Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വേനല്‍ കടുപ്പിച്ചാലെന്താ ശരീരം തണുപ്പിക്കാന്‍ ഈ സർബത്തുകൾ തയ്യാറാക്കി നോക്കൂ
Summer drinks: ചൂട് കൂടുന്നതിനനുസരിച്ച് ദാഹവും വര്‍ദ്ധിക്കുന്നത് സര്‍വ്വ സാധാരണമാണ്. എത്ര വെള്ളം കുടിച്ചാലും ദാഹം മാറാത്ത അവസ്ഥ അനുഭവപ്പെടാം. വേനല്‍ക്കാലത്ത് മനസ്സും ശരീരവും ഒരുപോലെ തണുപ്പിക്കാന്‍ സഹായിക്കുന്ന അനവധി പാനീയങ്ങളുണ്ട്. അത്തരത്തില്‍ നോക്കിയാല്‍ ഗുണത്തില്‍ മുന്നിട്ട് നില്ക്കുന്നതും, ഔഷധഗുണമുള്ളതുമായ ഭക്ഷ്യപദാര്‍ത്ഥമാണ് നറുനീണ്ടി.

നറുനീണ്ടി ഉപയോഗിച്ച് പലതരത്തില്‍ പാനീയങ്ങള്‍ ഈ വേനല്‍ക്കാലത്ത് നമുക്ക് തയ്യാറാക്കി കുടിക്കാന്‍ സാധിക്കുന്നതാണ്. അവ എന്തെല്ലാമെന്ന് നോക്കാം.
നറുനീണ്ടി പാല് സര്‍ബത്ത്
കേരളത്തില്‍ പല സ്ഥലങ്ങളിലും വേനല്‍ക്കാലത്ത് ഹിറ്റാകുന്ന ഒരു പാനീയമാണ് നറുനീണ്ടി പാല് സര്‍ബത്ത്. നല്ല തണുത്ത പാല് വെള്ളം ചേര്‍ക്കാതെ മിക്സിയുടെ ജാറില്‍ ഒഴിക്കുക. ഇതിലേയ്ക്ക് മധുരത്തിന് ആവശ്യമായ നറുനീണ്ടി സിറപ്പ് ചേര്‍ക്കുക. അതിനുശേഷം അടിച്ച് കുടിക്കാവുന്നതാണ്. വളരെ സ്വാദിഷ്ടമാണ്. അതുപോലെ തന്നെ ശരീരം തണുപ്പിക്കാനും വളരെ നല്ലതാണ്.
നറുനീണ്ടി മാങ്ങാ സര്‍ബത്ത്
നല്ല പഴുത്ത മാങ്ങയുടെ പള്‍പ്പ് എടുക്കുക. ഇതിലേയ്ക്ക് തണുത്ത പാലും, കുറച്ച് നറുനീണ്ടി സിറപ്പും ചേര്‍ത്ത് മിക്സിയുടെ ജാറില്‍ ഇട്ട് അടിച്ച് കുടിക്കാവുന്നതാണ്. വേണമെങ്കില്‍ ചിയ സീഡ്സും ഇതില്‍ ചേര്‍ക്കാവുന്നതാണ്. പാല് ചേര്‍ക്കാന്‍ താല്പര്യമില്ലാത്തവര്ക്ക് സാധാ വെള്ളം ചേര്‍ത്ത് ഇതേ സര്‍ബത്ത് തയ്യാറാക്കി കുടിക്കാവുന്നതാണ്. ശരീരം തണുക്കും.
നറുനീണ്ടി ചുക്ക് സര്‍ബത്ത്
വളരെ രുചികരവും എന്നാല്‍, ഏറെ ആരോഗ്യപ്രദവുമായ സര്‍ബത്താണ് നറനീണ്ടി ചുക്ക് സര്‍ബത്ത്. ഈ സര്‍ബത്ത് തയ്യാറാക്കുന്നതിനായി ചുക്ക് പൊടിക്കുക. ഇതിലേയ്ക്ക് വെള്ളവും, നാരങ്ങനീരും, നറുനീണ്ടി സിറപ്പും ചേര്‍ത്ത് മിക്സ് ചെയ്യുക. ഇത് വെറുതേ കുടിക്കാന്‍ സ്വാദാണ്. വേണമെങ്കില്‍ ഏലക്കായ ചേര്‍ക്കാവുന്നതാണ്. ഒപ്പം പുതിനയിലയും ചേര്‍ക്കുന്നത് നല്ലതാണ്. ഇത്തരത്തില്‍ സര്‍ബത്ത് ഉണ്ടാക്കി കുടിക്കുന്നത് ശരീരം വേഗം തണുപ്പിക്കും. ഒപ്പം ദാഹവും അകറ്റും.
നറുനീണ്ടി ഓറഞ്ച് സര്‍ബത്ത്
ഓറഞ്ച് ഇഷ്ടമുള്ളവര്‍ക്ക് വേനല്‍ക്കാലത്ത് പതിവാക്കാവുന്ന വെള്ളമാണ് ഓറഞ്ച് സര്‍ബത്ത്. ഇതിനായി രണ്ട് ഓറഞ്ച് പിഴിഞ്ഞ് നീരെടുക്കുക. ഇതിലേയ്ക്ക് ആവശ്യത്തിന് തണുത്ത വെള്ളവും, ഒപ്പം നറുനീണ്ടി സിറപ്പും ചേര്‍ത്ത് അടിച്ചെടുക്കുക. ഇത് തണുപ്പോടുകൂടി കുടിക്കുന്നത് നല്ലതാണ്. അതുപോലെ, ഇതില്‍ ചിയ സീഡ്സ് ചേര്‍ത്ത് കുടിക്കുന്നതും നല്ലതാണ്.
നറുനീണ്ടി കാന്താരി സര്‍ബത്ത്
കുറച്ചധികം എരിവ് ഇഷ്ടപ്പെടുന്നവര്‍ക്ക് പതിവാക്കാവുന്ന പാനീയമാണ് നറുനീണ്ടി കാന്താരി സര്‍ബത്ത്. ഈ സര്‍ബത്ത് തയ്യാറാക്കുന്നതിനായി കുറച്ച് കാന്താരി മുളക് അരച്ചെടുക്കുക. ഇതിലേയ്ക്ക് നാരങ്ങനീര് ചേര്‍ക്കുക. ഒപ്പം നറുനീണ്ടി സിറപ്പും ഒപ്പം സോഡയും ചേര്‍ത്ത് കുടിക്കാവുന്നതാണ്. വേനല്‍ ചൂടില്‍ നിന്നും വളരെ വേഗത്തില്‍ ആശ്വാസം ലഭിക്കാന്‍ ഈ സര്‍ബത്ത് സഹായിക്കുന്നതാണ്.
ഗുണങ്ങൾ
ശരീരം തണുപ്പിക്കാൻ ഏറ്റവും നല്ലതാണ് നറുനീണ്ടി. നന്നാരി ചെടിയുടെ വേരിൽ നിന്നുമാണ് നറുനീണ്ടി സർബത്ത് തയ്യാറാക്കാവുന്നത്. ശരീരത്തിലെ ചൂട് കുറയ്ക്കാനും, ദഹനം മെച്ചപ്പെടുത്താനും, ചൂടിൽ നിന്നും ആശ്വാസം നൽകാനും നറൂനീണ്ടി സഹായിക്കും. അതിനാൽ, ധൈര്യമായി നറുനീണ്ടി ദിവസേന പതിവാക്കാവുന്നതാണ്.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
