Latest Updates
-
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ
വേനല്‍കാലത്ത് പ്രമേഹ രോഗികള്‍ ഈ പഴങ്ങള്‍ കഴിക്കരുത്
Diabetes: പഴങ്ങള്‍ ദിവസേന കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ശരീരത്തിന് വേണ്ട പോഷകങ്ങള്‍ ലഭിക്കുന്നതിനും, ശരീരം തണുപ്പിക്കുന്നതിനും പഴങ്ങള്‍ സഹായിക്കുന്നുണ്ട്. എന്നാല്‍, പ്രമേഹം ഉണ്ടെങ്കില്‍ ചില പഴങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. കാരണം, ചില പഴങ്ങള്‍ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിപ്പിക്കം. ഇത് പ്രമേഹം വളരെ പെട്ടെന്ന് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ഇത്തരം പഴങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

തണ്ണിമത്തന്
വേനല്‍ക്കാലത്ത് പലരും കഴിക്കാന്‍ ഇഷ്ടപ്പെടുന്ന പഴമാണ് തണ്ണിമത്തന്. എന്നാല്‍, തണ്ണിമത്തനില്‍ ഗ്ലൈസമിക് ഇന്‍ഡക്സ് വളരെ കൂടുതലാണ്. ഗ്ലൈസമിക് ഇന്‍ഡക്സ് കൂടുതലുള്ള ആഹാരങ്ങള്‍ കഴിച്ചാല്‍, ഇവ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. പ്രമേഹം വളരെ പെട്ടെന്ന് വര്‍ദ്ധിക്കുന്നതിലേയ്ക്കും ഇവ നയിക്കാം. അതിനാല്‍, പ്രമേഹ രോഗികള്‍ തണ്ണിമത്തന് കഴിക്കുമ്പോള്‍ കുറച്ചധികം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
വാഴപ്പഴം
ദഹനം കൃത്യമായി നടക്കാനും, ശരീരം തണുപ്പിക്കാനും വാഴപ്പഴം നല്ലതാണ്. വാഴപ്പഴത്തില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍, രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു. എന്നാല്‍, വാഴപ്പഴത്തില്‍ ഗ്ലൈസമിക് ഇന്‍ഡക്സ് വളരെ കൂടുതലാണ്. അതിനാല്‍ തന്നെ പ്രമേഹ രോഗികള്‍ ഇവ കഴിച്ചാല്‍ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കുന്നതിന് ഇവ കാരണമാകുന്നു.
കൈതച്ചക്ക
പ്രകൃതിദത്തമായി മധുരം അടങ്ങിയിരിക്കുന്ന പഴമാണ് കൈതച്ചക്ക. അതിനാല്‍, കൈതച്ചക്ക വെറുതെ കഴിച്ചാലും ജ്യൂസ് കുടിച്ചാലും ശരീരത്തില്‍ പെട്ടെന്ന് പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. കൂടാതെ, പ്രമേഹം വര്‍ദ്ധിക്കാനും ഇവ കാരണമാകുന്നു.
മാമ്പഴം
മാമ്പഴം കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ വളരെ വിരളമാണ്. എന്നാല്‍, മധുരം ധാരാളം അടങ്ങിയ പഴമാണ് മാമ്പഴം. നാരുകള്‍ ഉണ്ടെങ്കിലും, മാമ്പഴത്തില്‍ ഗ്ലൈസമിക് ഇന്‍ഡക്സും വളരെ കൂടുതലാണ്. അതിനാല്‍, പ്രമേഹ രോഗികള്‍ മാമ്പഴം കഴിക്കുമ്പോള്‍ ശ്രദ്ധിക്കുക.
മുന്തിരി
മുന്തിരിയിലും ഗ്ലൈസമിക് ഇന്‍ഡക്സ് വളരെ കൂടുതലാണ്. ഗ്ലൈസമിക് ഇന്‍ഡക്സ് അടങ്ങിയ ആഹാരങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് നല്ലതല്ല. ഇവ പ്രമേഹം വളരെ വേഗത്തില്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. അതിനാല്‍, മുന്തിരി കഴിക്കുമ്പോള്‍ കുറച്ചധികം ശ്രദ്ധ നല്‍കുന്നത് നല്ലതാണ്.
ഡ്രൈ ഫ്രൂട്സ്
ഡ്രൈ ഫ്രൂട്സും പ്രമേഹ രോഗികള്‍ക്ക് നല്ലതല്ല. ഈന്തപ്പഴം, ഉണക്കമുന്തിരി എന്നിവ കഴിക്കുന്നതും പ്രമേഹം വര്‍ദ്ധിക്കുന്നതിന് കാരണമാണ്. അതിനാല്‍, പഴങ്ങള്‍ കഴിക്കാന്‍ തിരഞ്ഞെടുക്കും മുന്‍പ് ഡോക്ടറുടെ അഭിപ്രായം തേടുന്നത് നല്ലതായിരിക്കും. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന അളവില്‍ മാത്രം പഴങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
