Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഈ പഴങ്ങള്‍ ചൂട് കുറയ്ക്കില്ല; വേനല്‍ക്കാലത്ത് ഒഴിവാക്കേണ്ട പഴങ്ങള്‍ ഇവ
Fruits to avoid during summer: പഴങ്ങള്‍ ആരോഗ്യത്തിന് നല്ലതാണെന്ന് നമുക്ക് അറിയാം. അനവധി പോഷകങ്ങളാണ് ഓരോ പഴങ്ങളിലും അടങ്ങിയിരിക്കുന്നത്. പഴങ്ങളില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇവ ദഹനത്തിന് സഹായിക്കുന്നതാണ്. അതുപോലെ, നമ്മുടെ ശരീരം തണുപ്പിക്കാനും പഴങ്ങള്‍ സഹായിക്കുന്നതാണ്. എന്നാല്‍, ചില പഴങ്ങള്‍, ശരീരം തണുപ്പിക്കുന്നതിന് പകരം, ശരീരത്തിലെ ചൂട് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാണ്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ഈ പഴങ്ങള്‍ പരമാവധി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. അത്തരം പഴങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

ഡ്രൈ ഫ്രൂട്സ്
ഡ്രൈ ഫ്രൂട്സില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ ഫ്രീ റാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു. ഡ്രൈ ഫ്രൂട്സ് കഴിക്കുന്നതിലൂടെ എനര്‍ജി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. അതുപോലെ, ഡ്രൈ ഫ്രൂട്സില്‍ ഹൃദയാരോഗ്യത്തിന് ആവശ്യമായ ഫൈബര്‍, പൊട്ടാസ്യം, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഈന്തപ്പഴം, അത്തിപ്പഴം എന്നിവയില്‍ ഫൈബര്‍ കൂടുതലാണ്. ഇത് മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. ഈന്തപ്പഴം, അത്തിപ്പഴം തുടങ്ങിയവയില്‍ കാല്‍സ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇത്രയധികം ഗുണങ്ങള്‍ ഡ്രൈ ഫ്രൂട്സിന് ഉണ്ടെങ്കിലും വേനല്‍ക്കാലത്ത് ഡ്രൈ ഫ്രൂട്സ് കഴിക്കുന്നത് നല്ലതല്ല. കാരണം, ഇവ ശരീരത്തിലെ ചൂട് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. പ്രത്യേകിച്ച്, കശുവണ്ടി, വാള്‍നട്ട്, പിസ്ത എന്നിവ കഴിക്കുന്നത് ശരീരത്തിലെ ചൂട് വര്‍ദ്ധിക്കുന്നതിന് കാരണമാണ്. അതിനാല്‍, വേനല്‍ക്കാലത്ത് ഇത്തരം ഡ്രൈ ഫ്രൂട്സ് അമിതമായി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.
മാങ്ങ മുതല്‍ ചക്കവരെ
ഇപ്പോള്‍ മാങ്ങയുടെയും ചക്കയുടെയും സീസണായിരിക്കുകയാണ്. അനവധി ഗുണങ്ങളാണ് ഇത്തരം പഴങ്ങള്‍ക്ക് ഉള്ളത്. ഇവ കൂടാതെ, മുന്തിരി, പഴം, പപ്പായ, ഓറഞ്ച്, പാഷന് ഫ്രൂട്, മാതളനാരങ്ങ, പേരയ്ക്ക എന്നിവയെല്ലാം തന്നെ ഈ സമയത്ത് സുലഭമായി ലഭിക്കുമെങ്കിലും, ഇവയിലെല്ലാം തന്നെ ധാരാളം മധുരം അടങ്ങിയിരിക്കുന്നു. അതിനാല്‍, ഇത്തരം പഴങ്ങള്‍ കഴിക്കുന്നത് ശരീരത്തിലെ ചൂട് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. മധുരം മാത്രമല്ല, ഈ പഴങ്ങളില്‍ കാലറിയും കൂടുതലാണ്. കാലറി അമിതമായി അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നതും സത്യത്തില്‍ ശരീരത്തിലെ ചൂട് വര്‍ദ്ധിപ്പിക്കും.
കഴിക്കേണ്ട ആഹാരങ്ങള്‍
വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി തണ്ണിമത്തന്, കിവ്, ആപ്പിള്‍, വെള്ളരിക്ക, നാരങ്ങ എന്നിവ കഴിക്കാവുന്നതാണ്. ഇവയില്‍ ജലാംശം ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍, ശരീരം ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്താന്‍ ഇത്തരം പഴങ്ങള്‍ സഹായിക്കുന്നതാണ് അതുപോലെ, നിര്‍ജലീകരണം തടയാനും, ആരോഗ്യം നിലനിർത്താനും, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഈ പഴങ്ങള്‍ സഹായിക്കുന്നതാണ്. മധുരം ചേര്‍ത്ത് ജ്യൂസ് അടിച്ച് കുടിക്കുന്നതിന് പകരം, ഇവ അതേ രീതിയില്‍ കഴിക്കാന്‍ ശ്രമിക്കുന്നത് കൂടുതല്‍ നല്ലതായിരിക്കും.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
