Latest Updates
-
ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണുമ്പോൾ തടി കൂടുമോ? കളി ആസ്വദിക്കാനും ഫിറ്റാകാനും ഇതാ ചില കിടിലൻ വഴികൾ! -
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ശരീരത്തില്‍ ചൂട് കൂടുതലാണോ? തലവേദനയും, അസുഖങ്ങളും പതിവായോ? ആയുര്‍വേദ പരിഹാരങ്ങള്‍ ഇതാ
Pitta Dosha: വേനല്‍ക്കാലമായതോടെ പലരിലും ശക്തമായ ബോഡി ഹീറ്റ് അനുഭവപ്പെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ചിലര്‍ ഒന്ന് പുറത്തിറങ്ങുമ്പോഴേയ്ക്കും അമിതമായി വിയര്‍ക്കാന്‍ ആരംഭിക്കും. ചൂട് ഒട്ടും സഹിക്കാന്‍ സാധിക്കാത്ത അവസ്ഥ ഇവര്‍ക്ക് ഉണ്ടായേക്കാം. അമിതമായി ചൂട് വര്‍ദ്ധിക്കുന്നതിനനുസരിച്ച് തലവേദന, ശരീരത്തില്‍ വീക്കം എന്നീ അവസ്ഥകള്‍ വരാനുള്ള സാധ്യതയും കൂടുതലാണ്.

ഇത്തരം പ്രശ്നങ്ങളില്‍ നിന്നും സംരക്ഷണം ലഭിക്കാനുംം, ആരോഗ്യം പരിപാലിക്കാനും, ശരീരത്തിലെ ചൂട് കുറയ്ക്കാനും സഹായിക്കുന്ന ചില ആയുര്‍വേദ പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
പിത്ത ദോഷം
ആയുര്‍വേദ പ്രകാരം, ശരീരത്തില്‍ പിത്ത ദോഷം അമിതമായിട്ടുള്ളവരില്‍ ശരീരത്തില്‍ ചൂട് വര്‍ദ്ധിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ശരീരത്തില്‍ പിത്ത ദോഷമുണ്ടെങ്കില്‍ ശരീര വീക്കം വര്‍ദ്ധിക്കാനുള്ള സാധ്യത ഇവരില്‍ അമിതമായിരിക്കും. അതുപോലെ, ചര്‍മ്മ പ്രശ്നങ്ങള്‍ ഇവരില്‍ കൂടുതലായിരിക്കും. മൈഗ്രെയ്ന്, അമിതമായിട്ടുള്ള അസിഡിറ്റി പ്രശ്നങ്ങള്‍, വയറിളക്കം, മനംപെരട്ടല്, മലബന്ധന പ്രശ്നങ്ങള്‍, ശരീര ദുര്‍ഗന്ധം, അമിതമായിട്ടുള്ള വിയര്‍പ്പ്, ആര്‍ത്തവവുമായി ബന്ധപ്പെട്ട് അനുഭവപ്പെടുന്ന പ്രശ്നങ്ങള്‍, ക്ഷീണം, മാനസിക പ്രശ്നങ്ങളും, തലപുകച്ചിലുകളും ഇവരില്‍ പ്രധാന ലക്ഷണങ്ങളായി കാണപ്പെടുന്നു. ഈ പ്രശ്നങ്ങളും ലക്ഷണങ്ങളും കുറയ്ക്കുന്നതിനും, ശരീരത്തിലെ ചൂടിനെ ബാലന്‍സ് ചെയ്യുന്നതിനും ആയുര്‍വേദ പ്രകാരം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.
ശരീരം തണുപ്പിക്കുന്ന ആഹാരങ്ങള്‍ കഴിക്കാം
ആയുര്‍വേദത്തില്‍ പറയുന്നത് പ്രകാരം, ശരീരം തണുപ്പിക്കാന്‍ സഹായിക്കുന്ന ചില ആഹാരങ്ങള്‍ ഉണ്ട്. ഇവ ഭക്ഷിക്കുന്നതിലൂടെ പിത്ത ദോഷം കുറയ്ക്കാന്‍ സാധിക്കുന്നതാണ്. വെള്ളരിക്ക, ആസ്പരാഗസ്, സെലെറി എന്നീ വെള്ളത്തിന്റെ സാന്നിധ്യം ധാരാളം അടങ്ങിയിരിക്കുന്ന ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. അതുപോലെ, ചീര, കാബേജ്, ബീറ്റ്റൂട്ടിന്റെ ഇലകള്‍ എന്നിവ കഴിക്കുന്നത് ശരീരം തണുപ്പിക്കുന്നതായിരിക്കും. ഇവ കൂടാതെ, കാബേജ്, കോളിഫ്ലര്‍, വെണ്ടക്ക, എന്നിവ കഴിക്കാവുന്നതാണ്. മല്ലി, മാമ്പഴം, പപ്പായ, മുന്തിരി, സ്ട്രോബെറി, റാസ്ബെറി, ചെറീസ്, തണ്ണിമത്തന്, മസ്ക്ക്മെലന്, ക്വിനോവ, ചോറ്, ഓട്സ്, പാല്, വെണ്ണ, നെയ്യ്, നാളികേരവെള്ളം, ബദാം, ചെറുപയര്‍, ഫ്ലാക്സ് സീഡ്സ് എന്നിവയെല്ലാം തന്നെ ആഹാരത്തില്‍ ചേര്‍ക്കുന്നത് വളരെ നല്ലതാണ്. ഇത്തരം ആഹാരങ്ങളെല്ലാം തന്നെ ശരീരം തണുപ്പിക്കാന്‍ സഹായിക്കുന്നവയാണ്.
ഈ വെള്ളങ്ങള് പതിവാക്കാം
ശരീരം തണുപ്പിക്കാന്‍ വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. സാധാ വെള്ളം കുടിക്കുന്നത് പോലെ തന്നെ, കരിക്കിന് വെള്ളം കുടിക്കുന്നത് ശരീരം തണുപ്പിക്കാന്‍ നല്ലതാണ്. ഇവ കൂടാതെ, റോസ് വാട്ടര്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന പാനീയങ്ങള്‍, പുതിനയില ചേര്‍ത്ത് തയ്യാറാക്കുന്ന പാനീയങ്ങള്‍, ചെമ്പരത്തി പൂവിട്ട വെള്ളം, കറ്റാര്‍വാഴ ജ്യൂസ്, ഉലുവ- ജീരക വെള്ളം എന്നിവയെല്ലാം ശരീരം തണുപ്പിക്കാന്‍ വളരെയധികം സഹായിക്കും.
വ്യായാമം
വേനല്‍ക്കാലമായതിനാല്‍, അമിതമായി വിയര്‍ക്കും അല്ലെങ്കില്‍ ചൂട് എടുക്കും എന്ന ഭയത്താല്‍ പലരും വ്യായാമം ചെയ്യാന്‍ മടിക്കുന്നത് കാണാം. എന്നാല്‍, ആയുര്‍വേദം പറയുന്നത് പ്രകാരം, ഏത് കാലാവസ്ഥയിലും ശരീരത്തിന് വ്യായാമം അനിവാര്യമാണ്. പ്രത്യേകിച്ച്, വേനല്‍ക്കാലത്തും വ്യായാമം അനിവാര്യമാണ്. രാവിലെ അല്ലെങ്കില്‍ വൈകീട്ട് ചെറിയ രീതിയില്‍ യോഗാസനങ്ങള്‍ അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് വളരെ നല്ലതാണ്.
ഓയില്‍ മസാജ്
വെളിച്ചെണ്ണ, സണ്‍ഫ്ലവര്‍ ഓയില്‍, ബ്രഹ്മി ഓയില്‍ എന്നിങ്ങനെ, ശരീരത്തിലെ പിത്തം കുറയ്ക്കാന്‍ സഹായിക്കുന്ന ആയുര്‍വേദ ഓയിലുകള്‍ ഉപയോഗിച്ച് ശരീരം തണുപ്പിക്കാന്‍ ഓയില്‍ മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. കാല്പാദങ്ങള്, കൈകള്‍, തല എന്നീ മൂന്ന് ഭാഗങ്ങളിലും ഒരേ എണ്ണ ഒരുപോലെ തേച്ച് പിടിപ്പിക്കാന്‍ മറക്കരുത്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ ശരീരം തണുക്കുന്നതാണ്. ശരീരത്തിലെ ചൂട് കുറയ്ക്കാനും സാധിക്കുന്നതാണ്. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങളുടെ ശരീരത്തിലെ പിത്ത ദോഷത്തിന്റെ അളവ് ഒരുപരിധിവരെ കുറയ്ക്കാന്‍ സാധിക്കുന്നതാണ്.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications