെ ജ്രലം നഷ്ടപ്പെടുന്നത് എല്ലാം പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. നിങ്ങളുടെ ശരീരത്തിന് സ്വയം നിലനിര്‍ത്താന്‍ ആവശ്യമായ വെള്ളം ഇല്ല എന്നാണ് നിര്‍ജ്ജലീകരണത്തതിലൂടെ അര്‍ത്ഥമാക്കുന്നത്. ദാഹം അനുഭവപ്പെടുമ്പോള്‍ മാത്രമല്ല അല്ലാത്ത സമയത്തും ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. നിര്‍ജ്ജലീകരണം ഉണ്ടെങ്കില്‍ മൂത്രത്തിന് ഇരുണ്ട നിറവും ഇടക്കിടെ മൂത്രശങ്കയും ഉണ്ടാവുന്നു. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ഫ്രൂട്‌സ് വളരെയധികം കഴിക്കുന്നതിനും ശ്രദ്ധിക്കണം.
സൂര്യാഘാതം
വേനല്‍ച്ചൂട് വര്‍ദ്ധിക്കുമ്പോള്‍ അത് പലപ്പോഴും സൂര്യഘാതത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. താപനില 40 ഡിഗ്രിയോ സെല്‍ഷ്യസിനോ അപ്പുറം ഉയരുകയാണെങ്കില്‍, സൂര്യാഘാതത്തെ അല്‍പം കരുതിയിരിക്കേണ്ടതാണ്. ഇത് ആരോഗ്യത്തെ പ്രശ്‌നത്തിലേക്ക് എത്തിക്കുന്നു. ഗുരുതരമായ അവസ്ഥയിലേക്കാണ് ഇത് എത്തിക്കുന്നത്. അത് മാത്രമല്ല അപകടകരമായ പല അവസ്ഥകളും ഇതിലൂടെ നിങ്ങള്‍ക്ക് ഉണ്ടാവുന്നു. മരണം വരെ സൂര്യാഘാതം മൂലം ഉണ്ടാവാം ലക്ഷണങ്ങളായി തലവേദന, തലകറക്കം, പേശീവലിവ്, ഉയര്‍ന്ന ഹൃദയമിടിപ്പ് എന്നിവയുണ്ടാവുന്നു. അതുകൊണ്ട് തന്നെ സൂര്യാഘാതം ഒഴിവാക്കുന്നതിന് വേണ്ടി ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ 12 മണിക്കും 3 മണിക്കും ഇടയില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കുക, സുഖപ്രദമായ കോട്ടണ്‍ വസ്ത്രം ധരിക്കുക.

ജലദോഷപ്പനി
മഴക്കാലത്ത് മാത്രമല്ല വേനല്‍ക്കാലത്തും സാധാരണമാണ് ജലദോഷപ്പനി. ഇത് അലര്‍ജിമൂലം ഉണ്ടാക്കുന്ന അവസ്ഥയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ശരീരത്തിന്റെ പ്രതിരോധ ശേഷി കുറക്കുന്നതിലേക്ക് എത്തുന്നു. വേനല്‍ക്കാലം പലപ്പോഴും അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നു എന്നതാണ് സത്യം. പ്രയത്യേകിച്ച് പൂമ്പൊടി പോലുള്ള പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ ഇത് എത്തിക്കുന്നു. ഇതിന്റെ ഫലമായി തിങ്ങിനിറഞ്ഞ മൂക്കും എപ്പോഴും വെള്ളമൊലിക്കുന്ന കണ്ണുകളും, ചുമയും തുമ്മലും, ക്ഷീണവും പനിയും എല്ലാം ശ്രദ്ധിക്കണം. എന്നാല്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് ശ്രദ്ധിക്കുക. മുന്‍പ് അലര്‍ജിയുള്ള വ്യക്തികളാണെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. ഡോക്ടറെ കാണുന്നതിനും ശ്രദ്ധിക്കണം.
ഭക്ഷ്യവിഷബാധ
വേനല്‍ക്കാലത്ത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് ഭക്ഷ്യവിഷബാധ. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വേനലില്‍ അതീവ ശ്രദ്ധ വേണ്ടതാണ്. സാല്‍മൊണെല്ല, ക്ലോസ്ട്രിഡിയം തുടങ്ങിയ അപകടകരമായ സൂക്ഷ്മാണുക്കള്‍ വളരുന്ന സമയമാണ് വേനല്‍ക്കാലം. ഇവ പലപ്പോഴും ഭക്ഷണത്തില്‍ വെല്ലുവിളി ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഭക്ഷ്യവിഷബാധ ഉണ്ടാവുന്നതിന് വളരെ എളുപ്പമാണ്. ഇത് ഗുരുതരമായ ഭക്ഷ്യവിഷബാധയിലേക്ക് നിങ്ങളെ എത്തിക്കുന്നു. വയറുവേദ, ഓക്കാനം, പനി എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഇതിന്റെ പരിഹാരം എന്തൊക്കെയെന്ന് നോക്കാം. മത്സ്യവും മാംസവും എപ്പോഴും നല്ലതുപോലെ പാകം ചെയ്ത ശേഷം മാത്രം കഴിക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കുക.
സണ്‍ബേണ്‍സ്

നിങ്ങള്‍ ദീര്‍ഘനേരം സൂര്യപ്രകാശം കൊള്ളുമ്പോള്‍ അത് ചര്‍മ്മത്തില്‍ സൂര്യാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ (UVA, UVB) നിങ്ങളുടെ ചര്‍മ്മത്തില്‍ തുളച്ചുകയറുകയും സൂര്യതാപം എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. ഓക്കാനം, പനി അല്ലെങ്കില്‍ വിറയല്‍ എന്നിവയ്ക്കൊപ്പം ചൊറിച്ചിലും വരണ്ടതും ചുവന്നതുമായ ചര്‍മ്മവും ഉണ്ടാവുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ പൊള്ളല്‍ ഗുരുതരമാക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി വെയിലത്ത് ഇറങ്ങുന്നതിന് ഏകദേശം 20 മിനിറ്റ് മുമ്പ് നിങ്ങള്‍ക്ക് ശക്തമായ SPF ഉള്ള ഒരു നല്ല സണ്‍സ്‌ക്രീന്‍ ലോഷന്‍ ഉപയോഗിക്കണം. കൂടാതെ ചര്‍മ്മം എപ്പോഴും മോയ്‌സ്ചുറൈസ് ആയി നിലനിര്‍ത്തുന്നതിനും ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











