Latest Updates
-
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
സ്ത്രീകള്‍ നിസ്സാരമാക്കല്ലേ ഈ ലക്ഷണം: അറിയാന്‍ വൈകുന്തോറും അപകടം
സ്ത്രീകളില്‍ പലരും സ്വന്തം ആരോഗ്യത്തെ വേണ്ട വിധത്തില്‍ പരിഗണിക്കാതെ വിടുന്നവരാണ്. പലപ്പോഴും ഇത് പിന്നീട് ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത്തരം കാര്യങ്ങളെ നിസ്സാരമാക്കുന്നത് വഴി പിന്നീടുണ്ടാവുന്ന അപകടങ്ങളെക്കുറിച്ച് പലരും ചിന്തിക്കുകയില്ല. അത്തരത്തില്‍ തുടക്കത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാവാത്ത ഒരു രോഗാവസ്ഥയാണ് എന്‍ഡോമെട്രിയോസിസ്. ഇത് പല സ്ത്രീകളേയും ബാധിക്കുന്ന ഒരു അവസ്ഥയാണ്. പലപ്പോഴും സൂക്ഷ്മമായ ലക്ഷണങ്ങള്‍ ആയതിനാല്‍ അത് പലരും ശ്രദ്ധിക്കാതെ വിടുകയും പതിവാണ്.
ഗര്‍ഭാശയത്തിനുള്ളിലെ ആവരണത്തിന് സമാനമായ ടിഷ്യു അതിന് പുറത്ത് വളരുമ്പോഴാണ് എന്‍ഡോമെട്രിയോസിസ് എന്ന അവസ്ഥയുണ്ടാവുന്നത്. അത് ആര്‍ത്തവ സമയത്തും അല്ലാതേയും പലപ്പോഴും വേദനയ്ക്കും മറ്റ് സങ്കീര്‍ണതകള്‍ക്കും കാരണമാകും. ഈ മറഞ്ഞിരിക്കുന്ന ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് നേരത്തെയുള്ള രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും നിര്‍ണായകമാണ്. എന്തൊക്കെയാണ് അതിസൂക്ഷ്മമായ ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം.

സാധാരണ ലക്ഷണങ്ങള്‍
എന്‍ഡോമെട്രിയോസിസ് ഉള്ള സ്ത്രീകള്‍ക്ക് പെല്‍വിക് വേദന അനുഭവപ്പെടാം. ഇത് പലപ്പോഴും സ്ത്രീകളില്‍ ആര്‍ത്തവ സമയം ദുരിതമാക്കുന്നു. പ്രത്യേകിച്ച് പെല്‍വിക് വേദന ഈ സമയമാണ് ഉണ്ടാവുന്നത്. ഈ വേദന കഠിനവും ദുര്ബലപ്പെടുത്തുന്നതുമായിരിക്കും. മറ്റ് ലക്ഷണങ്ങളുടെ കൂട്ടത്തില്‍ കനത്ത ആര്‍ത്തവം, ലൈംഗിക ബന്ധത്തിനിടയിലുള്ള വേദന, മലവിസര്‍ജ്ജനത്തിലോ മൂത്രമൊഴിക്കുമ്പോഴോ ഉള്ള അസ്വസ്ഥത എന്നിവ ഉള്‍പ്പെടുന്നു. ഇതെല്ലാം തന്നെ ഗുരുതരമായ അവസ്ഥകളിലേക്ക് ആണ് എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
അത്ര വ്യക്തമല്ലാത്ത അടയാളങ്ങള്‍
ചില ലക്ഷണങ്ങള്‍ അത്ര പ്രകടമല്ല. ക്ഷീണം, വയറിളക്കം, മലബന്ധം, വയറു വീര്‍ക്കല്‍, ഓക്കാനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ അതല്ലാതെ ശരീരം ചില ലക്ഷണങ്ങളെ കാണിക്കുന്നു. ഇവ പലപ്പോഴും മറ്റ് രോഗാവസ്ഥകളായി കൂടി ബന്ധമുള്ളതിനാല്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അതിന്റെ ഫലമായി പലപ്പോഴും ഇത് രോഗനിര്‍ണയം വൈകിപ്പിക്കും. ഈ ലക്ഷണങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ ഒരു ആരോഗ്യ വിദഗ്ദ്ധനെ സമീപിക്കേണ്ടത് പ്രധാനമാണ്.
പ്രത്യുല്പാദന ആരോഗ്യത്തിന് വെല്ലുവിളി
എന്‍ഡോമെട്രിയോസിസ് പലപ്പോഴും സ്ത്രീകളില്‍ പ്രത്യുല്‍പാദനക്ഷമതയെ ബാധിച്ചേക്കാം. ഈ അവസ്ഥയുള്ള പല സ്ത്രീകളും ഗര്‍ഭാവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കേണ്ടി വരും. നേരത്തെയുള്ള കണ്ടെത്തലും രോഗാവസ്ഥയെ തിരിച്ചറിയുന്നതും ഗുരുതരമായ അവസ്ഥകളുണ്ടാക്കുന്നു. അതിന് വേണ്ട പരിഹാരവും ചികിത്സയും എടുക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യവും മികച്ചതാവുന്നു. ഇത് ഗര്‍ഭധാരണത്തിന് ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ആശ്വാസം നല്കുന്നു. അതുകൊണ്ട് തന്നെ നേരത്തെ ഇവ കണ്ടെത്തുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്.
രോഗനിര്‍ണയവും ചികിത്സയും
എന്‍ഡോമെട്രിയോസിസ് നിര്‍ണ്ണയിക്കാന്‍ ഒരു ആരോഗ്യ സംരക്ഷണ ദാതാവിന് അള്‍ട്രാസൗണ്ട് അല്ലെങ്കില്‍ എംആര്‍ഐ പോലുള്ള ഇമേജിംഗ് പരിശോധനകള്‍ നടത്തേണ്ടതായി വരുന്നു. മാത്രമല്ല രോഗം സ്ഥിരീകരിക്കുന്നതിനായി ലാപ്രോസ്കോപ്പി പോലുള്ളവയും ചെയ്യുന്നതായി ചില അവസരങ്ങളില്‍ ഉണ്ടാവുന്നു. കൂടാതെ അവസ്ഥയുടെ തീവ്രതയനുസരിച്ച്, മരുന്നുകള്‍ മുതല്‍ ശസ്ത്രക്രിയ വരെ പലരും തിരഞ്ഞെടുക്കുന്നു.
ജീവിത ശൈലി മാറ്റങ്ങള്‍
ജീവിത ശൈലിയിലുണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. അതില്‍ പതിവ് വ്യായാമം, സമീകൃതാഹാരം, സമ്മര്‍ദ്ദ നിയന്ത്രണം എന്നിവയെല്ലാം തന്നെ ഉള്‍പ്പെടുന്നു. മാത്രമല്ല ഇവയെല്ലാം നിങ്ങളുടെ രോഗലക്ഷണങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ഇതില്‍ ശ്രദ്ധിക്കേണ്ടത് എന്‍ഡോമെട്രിയോസിസിന്റെ ലക്ഷണങ്ങള്‍ മനസ്സിലാക്കുന്നത് അത്യന്താപേക്ഷിതമാണ് എന്നതാണ്. അത് മാത്രമല്ല രോഗം തിരിച്ചറിഞ്ഞ് നടത്തുന്ന നേരത്തെയുള്ള ഇടപെടല്‍ ഈ അവസ്ഥയെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications