Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
വേനല്‍ക്കാലം ആയുസ്സിനും ആരോഗ്യത്തിനും നന്നാരി സര്‍ബ്ബത്ത് ധാരാളം: ആരോഗ്യരഹസ്യങ്ങള്‍ ഇതാ
വേനല്‍ കടുക്കുകയാണ്, ഓരോ ദിവസവും ചുട്ടുപൊള്ളുന്ന തരത്തിലാണ് കാര്യങ്ങള്‍ പോയ്ക്കൊണ്ടിരിക്കുന്നത്. ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും നിസ്സാരമല്ല എന്ന കാര്യം ഓര്‍ക്കേണ്ടതാണ്. നിര്‍ജ്ജലീകരണവും അസ്വസ്ഥതകളും മറ്റ് ആരോഗ്യ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് വേണ്ടി ചില പാനീയങ്ങള്‍ നമുക്ക് ഉപയോഗിക്കാവുന്നതാണ്. അതില്‍ നമ്മുടെ നാട്ടില്‍ സ്ഥിരമായി ലഭിക്കുന്ന ആരോഗ്യകരമായ പാനീയമാണ് നന്നാരി സര്‍ബ്ബത്ത്. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ഗുണങ്ങള്‍ നല്കുന്നു. പലപ്പോഴും പലര്‍ക്കും നന്നാരി സര്‍ബ്ബത്തിന്റെ ഗുണങ്ങള്‍ എത്രത്തോളം എന്ന് പലര്‍ക്കും അറിയില്ല.
നന്നാരി ചെടിയുടെ വേരുകളില്‍ നിന്നാണ് ഈ പാനീയം തയ്യാറാക്കുന്നത്. ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ളതിനാല്‍ അത് ആരോഗ്യത്തേ മികച്ചതാക്കും ആയുസ്സിന്റെ കാര്യത്തിലും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. രുചിയും, ആരോഗ്യവും നിസ്സാരമല്ല നന്നാരി സര്ബ്ബത്തിന്റെത്. ആരോഗ്യത്തിന് എത്രത്തോളം നന്നാരി സര്‍ബ്ബത്ത് വേനലില്‍ സഹായിക്കുന്നു എന്ന് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈലേഖനം വായിക്കാവുന്നതാണ്.

നന്നാരി സര്‍ബത്ത് എന്താണ്?
നന്നാരി സിറപ്പ്, നാരങ്ങാനീര്, വെള്ളം, ആവശ്യമെങ്കില്‍ അല്പം ഐസ് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന പാനീയമാണ് നന്നാരി സര്‍ബ്ബത്ത്. ഇതാകട്ടെ മധുരവും സുഗന്ധവുമുള്ള പാനീയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല കേരളത്തിലെ ഈ ചുട്ടുപൊള്ളുന്ന വേനലില്‍ അതിന് പരിഹാരം കാണുന്നതിന് നന്നാരി സര്ബ്ബത്ത തന്നെയാണ് ബെസ്റ്റ് ഓപ്ഷന്. അത്രയധികം ഗുണങ്ങളാണ് ഇതിലൂടെ ശരീരത്തിന് ലഭിക്കുന്നത്. ഇത് ശരീരത്തെ പെട്ടെന്നാണ് തണുപ്പിക്കുന്നത് എന്ന കാര്യമാണ് ഏറ്റവും ശ്രദ്ധേയം.
ആരോഗ്യ ഗുണങ്ങള്‍
നന്നാരി സര്ബ്ബത്തിന് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ഇത് ശരീരത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. അത് മാത്രമല്ല ഇത് ശരീരത്തില്‍ താപനില കുറയ്ക്കുന്നു. കൂടുതല്‍ ചൂടുള്ള ശരീരപ്രകൃതിയുള്ളവര്‍ക്ക് ഏറ്റവും അനുയോജ്യമാണ് നന്നാരി സര്‍ബ്ബത്ത്. ഇത് വേനല്‍ക്കാലത്ത് ഉണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല കേരളത്തിലെ വേനല്‍ക്കാല പ്രശ്നത്തിന് ഏറ്റവും പ്രധാനപ്പെട്ട പരിഹാരമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
നിര്‍ജ്ജലീകരണത്തിന് പരിഹാരം
നിര്‍ജ്ജലീകരണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് എന്തുകൊണ്ടും നന്നാരി സര്‍ബ്ബത്ത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്കുന്നു. വെള്ളം, നാരങ്ങ നീര് എന്നിവ ചേരുമ്പോള്‍ തന്നെ അത് ശരീരത്തിന് ഊര്‍ജ്ജവും നല്കുന്നു. അത് മാത്രമല്ല ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു ഇതില്‍ ചേര്‍ക്കുന്ന ചേരുവകള്‍. അല്പം പഞ്ചസാര കൂടി ചേരുമ്പോള്‍ അത് കുറച്ച് എനര്‍ജി കൂടി ശരീരത്തിന് നല്കുന്നു. നന്നാരി സര്‍ബ്ബത്ത് അതുകൊണ്ട് തന്നെ ഹീറ്റ് സ്ട്രോക്ക് പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നു
ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു നിര്‍ബന്ധമായും നന്നാരി സര്‍ബ്ബത്ത്. ഇത് ടോക്സിന് ഇല്ലാതാക്കി ആരോഗ്യത്തെ മികച്ചതാക്കുന്നതിനും സഹായിക്കും. സ്വാഭാവികമായും ടോക്സിനെ പുറന്തള്ളുന്നതില്‍ നന്നാരി സര്‍ബ്ബത്ത് എന്തുകൊണ്ടും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നത് വഴി അത് ശരീരത്തില്‍ ഉന്മേഷവും ആരോഗ്യവും മികച്ചതാക്കുന്നു. സ്ഥിരമായി അല്പം നന്നാരി സര്‍ബ്ബത്ത് കഴിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തില്‍ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും കൊണ്ട് വരുന്നു.
മികച്ച ദഹനത്തിന്
മികച്ച ദഹനത്തിന് നന്നാരി സര്‍ബ്ബത്ത് സഹായിക്കുന്നു. ദഹനാരോഗ്യം ഇന്നത്തെ കാലത്തെ വെല്ലുവിളിയാണ്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത്, അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ക്ക് മികച്ച പരിഹാരമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് വയര്‍ വീര്‍ക്കലിന് പരിഹാര കാണുന്നതിനും കുടലിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. സ്ഥിരമായി അല്പം നന്നാരി സര്‍ബ്ബത്ത് ശീലമാക്കുന്നത് വഴി അത് ദഹനാരോഗ്യത്തെ മികച്ചതാക്കും എന്നതില്‍ സംശയം വേണ്ട.
ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു
നിങ്ങളുടെ ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും നന്നാരി സര്‍ബ്ബത്ത് മികച്ചതാണ്. പലപ്പോഴും കൂടുതല്‍ വെയില് കൊള്ളുന്നത് നിങ്ങളില്‍ ക്ഷീണം വര്‍ദ്ധിപ്പിക്കുന്നു. അതിനെ പരിഹരിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ദിനവും അല്പം നന്നാരി സര്‍ബ്ബത്ത് ശീലമാക്കാം. അതില്‍ പഞ്ചസാര ചേര്‍ക്കാതെ കഴിച്ചാല്‍ കൂടുതല്‍ ഗുണങ്ങള്‍ നല്കുന്നു. ഇത് സ്ഥിരമായ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
മൂത്രാശയ പ്രശ്നങ്ങള്‍ക്ക് പരിഹാരം
മൂത്രാശയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് നന്നാരി സര്‍ബ്ബത്ത്. പരമ്പരാഗതമായി നിങ്ങള്‍ക്ക് മൂത്രാശയ അണുബാധ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ് നന്നാരി സര്‍ബ്ബത്ത്. ഇത് മൂത്രാശയ സംബന്ധമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
നന്നാരി സര്‍ബ്ബത്ത് വീട്ടിലുണ്ടാക്കാം
വീട്ടില്‍തന്നെ നന്നാരി സര്‍ബ്ബത്ത് തയ്യാറാക്കാം, അത് എപ്രകാരം എന്ന് നോക്കാം.
ചേരുവകള്‍:
2 ടേബിള്‍സ്പൂണ്‍ നന്നാരി സിറപ്പ്
അര നാരങ്ങയുടെ നീര്
1 ഗ്ലാസ് തണുത്ത വെള്ളം
ഐസ് ക്യൂബുകള്‍ (ഓപ്ഷണല്‍)
തയ്യാറാക്കുന്ന രീതി
നാരങ്ങ നീരം നന്നാരി സിറപ്പും അല്പം ചേര്‍ത്ത് അതിലേക്ക് വെള്ളം ചേര്‍ക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമെങ്കില്‍ അല്പം പഞ്ചസാര ചേര്‍ക്കാവുന്നതാണ്. അതിലേക്ക് ആവശ്യമെങ്കില്‍ ഐസ്ക്യൂബുകള്‍ ചേര്‍ക്കാവുന്നതാണ്. നന്നാരി സര്‍ബ്ബത്ത് റെഡി. നന്നാരി സര്‍ബത്ത് പ്രകൃതിദത്തവും ആരോഗ്യകരവുമായ ഒരു വേനല്‍ക്കാല പാനീയമാണ് എന്ന കാര്യത്തില്‍സംശയം വേണ്ട.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
