For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

c.1.2 covid variant : വാക്‌സിനും പിടിതരില്ല, വ്യാപനതോതും അധികം; പുതിയ കോവിഡ് വകഭേദം സി.1.2

|

കോവിഡ് വൈറസിന്റെ മൂന്നാം തരംഗം പ്രതീക്ഷിച്ചിരിക്കുന്ന ജനങ്ങളെ ആശങ്കയിലാഴ്ത്തി പുതിയൊരു വാര്‍ത്ത കൂടി. ഒരിടവേളയ്ക്ക് ശേഷം കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. കോവിഡിന് കാരണമാകുന്ന സി.1.2 എന്ന പുതിയ വകഭേദം ദക്ഷിണാഫ്രിക്കയിലും മറ്റ് പല രാജ്യങ്ങളിലുമാണ് കണ്ടെത്തിയത്‌. അതിവേഗം പടരാന്‍ ശേഷിയുള്ള അപകടകരമായ വകഭേദമാണ് ഇതെന്ന് ഗവേഷകര്‍ പറയുന്നു. വാക്‌സിന് പോലും ഇതിനെ ചെറുക്കാനാവില്ലെന്നും പഠനം പറയുന്നു.

Most read: വാക്‌സിന്‍ എടുത്ത ശേഷവും കോവിഡ് വരുന്നത് എന്തുകൊണ്ട് ?</a><a class=" title="Most read: വാക്‌സിന്‍ എടുത്ത ശേഷവും കോവിഡ് വരുന്നത് എന്തുകൊണ്ട് ?" />Most read: വാക്‌സിന്‍ എടുത്ത ശേഷവും കോവിഡ് വരുന്നത് എന്തുകൊണ്ട് ?

പുതിയ കോവിഡ് വകഭേദം സി.1.2

പുതിയ കോവിഡ് വകഭേദം സി.1.2

മെയ് മാസത്തിലാണ് ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി സി .1.2 കണ്ടെത്തിയതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്യൂണിക്കബിള്‍ ഡിസീസസ് (എന്‍.ഐ.സി.ഡി), ദക്ഷിണാഫ്രിക്കയിലെ ക്വാസുലു-നേറ്റല്‍ റിസര്‍ച്ച് ഇന്നൊവേഷന്‍ ആന്‍ഡ് സീക്വന്‍സിംഗ് പ്ലാറ്റ്‌ഫോം (കെ.ആര്‍.ഐ.എസ്.പി) എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ പറഞ്ഞു. നിലവില്‍ ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട് അടക്കം എട്ട് രാജ്യങ്ങളില്‍ ഇതുവരെ ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്.

പുതിയ കോവിഡ് വകഭേദം സി.1.2

പുതിയ കോവിഡ് വകഭേദം സി.1.2

നിലവില്‍ കണ്ടെത്തിയിട്ടുള്ള വാക്‌സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കാന്‍ തക്ക കെല്‍പ്പുള്ള വകഭേദമാണിതെന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 13 വരെ ചൈന, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, മൗറീഷ്യസ്, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ സി.1.2 കണ്ടെത്തിയിട്ടുണ്ട്.

Most read:ജീരകവെള്ളം പതിവായി കുടിക്കുന്നവരാണോ നിങ്ങള്‍? അറിയണം ഈ അപകടംMost read:ജീരകവെള്ളം പതിവായി കുടിക്കുന്നവരാണോ നിങ്ങള്‍? അറിയണം ഈ അപകടം

പുതിയ കോവിഡ് വകഭേദം സി.1.2

പുതിയ കോവിഡ് വകഭേദം സി.1.2

ലോകമെമ്പാടും ഇതുവരെ കണ്ടെത്തിയ മറ്റ് വകഭേദങ്ങളേക്കാള്‍ കൂടുതല്‍ ഭീകരമാണ് ഇതെന്ന് ഗവേഷകര്‍ പറയുന്നു. ഓരോ മാസവും ദക്ഷിണാഫ്രിക്കയിലെ സി.1.2 ജീനോമുകളുടെ എണ്ണത്തില്‍ സ്ഥിരമായ വര്‍ദ്ധനവ് കണ്ടെത്തിയിട്ടുണ്ട്. മെയ് മാസത്തില്‍ ക്രമീകരിച്ച 0.2 ശതമാനം ജീനോമുകളില്‍ നിന്ന് ജൂണില്‍ 1.6 ശതമാനമായും ജൂലൈയില്‍ 2 ശതമാനമായും ഉയര്‍ന്നു. ഇത് രാജ്യത്തെ ബീറ്റ, ഡെല്‍റ്റ വകഭേദങ്ങളില്‍ കാണുന്ന വര്‍ദ്ധനവിന് സമാനമാണെന്ന് പഠനസംഘം പറയുന്നു.

പുതിയ കോവിഡ് വകഭേദം സി.1.2

പുതിയ കോവിഡ് വകഭേദം സി.1.2

പഠനമനുസരിച്ച്, സി.1.2 വകഭേദത്തിന് പ്രതിവര്‍ഷം 41.8 മ്യൂട്ടേഷന്‍ നിരക്ക് ഉണ്ട്. ഇത് മറ്റ് വേരിയന്റുകളുടെ നിലവിലെ ആഗോള മ്യൂട്ടേഷന്‍ നിരക്കിനേക്കാള്‍ ഇരട്ടി വേഗതയുള്ളതാണ്. 2019 ല്‍ ചൈനയിലെ വുഹാനില്‍ തിരിച്ചറിഞ്ഞ യഥാര്‍ത്ഥ വൈറസിനേക്കാള്‍ വളരെ വ്യത്യസ്തമായ തരമാണിത്. സ്‌പൈക്ക് പ്രോട്ടീനിലുണ്ടായ നിരവധി മ്യൂട്ടേഷനുകളുടെ ഫലമാണ് ഈ വേരിയന്റെന്ന് വിദഗ്ധര്‍ പറയുന്നു.

പുതിയ കോവിഡ് വകഭേദം സി.1.2

പുതിയ കോവിഡ് വകഭേദം സി.1.2

സി.1.2 സീക്വന്‍സുകളില്‍ പകുതിയോളം എണ്ണത്തിനും 14 മ്യൂട്ടേഷനുകള്‍ ഉണ്ട്, എന്നാല്‍ ചില സീക്വന്‍സുകളില്‍ അധിക വ്യതിയാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ചില ആന്റിബോഡികളില്‍ നിന്നുള്ള പ്രതിരോധം തകര്‍ക്കുന്ന ച440ഗ, ഥ449ഒ എന്നീ മ്യൂട്ടേഷനുകളും സി.1.2 സീക്വന്‍സുകളില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

Most read:60 വര്‍ഷത്തിനുള്ളില്‍ കോവിഡ് പോലെ മറ്റൊരു മഹാമാരി വരും; പഠനംMost read:60 വര്‍ഷത്തിനുള്ളില്‍ കോവിഡ് പോലെ മറ്റൊരു മഹാമാരി വരും; പഠനം

പുതിയ കോവിഡ് വകഭേദം സി.1.2

പുതിയ കോവിഡ് വകഭേദം സി.1.2

ഇത് വേഗത്തില്‍ കൈമാറ്റം ചെയ്യാവുന്നതും വേഗത്തില്‍ പടരുന്നതിനും സാധ്യതയുള്ള വകഭേദമാണ്. സ്‌പൈക്ക് പ്രോട്ടീനില്‍ വളരെയധികം മ്യൂട്ടേഷനുകള്‍ ഉള്ളതിനാല്‍, അത് പ്രതിരോധത്തില്‍ നിന്നും രക്ഷപ്പെട്ടേക്കാം. നിലവില്‍ ലോകമെമ്പാടുമുള്ള വാക്‌സിനുകള്‍ക്ക് ഒരു വെല്ലുവിളിയാണിത്. അതിനാല്‍, ഉചിതമായ കോവിഡ് നിയന്ത്രണ നടപടികള്‍ പിന്തുടര്‍ന്ന് വ്യാപനം കര്‍ശനമായി നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്.

English summary

New COVID Variant C.1.2 Detected in South Africa ; Know Origin, Symptoms and other details in Malayalam

According to a study, the new covid variant C.1.2 may be more infectious and evade the protection provided by vaccines. Read on to know more.
X
Desktop Bottom Promotion