Latest Updates
-
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ്
വേനലില്‍ വായ ഇടയ്ക്കിടെ വരണ്ട് ഒട്ടുന്നുണ്ടോ? പരിഹാരമുണ്ട് ഈ വഴികളില്‍
നിങ്ങള്‍ക്ക് പലപ്പോഴും ദാഹം തോന്നുന്നുണ്ടോ? 2-3 ഗ്ലാസ്സ് വെള്ളം കുടിച്ചതിനു ശേഷവും നിങ്ങളുടെ വായ വരണ്ടതായി തോന്നുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണിത്. ഉമിനീര് ഉത്പാദിപ്പിക്കുന്നതിന് കാരണമാകുന്ന ഗ്രന്ഥികള്‍ നന്നായി പ്രവര്‍ത്തിക്കാത്തപ്പോള്‍ വരണ്ട വായ അല്ലെങ്കില്‍ സീറോസ്റ്റോമിയ എന്ന അവസ്ഥ സംഭവിക്കുന്നു. ഇത് മിക്കവരിലും വന്നേക്കാവുന്ന ഒരു പ്രശ്നമാണ്. ഇത്തരം പ്രശ്നമുള്ള ഒരു വ്യക്തിക്ക് ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ടുണ്ടാകും. ചുണ്ടുകള്‍ വിണ്ടുകീറുകയും വായ്നാറ്റവും ഉണ്ടാവുകയും ചെയ്യും.
വേനല്‍ക്കാലത്ത് വരണ്ട വായ പ്രശ്നം കൂടുതലായി കണ്ടുവരുന്നു. വേനല്‍ക്കാലത്ത് നമ്മുടെ ശരീരം സാധാരണയായി ഉമിനീര് ഉത്പാദിപ്പിക്കുന്നത് കുറവായിരിക്കും. കൂടാതെ ഉയര്‍ന്ന താപനിലയും പ്രശ്നം വഷളാക്കും. വേനല്‍ക്കാലത്ത് വരണ്ട വായ പ്രശ്നം പരിഹരിക്കാന്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കുന്നവരാണെങ്കില്‍ ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്. വരണ്ട വായ പ്രശ്നം പരിഹരിക്കാന്‍ ചില ലളിതമായ വഴികള്‍ ഇതാ.

വരണ്ട വായയുടെ ലക്ഷണങ്ങള്‍
ആവശ്യത്തിന് ഉമിനീര് ഉത്പാദിപ്പിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ വായ വരണ്ടതായി മാറിയേക്കാം. വരണ്ട വായയുടെ ചില പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്: വായില്‍ വരള്‍ച്ച അല്ലെങ്കില്‍ ഒട്ടിപ്പിടിക്കല്‍, ചവയ്ക്കാനും സംസാരിക്കാനും വിഴുങ്ങാനും ബുദ്ധിമുട്ട്, വായനാറ്റം, വരണ്ട തൊണ്ട അല്ലെങ്കില്‍ തൊണ്ടവേദന, പരുക്കന്‍ ശബ്ദം, വരണ്ട അല്ലെങ്കില്‍ വൃത്തിയില്ലാത്ത നാവ്, രുചിയില്‍ വ്യത്യാസം, കട്ടിയുള്ളതും നാരുള്ളതുമായ ഉമിനീര്

വരണ്ട വായയുടെ കാരണങ്ങള്‍
നിങ്ങളുടെ വായിലെ ഉമിനീര് ഗ്രന്ഥികള്‍ നിങ്ങളുടെ വായ നനയ്ക്കാന്‍ ആവശ്യമായ ഉമിനീര് ഉത്പാദിപ്പിക്കാത്തതാണ് വായ വരളാന്‍ കാരണമാകുന്നത്. ഇനിപ്പറയുന്ന കാരണങ്ങളാല്‍ ഈ ഗ്രന്ഥികള്‍ ചിലപ്പോള്‍ ശരിയായി പ്രവര്‍ത്തിച്ചേക്കില്ല: പ്രായാധിക്യം, ചില മരുന്നുകളുടെ ഉപയോഗം, നാഡീ ക്ഷതം, കാന്‍സര്‍ ചികിത്സ, പുകയിലയുടെയും മദ്യത്തിന്റെയും ഉപയോഗം, സ്ട്രോക്ക്, പ്രമേഹം മുതലായവ.

വെള്ളം കുടിക്കുക
കൂടുതല്‍ വെള്ളം കുടിക്കുക എന്നതാണ് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഉമിനീരിന്റെ തൊണ്ണൂറ്റി ഒമ്പത് ശതമാനവും വെള്ളമാണ്, അതിനാല്‍ വെള്ളം കൂടുതല്‍ കുടിക്കുന്നത് ഉമിനീര് നിറയ്ക്കാനുള്ള ഒരു പ്രധാന മാര്‍ഗമാണ്. ദിവസവും 2 ലിറ്റര്‍ വെള്ളം കുടിക്കുന്നത് ഉറപ്പാക്കുക. ജലാംശം നിലനിര്‍ത്താനായി നിങ്ങള്‍ക്ക് തേങ്ങാ വെള്ളമോ ജ്യൂസോ കഴിക്കാവുന്നതാണ്.

മധുരമില്ലാത്ത ഗം ചവയ്ക്കുക
മധുരമില്ലാത്ത മിഠായികള്‍ അല്ലെങ്കില്‍ ച്യൂയിംഗ് ഗം ചവയ്ക്കുന്നത് എന്നിവ വരണ്ട വായ എന്ന പ്രശ്നത്തില്‍ നിന്ന് നിങ്ങള്‍ക്ക് ഹ്രസ്വകാല ആശ്വാസം നല്‍കും. ച്യൂയിംഗ് ഗമ്മില്‍ സൈലിറ്റോള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഉമിനീര് ഉല്പാദനത്തെ ഉത്തേജിപ്പിക്കുന്നു.

ഗാര്‍ഗിള്‍ ചെയ്യുക
എല്ലാ ദിവസവും ചെറുചൂടുള്ള വെള്ളത്തില്‍ ഒരു സ്പൂണ്‍ ഉപ്പ് കലര്‍ത്തി ഗാര്‍ഗിള്‍ ചെയ്യുക. വരണ്ട വായ എന്ന പ്രശ്നത്തില്‍ നിന്ന് ഇത് നിങ്ങള്‍ക്ക് കുറച്ച് ആശ്വാസം നല്‍കും. ഉമിനീര് സ്രവിക്കാന് ഉമിനീര് ഗ്രന്ഥികളെ ഉത്തേജിപ്പിക്കാനുള്ള കഴിവ് ഈ മിശ്രിതത്തിന് ഉണ്ട്.

സുഗന്ധവ്യഞ്ജനം
ഉമിനീര് ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്നതിന് നിങ്ങളുടെ ഭക്ഷണത്തിന് അല്‍പ്പം മസാലകള്‍ ചേര്‍ക്കുക. ചുവന്ന മുളക്, കുരുമുളക്, ഏലം എന്നിവ വരണ്ട വായ പ്രശ്നമുള്ളപ്പോള്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്ന സുഗന്ധവ്യഞ്ജനങ്ങളാണ്. നിങ്ങള്‍ക്ക് ഈ സുഗന്ധവ്യഞ്ജനങ്ങള്‍ ഭക്ഷണത്തില്‍ ചേര്‍ക്കാം അല്ലെങ്കില്‍ ചവച്ചരച്ച് കഴിക്കാം.

നാരങ്ങ
നാരങ്ങയിലെ അസിഡിറ്റി സ്വഭാവം വായ്നാറ്റം അകറ്റാനും നിങ്ങളുടെ വായ ശുദ്ധീകരിക്കാനും അത്യുത്തമമാണ്. ഇത് ഉമിനീര് ഉല്പാദനത്തെ ഉത്തേജിപ്പിക്കുന്നു. വരണ്ട വായയുടെ പ്രശ്നത്താല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് നാരങ്ങ വളരെ ഉത്തമമാണ്. ദിവസവും രാവിലെ ഒരു ഗ്ലാസ് നാരങ്ങാനീര് തേന്‍ ചേര്‍ത്ത് കുടിക്കുക.

കഫീന്‍ ഉപയോഗം കുറയ്ക്കുക
ഉയര്‍ന്ന അളവില്‍ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ നിങ്ങളുടെ ശരീരത്തെ നിര്‍ജ്ജലീകരണം ചെയ്യും. വായ വരളാന്‍ സാധ്യതയുള്ളവര്‍ കഫീന്‍ ഉപഭോഗം പരിമിതപ്പെടുത്തുന്നതാണ് നല്ലത്. കാപ്പി പോലുള്ളവ അധികമായി കഴിക്കാതിരിക്കുക.

പഴങ്ങളും പച്ചക്കറികളും കഴിക്കുക
പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. തണ്ണിമത്തന്, വെള്ളരി, തക്കാളി തുടങ്ങിയ ജലാംശം കൂടുതലുള്ളവ കഴിക്കുക. അസിഡിറ്റി ഉള്ള പഴങ്ങളോ പഴച്ചാറുകളോ കഴിച്ചതിന് ശേഷം വെള്ളം ഉപയോഗിച്ച് വായ കഴുകുന്നതും നല്ലതാണ്.

ദന്തസംരക്ഷണം
വരണ്ട വായയുടെ അടിസ്ഥാന കാരണം ചിലപ്പോള്‍ നിങ്ങളുടെ പല്ലുകളുമാകാം. അതിനാല്‍ നിങ്ങളുടെ പല്ലുകള്‍ സംരക്ഷിക്കേണ്ടത് പ്രധാനമാണ്. പല്ലിന്റെ പോടുകള്‍ കൃത്യമായി അടക്കുകയും കേടുപാടുകള്‍ തടയുകയും ചെയ്യുക.

മരുന്ന് ഉപയോഗം
ഉമിനീര് ഉല്പാദനത്തെ ഉത്തേജിപ്പിക്കുന്ന മരുന്നുകളുണ്ട്. കഠിനമായ വരണ്ട വായ ഉണ്ടെങ്കില്‍ ഇത് കൂടുതലായി ഉപയോഗിക്കുന്നു. നേരിയ ലക്ഷണങ്ങളുള്ള രോഗികളില്‍, ലളിതമായ ജീവിതശൈലി മാറ്റങ്ങളും വീട്ടുവൈദ്യങ്ങളും പോലുള്ളവ പരീക്ഷിക്കുന്നത് ഫലപ്രദമാണ്.

അനാവശ്യ മരുന്നുകള്‍ വേണ്ട
ആവശ്യമില്ലാത്തപ്പോള്‍ പോലും മരുന്നുകള്‍ കഴിക്കുന്ന ഒരു ശീലം മിക്കവരിലുമുണ്ട്. മരുന്ന് ഒഴിവാക്കുന്നത് വരണ്ട വായ എന്ന പ്രശ്നത്തില്‍ നിന്ന് മുക്തി നേടാന്‍ വളരെയധികം സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

