For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് വൈറസിനെ ചെറുക്കാന്‍ സൂര്യപ്രകാശത്തിന് സാധിക്കുമെന്ന് പഠനം

|

കോവിഡിനെക്കുറിച്ച് പുതിയ പുതിയ പഠനങ്ങള്‍ ദിവസേന പുറത്തുവരികയാണ്. ഈ വൈറസിനെക്കുറിച്ച് ഓരോ ദിവസവും പുതിയതായി എന്തെങ്കിലും ശാസ്ത്രലോകം കണ്ടെത്തുന്നു. കഴിഞ്ഞദിവസം എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകര്‍ ഒരു പഠനഫലം പ്രസിദ്ധീകരിച്ചു. അതില്‍ പറയുന്നത് സൂര്യപ്രകാശം കൊള്ളുന്നത് കോവിഡ് വൈറസ് മൂലമുള്ള മരണനിരക്ക് കുറയ്ക്കുമെന്നാണ്.

Most read: കോവിഡ് രണ്ടാംതരംഗം: പുതിയ ലക്ഷണങ്ങള്‍ ഇതാണ്; കരുതല്‍ വേണംMost read: കോവിഡ് രണ്ടാംതരംഗം: പുതിയ ലക്ഷണങ്ങള്‍ ഇതാണ്; കരുതല്‍ വേണം

എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകര്‍ 2020 ജനുവരി മുതല്‍ ഏപ്രില്‍ വരെ കോണ്ടിനെന്റല്‍ യു.എസിലെ കോവിഡ് -19 കാരണം രേഖപ്പെടുത്തിയ മരണങ്ങളെ താരതമ്യം ചെയ്തു. ഒരേ സമയം തന്നെ 2,474 യു.എസ് കൗണ്ടികളിലെ അള്‍ട്രാവയലറ്റ് അളവും അവര്‍ നിരീക്ഷിച്ചു.

കോവിഡ് വൈറസിനെ ചെറുക്കാന്‍ സൂര്യപ്രകാശം

കോവിഡ് വൈറസിനെ ചെറുക്കാന്‍ സൂര്യപ്രകാശം

അവരുടെ നിരീക്ഷണങ്ങളില്‍ തെളിഞ്ഞത് സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ ഉയര്‍ന്ന തോതില്‍ ഉള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് കോവിഡ് -19 ബാധിച്ച് മരിക്കാനുള്ള സാധ്യത കുറവാണെന്നാണ്. ഇതേ രീതിയില്‍ ഇംഗ്ലണ്ടിലും ഇറ്റലിയിലും പഠനങ്ങള്‍ നടത്തി. അവിടെയും തെളിഞ്ഞത് ഇതേ ഫലമാണ്.

കോവിഡ് വൈറസിനെ ചെറുക്കാന്‍ സൂര്യപ്രകാശം

കോവിഡ് വൈറസിനെ ചെറുക്കാന്‍ സൂര്യപ്രകാശം

പ്രായം, വംശീയത, സാമൂഹിക-സാമ്പത്തിക നില, ജനസാന്ദ്രത, വായു മലിനീകരണം, പ്രാദേശിക പ്രദേശങ്ങളില്‍ അണുബാധയുടെ അളവ് എന്നിവയും കണക്കിലെടുത്താണ് ഗവേഷകര്‍ പഠനം നടത്തിയത്. സൂര്യപ്രകാശം എക്‌സ്‌പോഷര്‍ ചെയ്യുന്നത് ചര്‍മ്മത്തിന് നൈട്രിക് ഓക്‌സൈഡ് പുറപ്പെടുവിക്കാന്‍ സഹായിക്കുന്നുവെന്നും കുറഞ്ഞ മരണനിരക്ക് ഇതിനാലാകാമെന്നുമാണ് ഒരു വിശദീകരണം. ചില ലാബ് പഠനങ്ങളില്‍ കണ്ടെത്തിയതുപോലെ, കോവിഡ് വൈറസ് ശരീരത്തില്‍ പെരുകാനുള്ള കഴിവിനെ ഇത് കുറച്ചേക്കാം.

Most read:ഇതിനകം കോവിഡ് വന്നുപോയോ നിങ്ങള്‍ക്ക് ? ഈ ലക്ഷണങ്ങള്‍ പറയുംMost read:ഇതിനകം കോവിഡ് വന്നുപോയോ നിങ്ങള്‍ക്ക് ? ഈ ലക്ഷണങ്ങള്‍ പറയും

കോവിഡ് വൈറസിനെ ചെറുക്കാന്‍ സൂര്യപ്രകാശം

കോവിഡ് വൈറസിനെ ചെറുക്കാന്‍ സൂര്യപ്രകാശം

സൂര്യപ്രകാശം ഏല്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഇതേ ഗ്രൂപ്പില്‍ നിന്നുള്ള മറ്റുള്ളവരില്‍ മെച്ചപ്പെട്ട ഹൃദയ ആരോഗ്യം, കുറഞ്ഞ രക്തസമ്മര്‍ദ്ദം, ഹൃദയാഘാത തോത് കുറവ് എന്നിവയും നിരീക്ഷിച്ചിട്ടുണ്ട്. കോവിഡ് -19 കാരണം മരിക്കുന്നതിന് ഹൃദയ രോഗാവസ്ഥകളും ഒരു അറിയപ്പെടുന്ന അപകട ഘടകമായതിനാല്‍, ഇവ സാധൂകരിക്കുന്നതാണ് പുതിയ കണ്ടെത്തലുകള്‍.

കോവിഡ് വൈറസിനെ ചെറുക്കാന്‍ സൂര്യപ്രകാശം

കോവിഡ് വൈറസിനെ ചെറുക്കാന്‍ സൂര്യപ്രകാശം

പഠനത്തിന്റെ നിരീക്ഷണ സ്വഭാവം പൂര്‍ണമായി സ്ഥാപിക്കാന്‍ കഴിയില്ലെന്ന് ഗവേഷണ സംഘം പറയുന്നു. എന്നിരുന്നാലും, ഇത് സാധ്യമായ ചികിത്സകള്‍ക്ക് പരീക്ഷിക്കാവുന്ന ഘടകങ്ങളിലേക്ക് നയിച്ചേക്കാമെന്നും അവര്‍ വിശദീകരിക്കുന്നു. ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് ഡെര്‍മറ്റോളജിസ്റ്റുകളുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ബ്രിട്ടീഷ് ജേണല്‍ ഓഫ് ഡെര്‍മറ്റോളജിയിലാണ് ഈ പ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Most read:കോവിഡ് വൈറസ്; വകഭേദങ്ങളിലെ അപകടം ഇതാണ്Most read:കോവിഡ് വൈറസ്; വകഭേദങ്ങളിലെ അപകടം ഇതാണ്

കോവിഡ് വൈറസിനെ ചെറുക്കാന്‍ സൂര്യപ്രകാശം

കോവിഡ് വൈറസിനെ ചെറുക്കാന്‍ സൂര്യപ്രകാശം

മനുഷ്യന്റെ കണ്ണിലും ചര്‍മ്മത്തിലുമുള്ള ജീവനുള്ള കോശങ്ങള്‍ക്ക് ദോഷം വരുത്താത്ത 222 എന്‍.എം തരംഗദൈര്‍ഘ്യമുള്ള അള്‍ട്രാവയലറ്റ് സി ലൈറ്റ് ഉപയോഗിക്കുന്നത് കോവിഡ് വൈറസിനെ ഫലപ്രദമായി തടയുമെന്ന് 2020 സെപ്റ്റംബറില്‍ ഹിരോഷിമ സര്‍വകലാശാല ഗവേഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. കോവിഡ് വൈറസിനെതിരായ സൂര്യപ്രകാശത്തിന്റെ കഴിവ് തെളിയിക്കുന്ന ലോകത്തിലെ ആദ്യത്തെ പഠനമാണിത്. ഇത് പ്രസിദ്ധീകരിച്ചത് അമേരിക്കന്‍ ജേണല്‍ ഓഫ് ഇന്‍ഫെക്ഷന്‍ കണ്‍ട്രോളിലാണ്.

കോവിഡ് വൈറസിനെ ചെറുക്കാന്‍ സൂര്യപ്രകാശം

കോവിഡ് വൈറസിനെ ചെറുക്കാന്‍ സൂര്യപ്രകാശം

ശരീരത്തില്‍വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കാന്‍ ചെറിയ അളവില്‍ അള്‍ട്രാവയലറ്റ് (യുവി) വികിരണം അത്യാവശ്യമാണ്. എന്നാല്‍ വലിയ തോതിലുള്ള അള്‍ട്രാ വയലറ്റ് വികിരണത്തിന്റെ അപകടസാധ്യതകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ലോകാരോഗ്യ സംഘടന ശ്രമിക്കുന്നുണ്ട്. സൂര്യപ്രകാശം അമിതമായി എക്‌സ്‌പോഷര്‍ ചെയ്യുന്നത് ചര്‍മ്മത്തിലും കണ്ണിലും രോഗപ്രതിരോധ സംവിധാനത്തിലും വിട്ടുമാറാത്തതുമായ ആരോഗ്യപരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാം. കഴിഞ്ഞ ദശകങ്ങളില്‍ ചര്‍മ്മ കാന്‍സറുകളുടെ വര്‍ധിച്ച അളവിന് കാരണമായി കണക്കാക്കുന്നത് അള്‍ട്രാവയലറ്റ് വികിരണങ്ങളുടെ എക്‌സ്‌പോഷറാണ്.

കോവിഡ് വൈറസിനെ ചെറുക്കാന്‍ സൂര്യപ്രകാശം

കോവിഡ് വൈറസിനെ ചെറുക്കാന്‍ സൂര്യപ്രകാശം

അതേസമയം കോവിഡ് കണക്കുകള്‍ ലോകമെങ്ങും വീണ്ടും ഉയരുകയാണ്. ഇതുവരെ ലോകത്ത് കൊറോണ വൈറസ് ബാധിച്ച് 3,012,016 പേര്‍ മരണപ്പെട്ടു. 140,513,115 പേര്‍ക്ക് രോഗം ബാധിച്ചു. ഇന്ത്യയില്‍ 175,673 പേര്‍ ഇതിനകം കോവിഡ് ബാധിച്ച് കൊല്ലപ്പെട്ടു. 14,521,683 പേര്‍ വൈറസ് ബാധിച്ച് ചികിത്സയിലാണ്.

English summary

Increased Exposure To Sunlight Can Lower COVID-19 Death Risk, Says Study

Researchers from the University of Edinburgh have published after a study that increased exposure to the sun’s rays specifically UVA - could act as a simple public health intervention if further research establishes it causes a reduction in mortality rates.
Story first published: Saturday, April 17, 2021, 9:50 [IST]
X
Desktop Bottom Promotion