Latest Updates
-
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും
വേനല്‍ക്കാലത്ത് ചൂട് കുറയ്ക്കാന്‍ വസ്ത്രം ധരിക്കുമ്പോള്‍ ഇവ ശ്രദ്ധിക്കൂ
Summer: ഇടയ്ക്ക് മഴ ലഭിക്കുന്നുണ്ടെങ്കിലും ചൂടിന് ഒട്ടും ശമനമില്ലാത്ത അവസ്ഥയാണ് നിലവില്‍ ഉള്ളത്. ചൂട്ടുപൊള്ളുന്ന വെയിലും, ഒപ്പം തീര്‍ത്താല്‍ തീരാത്ത വെള്ളം ദാഹവും നമ്മളെ ദിനംപ്രതി വലയ്ക്കുകയാണ്. കൂടാതെ, നിരന്തരം ചര്‍മ്മ പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഈ വേനല്‍ക്കാലത്ത് വര്‍ദ്ധിക്കുന്നു.

വേനല്‍ ചൂടില്‍ നിന്നും രക്ഷ നേടാന്‍ നമ്മള് ആഹാരത്തില്‍ ശ്രദ്ധിക്കാറുണ്ടെങ്കിലും പലപ്പോഴും വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ നമ്മളില്‍ പലരും മറക്കുന്നു. ഇക്കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
ഭംഗിയിലല്ല കാര്യം
പലരും ഏത് കാലാവസ്ഥയിലാണെങ്കിലും വസ്ത്രങ്ങളുടെ ഭംഗി നോക്കി മാത്രമായിരിക്കും വസ്ത്രങ്ങള്‍ വാങ്ങുന്നത്. എന്നാല്‍, ഇത്തരത്തില്‍ ഭംഗിയില്‍ ആകൃഷ്ടരാകുന്നത്, വേനല്‍ക്കാലത്ത് നിങ്ങളുടെ ശരീരത്തിന് തന്നെ ബുദ്ധിമുട്ടുകാനാുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച്, പോളിസ്റ്റര്‍, ഷിഫോണ്‍, ജോര്‍ജെറ്റ്, ഓര്ഡഗന്സ, സെമി സില്‍ക്സ് പോലെയുള്ള മെറ്റീരിയലുകളില്‍ ലഭിക്കുന്ന വസ്ത്രങ്ങള്‍ പരമാവധി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇത്തരം വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ചൂട് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ശരീരത്തില്‍ ചൂട് വര്‍ദ്ധിച്ചാല്‍, അതിനനുസരിച്ചുള്ള ചര്‍മ്മ പ്രശ്നങ്ങളും വര്‍ദ്ധിക്കും. ഒപ്പം നിര്‍ജലീകരണം സംഭവിക്കാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു. അതിനാല്‍ വേനല്‍ക്കാലത്ത്, മേല്പറഞ്ഞ ഫാബ്രിക്കുകളില്‍ ഒള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഒപ്പം, ഹെവി വര്‍ക്കുള്ള വസ്ത്രങ്ങള്‍ ധരിക്കാതിരിക്കാനും ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
ഡിസൈനിലും ഉണ്ട് ചില കാര്യങ്ങള്‍
നമ്മള് എങ്ങനെയുള്ള വസ്ത്രങ്ങളാണ് ധരിക്കാന്‍ തിരഞ്ഞെടുക്കുന്നത് എന്നതിലും ചില കാര്യം ഉണ്ടെന്ന് പറയാം. കാരണം, ചിലര്‍ക്ക് ശരീരത്തോടെ ചേര്‍ന്ന് കിടക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാനായിരിക്കും പ്രിയം കൂടുതല്‍. എന്നാല്‍, ഇത്തരത്തില്‍ ശരീരത്തോട് ചേര്‍ന്ന് കിടക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നത് ചൂട് വര്‍ദ്ധിപ്പിക്കും. വായു സഞ്ചാരം തീരെ ഇല്ലാത്ത അവസ്ഥയായിരിക്കും ഉണ്ടായിരിക്കുക. ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നത് ശരീരത്തില്‍ വിയര്‍പ്പ് കെട്ടിക്കിടക്കുന്നതിലേയ്ക്കും, ശരീരത്തിലെ ചൂട് വര്‍ദ്ധിക്കാനും, ചര്‍മ്മ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനും കാരണമാകുന്നു. അതിനാല്‍, കോട്ടന്റെ വസ്ത്രങ്ങള്‍ ധരിക്കുക. ഒപ്പം, ലൂസ് ടൈപ്പ് വസ്ത്രങ്ങള്‍ ധരിക്കുന്നത് വളരെ നല്ലതായിരിക്കും.
ഏത് വസ്ത്രങ്ങള്‍ ധരിക്കാം
വേനല്‍ക്കാലത്ത്, കോട്ടന്റെ വസ്ത്രങ്ങള്‍, ലിനന്‍ വസ്ത്രങ്ങള്‍ എന്നിവ ധരിക്കാന്‍ തിരഞ്ഞെടുക്കുന്നത് വളരെ നല്ലതാണ്. കാരണം, ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ശരീരത്തിന് ആവശ്യമായ വായു സഞ്ചാരം ലഭിക്കുന്നു. ഇത് ചൂട് കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകമാണ്. അതുപോലെ, നേര്‍ത്തതും കട്ടി കുറഞ്ഞതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നതും വളരെ നല്ലതാണ്. ഇവ കൂടാതെ, നിറത്തിലും കുറച്ച് കാര്യമുണ്ടെന്ന് പറയാം. പ്രത്യേകിച്ച്, ഇരുണ്ട നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക. ഒപ്പം, ലൈറ്റ് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍
വസ്ത്രത്തില്‍ ശ്രദ്ധിക്കുന്നത് പോലെ തന്നെ, നല്ലതുപോലെ വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ശരീരത്തിന് തണുപ്പ് നല്കുന്ന ആഹാരങ്ങള്‍ കഴിക്കുക. ഐസ് വെള്ളം, മധുരം ഉപ്പ് എന്നില അമിതമായി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications