Latest Updates
-
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം
പ്രായം അപകടത്തിലെത്തിക്കുന്ന രോഗത്തെ രക്തപരിശോധനയിലൂടെ നേരത്തെയറിയാം
പ്രായം എന്നത് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. പ്രായമാവുന്നതിനോടൊപ്പം ആരോഗ്യത്തിന്റെ കാര്യത്തില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. പലപ്പോഴും ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്ന രോഗങ്ങള്‍ തല പൊക്കുന്നത് പ്രായമാവുന്നതോടെയാണ്. അതില്‍ പ്രധാനിയാണ് പ്രമേഹവും, രക്തസമ്മര്‍ദ്ദവും അല്‍ഷിമേഴ്സും എല്ലാം. എന്നാല്‍ ഇനി ഒരു രക്തപരിശോധന നടത്തുന്നത് വഴി ഇത്തരം രോഗാവസ്ഥയെക്കുറിച്ച് നമുക്ക് നേരത്തെ മനസ്സിലാക്കാന്‍ പറ്റും എന്നാണ് പഠനങ്ങള്‍ പറയുന്നത്. പലപ്പോഴും വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ പ്രവചിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാവുന്ന കാര്യങ്ങള്‍ക്ക് എപ്പോഴും സഹായിക്കുന്നതാണ് ഇത്.
പ്രായത്തിനനുസരിച്ച് മാറുന്ന രക്തത്തിലെ പ്രോട്ടീനുകളും മറ്റ് തന്മാത്രകളും ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞാണ് രോഗാവസ്ഥയെ മുന്‍കൂട്ടി പറയുന്നത്. പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് ഈ മാറ്റങ്ങള്‍ രോഗങ്ങളുടെ ആരംഭത്തെ സൂചിപ്പിക്കുന്നു. ഇത് വഴി രോഗാവസ്ഥയെ തിരിച്ചറിയുകയും കൂടുതല്‍ ഫലപ്രദമായ ചികിത്സ ലഭിക്കുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യും. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

വിദഗ്ധരുടെ അഭിപ്രായം
പലപ്പോഴും ഒരു വ്യക്തിയുടെ ആരോഗ്യത്തെക്കുറിച്ചും ഭാവിയില്‍ വരാന്‍ ഇടയുള്ള രോഗാവസ്ഥകളെക്കുറിച്ചുമുള്ള നിര്‍ണായക വിവരങ്ങള്‍ നല്കാന് രക്തപരിശോധനയിലൂടെ കഴിയും എന്നാണ് പറയുന്നത്. ഇത്തരം കണ്ടെത്തലുകള്‍ അര്‍ത്ഥമാക്കുന്നത് ഇത് തന്നെയാണ് എന്നാണ് പ്രമുഖ ഗവേഷകനായ ഡോ. ജോണ്‍ സ്മിത്ത് അഭിപ്രായപ്പെടുന്നത്. ഈ രീതി പരമ്പരാഗത ഡയഗ്നോസ്റ്റിക് ടൂളുകളേക്കാള്‍ ഗുണകരമാണ് എന്ന് മാത്രമല്ല പതിവായുള്ള നിരീക്ഷണത്തിനായി കൂടുതല്‍ ഉപയോഗിക്കാവുന്നതുമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പഠനം ഇപ്രകാരം
50 വയസും അതില്‍ കൂടുതലുമുള്ള 10,000-ത്തിലധികം പേരാണ് ഈ പഠനത്തിന്റെ ഭാഗമായത്. അതിനായി കൃത്യമായ ഇടവേളകള്‍ അനുസരിച്ച് അവരുടെ രക്തസാമ്പിളുകള്‍ ശേഖരിക്കുകയും അവരെ വര്‍ഷങ്ങളോളം ഗവേഷകര്‍ നിരീക്ഷിക്കുകയും ചെയ്തു. പ്രായവുമായി ബന്ധപ്പെട്ട് ഇവര്‍ക്കുണ്ടാവുന്ന രോഗാവസ്ഥകളെ തിരിച്ചറിയുന്നതിന് വേണ്ടിയും ഏതൊക്കെ രോഗങ്ങള്‍ ഇവരില്‍ വികസിക്കും എന്നതിനെക്കുറിച്ച് അറിയുന്നതിനും സാധിക്കുന്ന തരത്തിലുള്ള നിര്‍ദ്ദിഷ്ട ബയോ മാര്‍ക്കറുകളെ ബന്ധിപ്പിക്കുന്ന പാറ്റേണുകളുടെ വിവരങ്ങള്‍ ഇത് വഴി ലഭിച്ചു.
അല്‍ഷിമേഴ്സ് സാധ്യത
രക്തത്തിലെ ചില പ്രോട്ടീനുകളും അല്‍ഷിമേഴ്സ് രോഗ സാധ്യതയും തമ്മിലുള്ള പരസ്പര ബന്ധമാണ് ഈ പഠനത്തിന്റെ ഫലമായുണ്ടായ പ്രധാന കണ്ടെത്തല്‍. രക്തത്തില്‍ ഈ പ്രോട്ടീന്റെ സാന്നിധ്യം തിരിച്ചറിയുന്നതിലൂടെ പലപ്പോഴും രോഗത്തിന്റെ അവസ്ഥയെ കുറക്കുന്നതിനും കൃത്യമായി ഇടപെട്ട് ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുകയും കൂടാതെ ഡോക്ടറുടെ സഹായം തേടുന്നതിനും സാധിക്കും എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ രോഗാവസ്ഥയെ പെട്ടെന്ന് തിരിച്ചറിയുന്നത് വഴി അത് ആരോഗ്യം മികച്ചതാക്കുന്നു.
ഹൃദയാരോഗ്യം
ഹൃദയത്തിന്റെ ആരോഗ്യത്തെക്കുറിച്ചും ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് ഈ രക്തപരിശോധന വഴി സാധിക്കുന്നു. ക്ലിനിക്കല്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് വളരെ മുമ്പുതന്നെ രക്തപരിശോധനയില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തിരിച്ചറിയുന്ന തരത്തിലുള്ള മാര്‍ക്കറുകള്‍ കണ്ടെത്തി. ഇത് ഹൃദയാഘാതം, ഹൃദയ സ്തംഭനം എന്നീ പ്രശ്നങ്ങളെ എപ്രകാരം കൈകാര്യം ചെയ്യണം എന്ന് നേരത്തെ മനസ്സിലാക്കാന്‍ സഹായിക്കുന്നു.
ഗുണങ്ങള്‍
ഇത്തരം രക്തപരിശോധന നടത്തുന്നത് വഴി അതുണ്ടാക്കുന്ന ഗുണങ്ങളും നിരവധിയാണ്. പലപ്പോഴും പ്രായം വര്‍ദ്ധിക്കുന്നവരില്‍ ഉണ്ടാവുന്ന രോഗാവസ്ഥകളെ തിരിച്ചറിയുന്നതിനും അത് പതിവ് പരിശോധനകളിലേക്ക് എത്തിക്കുന്നതിനും മുന്‍കൂട്ടി പ്രതിരോധം തീര്‍ക്കുന്നതിനും സാധിക്കുന്നു. ഏറ്റവും വലിയ ഗുണം എന്നത് രോഗം ഗുരുതരാവസ്ഥയിലേക്ക് കടക്കുന്നതിന് മുന്‍പ് തന്നെ രോഗാവസ്ഥ തിരിച്ചറിയുകയും വേണ്ട തരരത്തിലുള്ള പരിശോധനകളും മുന്‍കരുതലുകളും എടുക്കാന്‍ സാധിക്കുകയും ചെയ്യുന്നു.
പരീക്ഷണങ്ങള്‍ പരിശോധിക്കണം
ഇത്തരം ഒരു മാറ്റത്തിന് തുടക്കമിടുന്നത് നല്ലതാണെങ്കില്‍ പോലും ഇത് പൂര്‍ത്തീകരിക്കുന്നതിന് ഇനിയും ഗവേഷണങ്ങള്‍ ആവശ്യമാണ്. എങ്കിലും ഇവ പ്രതീക്ഷ നല്കുന്ന തരത്തിലുള്ള ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കൃത്യമായ രക്തപരിശോധനകള്‍ വരാന്‍ പോവുന്ന രോഗാവസ്ഥകളെക്കുറിച്ച് മനസ്സിലാക്കുന്നതിനും അതിന് വേണ്ട കൃത്യമായ ഫലങ്ങളെക്കുറിച്ച് അറിയുന്നതിനും സഹായിക്കുന്നു. ചുരുക്കത്തില്‍, രക്തപരിശോധനകള്‍ പ്രായവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ പ്രവചിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ഒരു പുതിയ ചുവട് വെപ്പാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications