Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
തടി കൂടുന്നു, ഒപ്പം ദഹന പ്രശ്നങ്ങളും: മൊത്തത്തില്‍ അസ്വസ്ഥതകളെങ്കില്‍ മെറ്റബോളിസം ശ്രദ്ധിക്കണം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു ശാരീരിക പ്രത്യേകതയാണ് കൃത്യമായ മെറ്റബോളിസം. ഇതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുമ്പോള്‍ ശരീരം അതിനോട് പ്രതികരിക്കുന്നു. അതിന്റെ ഫലമായി പല വിധത്തിലുള്ള ലക്ഷണങ്ങളും കാണിക്കുന്നു. എന്താണ് മെറ്റബോളിസം എന്നാണ് ആദ്യം തിരിച്ചറിയേണ്ടത്. ശരീരത്തിന് ഭക്ഷണത്തെ ഊര്‍ജ്ജമാക്കി മാറ്റുന്നതിനുള്ള കഴിവിനെയാണ് മെറ്റബോളിസം എന്ന് പറയുന്നത്. അതിന്റെ ഫലമായി നിങ്ങളുടെ ദഹനം, ശ്വസനം, രക്തചംക്രമണം, ശരീരത്തിന്റെ താപനില എന്നിവയെല്ലാം കൃത്യമായിരിക്കും.
എന്നാല്‍ മെറ്റബോളിസം കുറവുള്ള ഒരു വ്യക്തിക്ക് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. ഇത് പല വിധത്തിലുള്ള ലക്ഷണങ്ങള്‍ പ്രകടമാക്കുന്നു. അതില്‍ തന്നെ ശരീരം ആവശ്യത്തിന് കലോറി കത്തിക്കുന്നില്ല എന്നതാണ് ആദ്യത്തെ കാര്യം. ഇത് അമിതവണ്ണത്തിലേക്കും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിലേക്കും നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും ഇത് ഉപാപചയ വൈകല്യങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. അതിലേക്ക് നിങ്ങളെ എത്തിക്കുന്ന ലക്ഷണങ്ങളില്‍ ചിലത് ഇവയാണ്.

എപ്പോഴും ക്ഷീണം
എത്രയൊക്കെ ഭക്ഷണം കഴിച്ചാലും ഉറങ്ങിയാലും എല്ലാം എപ്പോഴും ക്ഷീണവും വലച്ചിലും ഉണ്ടെങ്കില്‍ അതിന് അര്‍ത്ഥം നിങ്ങളുടെ മെറ്റബോളിസം കൃത്യമായ രീതിയില്‍ അല്ല നടക്കുന്നത് എന്നതാണ്. ഇതിന്റെ ഫലമായി ഭക്ഷണത്തിനെ ഊര്‍ജ്ജമാക്കി മാറ്റുന്നതിനുള്ള ശരീരത്തിന്റെ കഴിവും നഷ്ടപ്പെടുന്നു. ഇത് വഴി നിങ്ങളില്‍ ക്ഷീണവും തളര്‍ച്ചയും അലസതയും അനുഭവപ്പെടുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്നു.
ശരീരഭാരം കൂടുന്നു
നിങ്ങള്‍ കൃത്യമായി വ്യായാമം ചെയ്യുന്ന വ്യക്തിയും സമീകൃതാഹാരം ശീലമാക്കിയ വ്യക്തിയുമാണെങ്കില്‍ പോലും നിങ്ങളില്‍ ശരീരഭാരം കൂടുന്നതിന് പിന്നിലെ കാരണം പലപ്പോഴും മെറ്റബോളിസം കുറയുന്നതായിരിക്കും. ഇത് നിങ്ങളുടെ ശരീരത്തിലെ ഭക്ഷണത്തെ ഊര്‍ജ്ജമാക്കി മാറ്റുന്നതിനുള്ള കഴിവിനെ തടുക്കുന്നു. അതിന്റെ ഫലമായി കലോറി കത്തുന്നതില്‍ കുറവ് വരുന്നു. ഇത് കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനും ശരീരഭാരത്തെ വര്‍ദ്ധിപ്പിക്കുന്നതിനും ഇടയാക്കും. ഇത്തരം അവസ്ഥയില്‍ നിങ്ങളുടെ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ അവഗണിക്കരുത്.
മാനസികാവസ്ഥയിലെ ഏറ്റക്കുറച്ചില്‍
പലപ്പോഴും നിങ്ങളില്മാനസികാവസ്ഥയില് ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകളും നിസ്സാരമാക്കരുത്. അമിത ദേഷ്യവും സങ്കടവും ഉത്കണ്ഠയും പ്രശ്നങ്ങളും എല്ലാം നിങ്ങളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളെ വളരെയധികം ശ്രദ്ധിക്കണം. ശരീരത്തില്‍ ശരിയായ രീതിയില്‍ അല്ല മെറ്റബോളിസം നടക്കുന്നത് എന്നതിന്റെ സൂചനയാണ് ഇത്. പലപ്പോഴും ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകളും ഇതിന്റെ ഫലമായി സംഭവിക്കാം. എന്നാല്‍ മെറ്റബോളിസം വളരെയധികം പ്രധാനപ്പെട്ട ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മെറ്റബോളിസവും ശരീരത്തിലെ ഊര്‍ജ്ജ നില കുറയുന്നതും സമ്മര്‍ദ്ദവും നിരാശയും നിങ്ങളിലുണ്ടാക്കും.
ദഹന പ്രശ്നങ്ങള്‍
കൃത്യമായ ദഹനം നടക്കാതിരിക്കുന്നതിന് പലപ്പോഴും ശരീരത്തിലെ മെറ്റബോളിസം വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ഇതിന്റെ ഫലമായി കുടല്, ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ മലബന്ധം, വയറിളക്കം അല്ലെങ്കില്‍ അതിന് സമമായ മറ്റ് ദഹന പ്രതിസന്ധികള്‍ എന്നിവയുണ്ടാകുന്നു. പലപ്പോഴും ആവര്‍ത്തിച്ചുണ്ടാവുന്ന ദഹന പ്രശ്നങ്ങള്‍ ശരീരത്തിലെ മെറ്റബോളിസത്തിന്റെ കുറവിനെയാണ് സൂചിപ്പിക്കുന്നത്. പരിഹാരത്തിനായി കൃത്യമായ വ്യായാമവും തീവ്രമായ പ്രവര്‍ത്തനങ്ങള്‍ക്കും തയ്യാറാവേണ്ടതാണ്.
ശ്രദ്ധിക്കേണ്ടത്
എപ്പോഴും മെറ്റബോളിസം വേഗത്തിലാക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. അതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. അതില്‍ ആദ്യത്തെ കാര്യം ആരോഗ്യകരമായ ഭക്ഷണശീലം ഉണ്ടാക്കിയെടുക്കുക എന്നതാണ്. സമ്പുഷ്ടമായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ ഇത് കൃത്യമായി കൃത്യസമയത്ത് കഴിക്കുന്നതിനും ശ്രദ്ധ ചെലുത്തണം. അതോടൊപ്പം ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും വേണം. ഇത്രയും കാര്യങ്ങള്‍ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ വളരെയധികം ശ്രദ്ധിക്കണം.
വ്യായാമവും ഉറക്കവും
കൃത്യമായി വ്യായാമത്തില്‍ ഏര്‍പ്പെടുന്നതിനും ശ്രദ്ധിക്കണം. ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമത്തിനായി ചിലവഴിക്കണം. അത് മാത്രമല്ല ഇത് നിങ്ങളുടെ ആരോഗ്യത്തേയും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. കൂടാതെ ആവശ്യത്തിന് കലോറി അടങ്ങിയ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം. അതോടൊപ്പം മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതിന് വേണ്ടി കൃത്യമായി ഉറക്കം ലഭിക്കുന്നുണ്ടെന്നതും ഉറപ്പാക്കണം. കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം ശ്രദ്ധിച്ചാല്‍ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications