Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
ആര്‍ത്തവം വൈകുന്നത് ഇതുകൊണ്ട് കൂടിയാണ്, അറിഞ്ഞിരിക്കണം ഈ കാര്യങ്ങളും
സ്ത്രീകളുടെ ജീവിതത്തില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് ആര്‍ത്തവം. പലപ്പോഴും ആര്‍ത്തവ സംബന്ധമായുണ്ടാവുന്ന പ്രശ്നങ്ങള്‍ പല സ്ത്രീകളും അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. പലരിലും ആര്‍ത്തവം നേരത്തെ വരുന്നതും ചിലരില്‍ അത് വൈകുന്നതിനും പിന്നില്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാകുന്നു. ശാരീരികവും വൈകാരികവുമായ സമ്മര്‍ദ്ദം പോലും പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ഇതെല്ലാം ആര്‍ത്തവം വൈകുന്നതിനും നേരത്തെയാവുന്നതിനും കാരണമാകുന്നു.
സാധാരണ ആര്‍ത്തവ ദിനങ്ങള്‍ 28 ദിവസമാണ്. എന്നാല്‍ ചിലപ്പോള്‍ അത് ഏറിയും കുറഞ്ഞും സംഭവിക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥകള്‍ സ്ഥിരമായി ഉണ്ടാവുകയാണെങ്കില്‍ അത് കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. പല കാരണങ്ങള്‍ കൊണ്ടും സ്ത്രീകളില്‍ ആര്‍ത്തവദിനങ്ങള്‍ മാറ്റപ്പെടുന്നു. പലപ്പോഴും ശരീരത്തിന്റെ പ്രതികരണമാണ് ആര്‍ത്തവത്തേയും ബാധിക്കുന്നത്. ഇത് ഹോര്‍മോണ്‍ സന്തുലിതാവസ്ഥയില്‍ മാറ്റങ്ങള്‍ വരുത്തുന്നു. അത് തന്നെയാണ് ആര്‍ത്തവത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നത്. എന്നാല്‍ ഇത് കൂടാതെ പല കാര്യങ്ങളും ആര്‍ത്തവത്തെ വൈകിപ്പിക്കുന്നു. അതിന് പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

സമ്മര്‍ദ്ദം
സമ്മര്‍ദ്ദം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് പലപ്പോഴും നിങ്ങളില്‍ ശാരീരികവും മാനസികവുമായ മാറ്റങ്ങളുണ്ടാക്കുന്നു. ആര്‍ത്തവ ചക്രത്തില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും സമ്മര്‍ദ്ദം ഒരു വലിയ കാരണമായി മാറുന്നു. ആര്‍ത്തവ ചക്രത്തെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് ഇത് പലപ്പോഴും കാരണമാകുന്നു. വൈകിയുള്ള ഗര്‍ഭധാരണത്തിന് വരെ സമ്മര്‍ദ്ദം കാരണമാകുന്നു. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ സംഭവിക്കുന്നതിന്റെ ഫലമായാണ് പലപ്പോഴും ഇത്തരത്തില്‍ ആര്‍ത്തവം വൈകുന്നതും.
ശരീരഭാരത്തിന്റെ ഏറ്റക്കുറച്ചിലുകള്‍
ശരീരഭാരത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ പലപ്പോഴും നിങ്ങളുടെ ആര്‍ത്തവത്തെ സ്വാധീനിക്കുന്നു. ഇത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെ ബാധിക്കുന്നു. ഇത് തന്നെയാണ് ആര്ത്തക ക്രമക്കേടുകള്‍ ഉണ്ടാക്കുന്നത്. പലപ്പോഴും ശരീരഭാരം കുറയുന്നതും കൂടുന്നതും എല്ലാം അണ്ഡോത്പാദനത്തെ വരെ ബാധിക്കുന്നു. ഇത് ആര്‍ത്തവ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
അമിത വ്യായാമം
വ്യായാമം ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലേക്ക് ആവരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അതുകൊണ്ട് തന്നെ അമിതമായുള്ള വ്യായാമം അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇത്തരം അവസ്ഥയില്‍ അത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടാക്കുകയും അത് ആര്‍ത്തവ ക്രമക്കേടുകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്)
പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്) ഒരു ശ്രദ്ധേയമായ പ്രതിസന്ധി തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും പ്രത്യുല്പാദന ഹോര്‍മോണുകളിലെ അസന്തുലിതാവസ്ഥയാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്. ഇത് അണ്ഡോത്പാദനവുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കാം. പലപ്പോഴും പിസിഓഎസ് ഉള്ള സ്ത്രീകള്‍ക്ക് ക്രമരഹിതമായ ആര്‍ത്തവത്തിന് എത്തുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
മരുന്നുകള്‍
ചില മരുന്നുകള്‍ നിങ്ങളുടെ ആര്‍ത്തവ ചക്രത്തെ സ്വാധീനിക്കുന്നവയാണ്. പലപ്പോഴും ഗര്‍ഭധാരണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി കഴിക്കുന്ന മരുന്നുകള്‍ കഴിക്കുന്നവരില്‍ അത് ആര്‍ത്തവത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നു. ക്രമരഹിതമായ ആര്‍ത്തവമോ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്നങ്ങളോ എല്ലാം പലപ്പോഴും ഇത്തരം മരുന്നുകള്‍ വഴി ഉണ്ടാവുന്നു. അതിനെ പ്രതിരോധിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ എപ്പോഴും ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications