Latest Updates
-
അവിധവാ നവമി 2026: പിതൃപക്ഷത്തിലെ നവമി ശ്രാദ്ധം എങ്ങനെ ആചരിക്കണം? കൃത്യമായ മുഹൂർത്തം ഇതാ -
വിടവാങ്ങിയത് സിനിമയിലെ അത്ഭുത പ്രതിഭ; പ്രശസ്ത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക!
വെയിലത്ത് പുറത്തിറങ്ങുമ്പോള്‍ സണ്‍ ഗ്ലാസ്സ് ഉപയോഗിക്കാറുണ്ടോ? ഗുണങ്ങള്‍ ഇവ
ദിനംപ്രതി ചൂട് ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. പുറത്തേയ്ക്ക് ഇറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയില്‍ ചൂട് വര്‍ദ്ധിക്കുകയാണ്. നമ്മള് പുറത്തിറങ്ങുമ്പോള്‍ കുട ചൂടും. ചര്‍മ്മം സംരക്ഷിക്കാന്‍ സൺസ്ക്രീൻ പുരട്ടും. എന്നാല്‍ കണ്ണുകളെ സംരക്ഷിക്കാന്‍ പലരും മറക്കും. ചിലര്‍ക്ക് വെയിലത്ത് ഇറങ്ങുമ്പോഴേയ്ക്കും മൈഗ്രേയ്ന് തലവേദന വരാറുണ്ട്. കണ്ണിലേയ്ക്ക് അമിതമായി വെളിച്ചം അടിക്കുന്നതും, ചൂട് അടിക്കുന്നതും പലപ്പോഴും തലവേദന വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു. ഇതിനെല്ലാം ഉത്തമ പരിഹാരമാണ് സണ്‍ഗ്ലാസ്സ്. പുറത്തിറങ്ങുമ്പോള്‍ സണ്‍ഗ്ലാസ്സ് ധരിച്ചാലുള്ള ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

കണ്ണിനെ സംരക്ഷിക്കുന്നു
സൂര്യനില്‍ നിന്നും പുറപ്പെടുന്ന അള്‍ട്രാവയ്ലറ്റ് രശ്മികള്‍ കണ്ണിന്റെ ആരോഗ്യത്തിന് ദോഷകരമാണ്. ഇവ തടയാന്‍ സണ്‍ഗ്ലാസ്സ് ഉപയോഗം സഹായിക്കുന്നതാണ്. കൂടാതെ, തിമിരം, മാക്യുലര്‍ ഡീജനറേഷന്‍ എന്നീ നേത്ര രോഗങ്ങളെ തടയാനും ഇവ സഹായിക്കുന്നു. കൂടാതെ, കണ്ണിലേയ്ക്ക് അമിതമായി ചൂട് തട്ടുന്നത് കുറയ്ക്കുന്നു. മൈഗ്രേയ്ന് അസ്വസ്ഥതകള്‍ കുറയ്ക്കാനും, അമിതമായിട്ടുള്ള പ്രകാശം കണ്ണിലേയ്ക്ക് നേരിട്ട് പതിവാക്കിതിരിക്കാനും സണ്‍ഗ്ലാസ്സുകള്‍ സഹായിക്കുന്നുണ്ട്. ചിലരില്‍ സൂര്യപ്രകാശം അമിതമായി കണ്ണില്‍ തട്ടുന്നത് കാഴ്ച മങ്ങലിലേയ്ക്ക് നയിക്കാം. ഈ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സണ്‍ ഗ്ലാസ്സ് ഉപയോഗം സഹായിക്കുന്നുണ്ട്.
ചിലരില്‍ അമിതമായി ചൂട് കണ്ണില്‍ തട്ടുമ്പോള്‍ കണ്ണ് വരണ്ട് പോകുന്നതിന് കാരണമാകാറുണ്ട്. ഇടയ്ക്കിടയ്ക്ക് കണ്ണില്‍ നിന്നും വെള്ളം വരാനും, കണ്ണില്‍ അമിതമായി ചൊറിച്ചില്‍ അനുഭവപ്പെടുന്നതിനും ഇത് കാരണമാതുന്നു. എന്നാല്‍, ഈ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കുറയ്ക്കാന്‍ സണ്‍ ഗ്ലാസ്സ് ഉപയോഗം സഹായിക്കുന്നതാണ്.
യാത്ര ചെയ്യുമ്പോള്‍
ചിലരില്‍ യാത്ര ചെയ്യുമ്പോള്‍ തലവേദന അനുഭവപ്പെടാറുണ്ട്. പ്രത്യേകിച്ച്, വാഹനത്തിന്റെ വിന്‍ഡോ സീറ്റില്‍ ഇരുന്നാല്‍ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുന്നവര്‍ ധാരാളമാണ്. ഈ പ്രശ്നം ഒഴിവാക്കാന്‍ സണ്‍ ഗ്ലാസ്സ് ഉപയോഗിക്കാവുന്നതാണ്. അതുപോലെ, വാഹനം ഓട്ക്കുമ്പോള് സണ്‍ഗ്ലാസ്സ് ഉപയോഗിക്കുന്നതും നല്ലതാണ്. കണ്ണിലേയ്ക്ക് അമിതമായി പ്രകാശം അടിക്കുന്നത് കുറയ്ക്കാന്‍ സണ്‍ഗ്ലാസ്സ് ഉപയോഗിക്കുന്നത് നല്ലതാണ്.
മറ്റു ഗുണങ്ങള്‍
കണ്ണിന് ചുറ്റിലും കരുവാളിപ്പ് വീഴാതിരിക്കാന്‍ സണ്‍ഗ്ലാസ്സ് വെയ്ക്കുന്നത് നല്ലതാണ്. അതുപോലെ, കണ്ണിന് ചുറ്റിലും ചുളിവുകള്‍ വീഴാതിരിക്കാനും സഹായിക്കുന്നു. കൂടാതെ, ഫാഷനുവേണ്ടി, വസ്ത്രങ്ങള്‍ക്ക് ചേരുന്ന വിധത്തില്‍ സണ്‍ഗ്ലാസ്സ് ധരിക്കാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സണ്‍ഗ്ലാസ്സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ 100 ശതമാനം യുവി പ്രോട്ടക്ഷന്‍ ഉള്ള സണ്‍ഗ്ലാസ്സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, ലെന്‍സിന്റെ നിറം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. അത്യാവശ്യം ഡാര്‍ക്ക് നിറത്തിലുള്ള ലെന്‍സ് ഉപയോഗിക്കുന്നത് നല്ലതായിരിക്കും. സണ്‍ഗ്ലാസ്സ് തിരഞ്ഞെടുക്കുമ്പോള്‍ ഫ്രെയിം വലിപ്പം ഉള്ളത് തിരഞ്ഞെടുക്കുക. നിങ്ങളുടെ കണ്ണിനെ പൂര്‍ണ്ണമായും മറയ്ക്കുന്ന രീതിയിലുള്ള സണ്‍ഗ്ലാസ്സ് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. സണ്ഗ്ലാസ്സിന് വലിപ്പം കുറഞ്ഞാല്‍, രണ്ട് തരത്തിലുള്ള വെളിച്ചം ഖണ്ണിലേയ്ക്ക് എത്തുന്നതിന് കാരണമാകുന്നു. ഇത് കണ്ണിന് ദോഷം ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
