Latest Updates
-
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും!
പ്രമേഹ രോഗികള്‍ക്ക് എന്തും കുടിക്കാനാവില്ല; വേനലില്‍ നല്ലത് ഈ പാനീയങ്ങള്‍
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനായി നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ഭക്ഷണക്രമമാണ്. ഇതില്‍ നിങ്ങള്‍ കഴിക്കുന്ന പാനീയങ്ങളും ഉള്‍പ്പെടും. നിങ്ങള്‍ ഒരു പ്രമേഹരോഗിയാണെങ്കില്‍, കലോറിയുള്ളതോ മധുരമുള്ളതോ ആയ പാനീയങ്ങള്‍ ഒഴിവാക്കണമെന്ന് ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരും ശുപാര്‍ശ ചെയ്യുന്നു. വേനല്‍ക്കാലത്ത് മിക്കവരും ഉന്മേഷദായകമായ പാനീയങ്ങള്‍ ധാരാളം കുടിക്കുന്നു.
എന്നാല്‍ അവയില്‍ പലതും പഞ്ചസാരയും അനാരോഗ്യകരമായ ഘടകങ്ങളും അടങ്ങിയതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വര്‍ദ്ധിക്കുന്നതിലേക്ക് നയിച്ചേക്കാം. അതിനാല്‍, ചൂടിനെ മറികടക്കാന്‍ പ്രമേഹരോഗികള്‍ ശരിയായ പാനീയങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. ചൂടിനെ മറികടക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങള്‍ക്കായി പ്രമേഹരോഗകള്‍ തിരയുന്നുണ്ടെങ്കില്‍, വിഷമിക്കേണ്ട. നിങ്ങള്‍ക്ക് ഉത്തമമായ ചില പാനീയങ്ങള്‍ ഏതൊക്കെയെന്ന് ഞങ്ങള്‍ പറഞ്ഞുതരാം.

വെള്ളം
രക്തത്തിലെ പഞ്ചസാര അനിയന്ത്രിതമായ രീതിയിലെത്തിയാല് അത് നിങ്ങളെ നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കുന്നു. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് മൂത്രത്തിലൂടെയുള്ള അധിക ഗ്ലൂക്കോസിനെ പുറന്തള്ളാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. അതിനാല്‍, നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമപ്പെടുത്താനായി നിങ്ങള്‍ ദിവസവും ധാരാളം വെള്ളം കുടിക്കുക.

പഞ്ചസാരയില്ലാത്ത നാരങ്ങാവെള്ളം
വേനല്‍ക്കാലത്ത് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് നാരങ്ങാവെള്ളം. ഏവര്‍ക്കും ഇത് പ്രിയപ്പെട്ട പാനീയവുമാണ്. നിങ്ങള്‍ ഒരു പ്രമേഹരോഗിയാണെങ്കില്‍, പഞ്ചസാര ഒഴികെയുള്ള കുറച്ച് ലളിതമായ ചേരുവകള്‍ ചേര്‍ത്ത് നാരങ്ങാവെള്ളം കഴിക്കൂ. നാരങ്ങയും ഇഞ്ചിയും പ്രമേഹം നിയന്ത്രിക്കുന്നതിന് നല്ലതാണ്. പ്രമേഹത്തിന് ഉത്തമമായ പ്രതിവിധിയാണ് നാരങ്ങ. രക്തത്തിലെ പഞ്ചസാരയെ ഇത് പ്രതികൂലമായി ബാധിക്കുകയുമില്ല.

പച്ചക്കറി ജ്യൂസ്
പഴച്ചാറുകളില്‍ ഉയര്‍ന്ന അളവില്‍ പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാല്‍, പച്ചക്കറി ജ്യൂസുകള്‍ കഴിക്കുക. നിങ്ങള്‍ക്ക് ഇഷ്ടമുള്ള പച്ചക്കറികള്‍ യോജിപ്പിച്ച് സ്വന്തമായി ഇത് വീട്ടില്‍ തയാറാക്കാം. എന്നാല്‍ ഈ ജ്യൂസില്‍ ഉപ്പും പഞ്ചസാരയും ചേര്‍ക്കുന്നത് ഒഴിവാക്കുക.

തേങ്ങാവെള്ളം
ജലാംശം നല്‍കുന്നതും ഉന്മേഷദായകവും പോഷകപ്രദവുമായ പാനീയമാണ് തേങ്ങാവെള്ളം. ഗ്ലൈസെമിക് സൂചികയും സ്വാഭാവിക പഞ്ചസാരയുടെ അളവും വളരെ കുറവാണ് ഇതില്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന പോഷകങ്ങളും തേങ്ങാവെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്. തേങ്ങാവെള്ളം 94% വെള്ളവും വളരെ കുറഞ്ഞ കലോറിയും അടങ്ങിയതാണ്. പൊട്ടാസ്യം, വിറ്റാമിന്‍ ബി, ഇലക്ട്രോലൈറ്റുകള്‍, അമിനോ ആസിഡുകള്‍, എന്‍സൈമുകള്‍, ധാരാളം സസ്യ ഹോര്‍മോണുകള്‍ എന്നിവ ഇതില്‍ കാണപ്പെടുന്നു. പ്രമേഹമുള്ള ആളുകള്‍ക്ക് തേങ്ങാവെള്ളം കുടിക്കാന്‍ കഴിക്കാം. എന്നാല്‍ ശരിയായ അളവ് മനസ്സിലാക്കാന്‍ ഒരു വിദഗ്ദ്ധനെ സമീപിക്കുക.

മോര്
നിരവധി ആരോഗ്യ ഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒന്നാണ് മോര്. കുടലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന ഒരു മികച്ച പ്രോബയോട്ടിക്കാണ് ഇത്. മോര് കുടിക്കുന്നത് രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളിന്റെ അളവും കുറയ്ക്കും. കുറഞ്ഞ ഗ്ലൈസെമിക് സൂചികയും കുറഞ്ഞ കൊഴുപ്പും കുറഞ്ഞ കലോറിയും ഉള്ളതിനാല്‍ ഇത് പ്രമേഹരോഗികള്‍ക്ക് അനുയോജ്യമായ പാനീയം കൂടിയാണ്.

ബാര്‍ലി വെള്ളം
ബാര്‍ലി വെള്ളത്തില്‍ ലയിക്കാത്ത നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹരോഗികള്‍ക്ക് ആരോഗ്യകരമായ പാനീയമാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്നതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഇത് തികച്ചും ഉപയോഗപ്രദമാണ്. മികച്ച ഗുണങ്ങള്‍ ലഭിക്കാന്‍, നിങ്ങള്‍ക്ക് മധുരമില്ലാതെ ബാര്‍ലി വെള്ളം കുടിക്കാവുന്നതാണ്.

ഇവ ഒഴിവാക്കണം
മദ്യം
മദ്യം ധാരാളം ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ മദ്യം പരമാവധി ഒഴിവാക്കുക.

എനര്‍ജി ഡ്രിങ്കുകള്‍
എനര്‍ജി ഡ്രിങ്കുകളില്‍ ധാരാളമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് പല ആരോഗ്യപ്രശ്നങ്ങളും നിറഞ്ഞതാണ്. പ്രമേഹരോഗികള്‍ എനര്‍ജി ഡ്രിങ്കുകള്‍ കുടിക്കുന്നത് പരമാവധി ഒഴിവാക്കണം.

പായ്ക്ക് ചെയ്ത ഫ്രൂട്ട് ജ്യൂസുകള്‍
പായ്ക്ക് ചെയ്ത പഴച്ചാറുകളില്‍ പഞ്ചസാരയും കൃത്രിമ പഞ്ചസാരയും ധാരാളമുണ്ട്. പ്രമേഹരോഗികള്‍ പായ്ക്ക് ചെയ്ത ജ്യൂസുകള്‍ കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. നിങ്ങള്‍ക്ക് ഫ്രൂട്ട് ജ്യൂസ് കഴിക്കണമെങ്കില്‍, പഞ്ചസാരയില്ലാത്ത ഫ്രഷ് ഫ്രൂട്ട് ജ്യൂസ് മാത്രം കഴിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
