For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2021ഓടെ ഇന്ത്യയില്‍ ദിനവും 2.87 ലക്ഷം കോവിഡ്

|

കൊറോണവൈറസ് ഇന്ത്യയില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന വാര്‍ത്തകളാണ് നാം ദിനവും കേട്ടുകൊണ്ടിരിക്കുന്നത്. പ്രതിദിനം രോഗികളാകുന്നവരുടെ നിരക്കും മരണ നിരക്കും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ രീതി തുടര്‍ന്നാല്‍ വൈറസിന്റെ പ്രഹരശേഷി എന്താവുമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അതിനുത്തരമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പഠനം വെളിവാക്കുന്നത്.

Most read: കോവിഡ് വായുവിലൂടെ പകരുമെന്ന് ശാസ്ത്രജ്ഞര്‍; തള്ളിMost read: കോവിഡ് വായുവിലൂടെ പകരുമെന്ന് ശാസ്ത്രജ്ഞര്‍; തള്ളി

2021ഓടെ ഇന്ത്യയില്‍ ദിനവും 2.87 ലക്ഷം കോവിഡ് രോഗികള്‍: എം.ഐ.ടി പഠനം

2021ഓടെ ഇന്ത്യയില്‍ ദിനവും 2.87 ലക്ഷം കോവിഡ് രോഗികള്‍: എം.ഐ.ടി പഠനം

കൊറോണവൈറസ് ഇന്ത്യയില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന വാര്‍ത്തകളാണ് നാം ദിനവും കേട്ടുകൊണ്ടിരിക്കുന്നത്. പ്രതിദിനം രോഗികളാകുന്നവരുടെ നിരക്കും മരണ നിരക്കും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ രീതി തുടര്‍ന്നാല്‍ വൈറസിന്റെ പ്രഹരശേഷി എന്താവുമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അതിനുത്തരമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പഠനം വെളിവാക്കുന്നത്.

2021ഓടെ ഇന്ത്യയില്‍ ദിനവും 2.87 ലക്ഷം കോവിഡ് രോഗികള്‍: എം.ഐ.ടി പഠനം

2021ഓടെ ഇന്ത്യയില്‍ ദിനവും 2.87 ലക്ഷം കോവിഡ് രോഗികള്‍: എം.ഐ.ടി പഠനം

കോവിഡ് 19 വാക്‌സിന്‍ കണ്ടെത്തിയില്ലെങ്കില്‍ 2021 ആദ്യത്തോടെ ഇന്ത്യയില്‍ പ്രതിദിനം രോഗികളുടെ എണ്ണം 2.87 ലക്ഷമാകുമെന്നാണ് പഠനം പറയുന്നത്. മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) യിലെ ഗവേഷകരാണ് ഞെട്ടിക്കുന്ന ഈ പഠനറിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ പഠനത്തെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നോ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ നിന്നോ (ഐസിഎംആര്‍) പ്രതികരണം വെളിവായിട്ടില്ല.

Most read:കോവിഡ് 19 ഭയാനകം; ചിത്രം പങ്കുവച്ച് അത്‌ലറ്റ്Most read:കോവിഡ് 19 ഭയാനകം; ചിത്രം പങ്കുവച്ച് അത്‌ലറ്റ്

2021ഓടെ ഇന്ത്യയില്‍ ദിനവും 2.87 ലക്ഷം കോവിഡ് രോഗികള്‍: എം.ഐ.ടി പഠനം

2021ഓടെ ഇന്ത്യയില്‍ ദിനവും 2.87 ലക്ഷം കോവിഡ് രോഗികള്‍: എം.ഐ.ടി പഠനം

2021 ഫെബ്രുവരി അവസാനത്തോടെ പ്രതിദിനം അണുബാധാ നിരക്ക് ഉയര്‍ന്ന തോതില്‍ ഉണ്ടാവുന്ന ആദ്യ പത്ത് രാജ്യങ്ങളില്‍ ഇന്ത്യയും പെടുമെന്ന് എംഐടി ഗവേകര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്ക, ദക്ഷിണാഫ്രിക്ക, ഇറാന്‍, ഇന്തോനേഷ്യ, ബ്രിട്ടന്‍, നൈജീരിയ, തുര്‍ക്കി, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയവയാണ് മറ്റു രാജ്യങ്ങള്‍.

2021ഓടെ ഇന്ത്യയില്‍ ദിനവും 2.87 ലക്ഷം കോവിഡ് രോഗികള്‍: എം.ഐ.ടി പഠനം

2021ഓടെ ഇന്ത്യയില്‍ ദിനവും 2.87 ലക്ഷം കോവിഡ് രോഗികള്‍: എം.ഐ.ടി പഠനം

84 രാജ്യങ്ങളിലെ ഡാറ്റ ഉപയോഗിച്ചാണ് ഗവേഷകര്‍ പഠനത്തിനായി ചലനാത്മക എപ്പിഡെമോളജിക്കല്‍ മോഡല്‍ വികസിപ്പിച്ചെടുത്തത്. പഠന മോഡല്‍ നിരവധി സുപ്രധാന സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തി. അടിസ്ഥാനപരമായി, പകര്‍ച്ചവ്യാധിയുടെ വ്യാപ്തി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന് ഗവേഷകര്‍ പറഞ്ഞു. ഭാവിയിലെ കേസുകളെ ഗണ്യമായി കുറയ്ക്കാന്‍ അപകടസാധ്യതയെക്കുറിച്ച് കൂടുതല്‍ കര്‍ശനമായ പരിശോധനയും സമ്പര്‍ക്കം കുറയ്ക്കുകയും വേണമെന്ന് ഇവര്‍ പറയുന്നു.

Most read:വൈറസിന്റെ ഭീകരാവസ്ഥ വരാനിരിക്കുന്നേയുള്ളൂ; WHOMost read:വൈറസിന്റെ ഭീകരാവസ്ഥ വരാനിരിക്കുന്നേയുള്ളൂ; WHO

2021ഓടെ ഇന്ത്യയില്‍ ദിനവും 2.87 ലക്ഷം കോവിഡ് രോഗികള്‍: എം.ഐ.ടി പഠനം

2021ഓടെ ഇന്ത്യയില്‍ ദിനവും 2.87 ലക്ഷം കോവിഡ് രോഗികള്‍: എം.ഐ.ടി പഠനം

ഓരോ രാജ്യത്തെയും ജനസംഖ്യയും ജനസാന്ദ്രതയും കണക്കിലെടുത്താണ് ഈ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സാധാരണയായി എപ്പിഡെമിയോളജിസ്റ്റുകള്‍ ഉപയോഗിക്കുന്ന എസ്.ഇ.ഐ.ആര്‍ മോഡലാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് സാദ്ധ്യതകളിലൂടെയാണ് ഗവേഷകര്‍ നിഗമനത്തിലെത്തിയത്. 2020 ജൂലൈ ഒന്നുമുതല്‍ ഓരോ രാജ്യവും നടത്തുന്ന ടെസ്റ്റില്‍ പ്രതിദിനം 0.1 ശതമാനം വര്‍ദ്ധിപ്പിച്ചും, നിലവിലെ പരിശോധനാ നിരക്കും കേസുകളുടെ എണ്ണവും ഇതിനായി പരിഗണിച്ചു. വൈറസ് ബാധിതനായ ഒരാള്‍ എട്ടുപേരിലേക്ക് രോഗം പടര്‍ത്തുമെന്നു കണക്കാക്കിയുമായിരുന്നു എം.ഐ.ടി ഗവേഷകര്‍ പഠനം നടത്തിയത്.

Most read:മൂക്കൊലിപ്പും ഭയക്കണം; മൂന്നു പുതിയ കോവിഡ് ലക്ഷണംMost read:മൂക്കൊലിപ്പും ഭയക്കണം; മൂന്നു പുതിയ കോവിഡ് ലക്ഷണം

2021ഓടെ ഇന്ത്യയില്‍ ദിനവും 2.87 ലക്ഷം കോവിഡ് രോഗികള്‍: എം.ഐ.ടി പഠനം

2021ഓടെ ഇന്ത്യയില്‍ ദിനവും 2.87 ലക്ഷം കോവിഡ് രോഗികള്‍: എം.ഐ.ടി പഠനം

ഇന്ത്യയിലെ കൊറോണ വൈറസ് കേസുകളില്‍ റിക്കവറി നിരക്ക് 61.5 ശതമാനമായി ഉയര്‍ന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ പ്രവചനങ്ങള്‍ വളരെ സെന്‍സിറ്റീവ് ആണെന്നും അവ അപകടസാധ്യതകളുടെ സൂചകങ്ങളായി വ്യാഖ്യാനിക്കപ്പെടേണ്ടതാണെന്നും ഇത് ഭാവി കേസുകളുടെ കൃത്യമായ പ്രവചനങ്ങളല്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.

2021ഓടെ ഇന്ത്യയില്‍ ദിനവും 2.87 ലക്ഷം കോവിഡ് രോഗികള്‍: എം.ഐ.ടി പഠനം

2021ഓടെ ഇന്ത്യയില്‍ ദിനവും 2.87 ലക്ഷം കോവിഡ് രോഗികള്‍: എം.ഐ.ടി പഠനം

ലോകത്തെമ്പാടുമുള്ള കൊവിഡ് രോഗികളുടെ എണ്ണം 2021 മേയ് മാസത്തോടെ 25 കോടിയിലേക്കെത്തുമെന്നും ഇവര്‍ കണക്കാക്കുന്നു. എന്നാല്‍, ഈ മാരക വൈറസിനെ ചെറുക്കാനായുള്ള വാക്‌സിന്‍ വികസിപ്പിക്കുന്ന തിരക്കിലാണ് ലോകമിപ്പോള്‍. നൂറിലധികം വാക്‌സിനുകള്‍ മനുഷ്യരില്‍ പരീക്ഷിക്കാനായി തയാറായിട്ടുണ്ട് എന്നതും ശുഭവാര്‍ത്തയാണ്. ഇന്ത്യയില്‍ രണ്ട് മരുന്നു കമ്പനികള്‍ വാക്‌സിന്‍ കണ്ടെത്തുന്നതില്‍ ഏറെ ദൂരം മുന്നോട്ടുകുതിച്ചിട്ടുമുണ്ട്.

Most read:കോവിഡിന്റെ പിന്‍മാറ്റം ഉടന്‍: ഇറ്റാലിയന്‍ ഡോക്ടര്‍Most read:കോവിഡിന്റെ പിന്‍മാറ്റം ഉടന്‍: ഇറ്റാലിയന്‍ ഡോക്ടര്‍

English summary

India May See 2.87 Lakh Covid 19 Cases a Day by Winter 2021: MIT Study

MIT study predicts 2.87 lakh COVID-19 cases per day in India by 2021 end. Read on.
X
Desktop Bottom Promotion