For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ഡയറ്റ് എടുക്കുന്നവർക്ക് ഹൃദയാഘാതം തൊട്ടരികെ

By
|

ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണശീലം ഭാരം കുറയ്ക്കാനും പേശികളുടെ രൂപീകരണത്തിനും സഹായിക്കുന്നു.എന്നാൽ പുതുതായി എലികളിൽ നടത്തിയ പഠനം വെളിപ്പെടുത്തുന്നത് ഇത് ധമനികളിൽ തടസ്സം ഉണ്ടാക്കുമെന്നാണ്.പുതിയ പഠനങ്ങൾ പ്രകാരം ഉയർന്ന പ്രോട്ടീൻ ഭക്ഷണശീലം അസ്ഥിരമായ ചില തടസ്സങ്ങൾ ധമനികളിൽ ഉണ്ടാക്കും .ഇവ സ്ഥിരമായി ഉണ്ടാകുമ്പോൾ ഹൃദയാഘാത സാധ്യതയും കൂടുമെന്ന് പറയുന്നു. സെന്റ് ലൂയിസിലെ വാഷിംഗ്‌ടൺ സ്‌കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ ജനുവരി 23 നു പ്രസിദ്ധീകരിച്ച ജേണൽ നേച്ചർ മെറ്റബോളിസത്തിലാണ് പുതിയ പഠനത്തെപ്പറ്റി പരാമർശിച്ചിട്ടുള്ളത്.

Most read:നിത്യവഴുതന നിത്യവുമെങ്കിൽ ദീർഘായുസ്സ് ഫലംMost read:നിത്യവഴുതന നിത്യവുമെങ്കിൽ ദീർഘായുസ്സ് ഫലം

"ഉയർന്ന പ്രോട്ടീൻ ഭക്ഷണശീലത്തിന് ഭാരം കുറയ്ക്കാൻ കഴിയുമെന്ന അടുത്തകാലത്തെ പ്രസിദ്ധമായ കണ്ടുപിടിത്തം വളരെ ശരിയാണ് എന്ന് മുതിർന്ന പ്രസാധകനും മെഡിസിനിലെ അസോസിയേറ്റ് പ്രൊഫസറുമായ ബാബക്ക് റസാനി ,എം ഡി ,പിഎച് ഡി,"പറയുന്നു.എന്നാൽ മൃഗങ്ങളിൽ നടത്തിയ പഠനവും മറ്റു എപിഡെമിയോളജിക്കൽ പഠനവും ചൂണ്ടിക്കാണിക്കുന്നത് ഉയർന്ന പ്രോട്ടീൻ ഹൃദ്രോഗസാധ്യത ഉണ്ടാക്കുമെന്നാണ്.ഉയർന്ന പ്രോട്ടീനും ഹൃദ്രോഗവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.

എലികളിൽ നടത്തിയ പഠനത്തിൽ

എലികളിൽ നടത്തിയ പഠനത്തിൽ

ഗവേഷകർ എലികളിൽ നടത്തിയ പഠനത്തിൽ ഉയർന്ന കൊഴുപ്പ് ധമനികളിൽ തടസ്സം ഉണ്ടാക്കുന്നതായി കാണുകയുണ്ടായി.റസാനി അഭിപ്രായപ്പെടുന്നത് ഉയർന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണം എലികളുടെ ധമനികളിൽ തടസ്സം ഉണ്ടാക്കി എന്നാണ്.ചില എലികൾക്ക് ഉയർന്ന കൊഴുപ്പിനൊപ്പം ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണവും നൽകി.മറ്റു ചില എലികൾക്ക് ഉയർന്ന കൊഴുപ്പ് കുറച്ചു പ്രോട്ടീൻ ഭക്ഷണവും നൽകി താരതമ്യം ചെയ്തു പഠനം നടത്തി

പ്രോട്ടീന് ഹൃദ്രോഗവുമായി ബന്ധമുണ്ടോ

പ്രോട്ടീന് ഹൃദ്രോഗവുമായി ബന്ധമുണ്ടോ

ഏതാനും സ്‌കൂപ്പ് പ്രോട്ടീൻ പൗഡർ മിൽക്ക് ഷേക്കിലോ സ്മൂത്തിയിലോ യോജിപ്പിച്ചു ഏതാണ്ട് 40 ഗ്രാം പ്രോട്ടീൻ ദിവസവും കഴിക്കുന്ന വിധത്തിൽ കൊടുത്തതായി റസാനി പറയുന്നു.പ്രോട്ടീന് ഹൃദ്രോഗവുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കാനായി എലികൾക്ക് ഉയർന്ന കൊഴുപ്പ് ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം നൽകി കൊഴുപ്പിന്റെ അളവ് ഒരേ നിലയിൽ നിർത്തി.അപ്പോൾ പ്രോട്ടീൻ 15 % ൽ നിന്നും 46 % കലോറിയായി ഈ എലികളിൽ മാറുന്നതായി കണ്ടു.

ഉയർന്ന കൊഴുപ്പ്,ഉയർന്ന പ്രോട്ടീൻ

ഉയർന്ന കൊഴുപ്പ്,ഉയർന്ന പ്രോട്ടീൻ

ഉയർന്ന കൊഴുപ്പ്,ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം ഉള്ള എലികൾക്ക് കൂടുതൽ രക്തപ്രവാഹം നടക്കുകയും,രക്തധമനികൾ ദൃഡീകരിക്കുകയും ഏകദേശം 30 % കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്തു.ഇത് ഉയർന്ന കൊഴുപ്പും സാധാരണ പ്രോട്ടീൻ ഭക്ഷണക്രമവും ഉള്ള എലികളിൽ ഉള്ളതിനേക്കാൾ കൂടുതൽ ആയിരിക്കും. ഉയർന്ന കൊഴുപ്പും നോർമൽ പ്രോട്ടീൻ ഭക്ഷണവും കഴിക്കുന്ന എലികളിൽ നിന്നും വ്യത്യസ്തമായി പ്രോട്ടീൻ കൂടുതൽ കഴിക്കുന്ന എലികൾക്ക് ഭാരം കൂടുന്നില്ല.

രക്തധമനികളിലെ തടസ്സം

രക്തധമനികളിലെ തടസ്സം

ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമവും രക്തധമനികളിലെ തടസ്സവും ചൂണ്ടിക്കാണിക്കുന്ന ആദ്യത്തെ പഠനമല്ല ഇത്.എന്നാൽ ഉയർന്ന പ്രോട്ടീന്റെ സ്വാധീനത്തെക്കുറിച്ചു ആഴത്തിലുള്ള ധാരണ ഇത് നൽകുന്നതായി റസാനി പറയുന്നു.മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഈ പഠനം പ്രോട്ടീൻ എങ്ങനെ അസ്ഥിര തടസ്സങ്ങൾക്ക് കാരണമാകുന്നു എന്നതിനെക്കുറിച്ചു പറയുന്നു.

പ്ലാക്ക് രൂപപ്പെടുന്നത്

പ്ലാക്ക് രൂപപ്പെടുന്നത്

കൊഴുപ്പ്,കൊളസ്‌ട്രോൾ,കാൽസ്യം നിക്ഷേപം,മൃതകോശങ്ങൾ എന്നിവയെല്ലാം ചേർന്നാണ് പ്ലാക്ക് രൂപപ്പെടുന്നത്.റാസാനി ടീമിന്റെ പഴയ ഒരു ഗവേഷണത്തിലും മറ്റു ചില സംഘങ്ങളുടെ പഠനത്തിലും പറയുന്നത് രോഗപ്രതിരോധകോശങ്ങൾ അഥവാ മാക്രോഫേജസ് ധമനികളിലെ തടസ്സങ്ങളെ നീക്കുമെന്നാണ്.എന്നാൽ പ്ലാക്കിനകത്തുള്ള ചുറ്റുപാട് ഈ കോശങ്ങളെ വഷളാക്കുകയും കോശങ്ങളുടെ നാശത്തിനും കാര്യങ്ങൾ സങ്കീർണ്ണമാക്കുന്നതിനും കാരണമാകുന്നു .

ഹൃദയാഘാതത്തിനു കാരണമാകുന്നു

ഹൃദയാഘാതത്തിനു കാരണമാകുന്നു

ഉയർന്ന പ്രോട്ടീൻ ഭക്ഷണശീലമുള്ള എലികളിൽ പ്ലാക്കുകൾ മാക്രോഫേജ് ആയിരിക്കുന്നു.പ്ളേക്കിലെ ധാരാളം മൃതകോശങ്ങൾ അസ്ഥിരവും നാശത്തിന്റെ വക്കിലുമാണ്.രക്തസമ്മർദ്ദത്താൽ ഈ പ്ളേക്കുകളിൽ സമ്മർദ്ദം ഉണ്ടാകുകയും ഹൃദയാഘാതത്തിനു കാരണമാകുകയും ചെയ്യും. ഉയർന്ന പ്രോട്ടീൻ പ്ളേക്കുകളിൽ സങ്കീർണ്ണത എത്രത്തോളം ഉണ്ടാക്കുന്നുവെന്നു മനസ്സിലാക്കാൻ റാസ്‌നിയും സംഘവും ദഹനശേഷം പ്രോട്ടീൻ ആഗീരണം ചെയ്തു സ്വീകരിക്കുന്ന പാതയെക്കുറിച്ചു പഠിച്ചു.യഥാർത്ഥ ബ്ലോക്കുകളായി മുറിയുന്നതിനെ അമിനോ ആസിഡുകൾ എന്ന് പറയുന്നു.

കോശങ്ങളുടെ നാശത്തിലേക്ക്

കോശങ്ങളുടെ നാശത്തിലേക്ക്

റസാനിയും സംഘവും പറയുന്നത് ഉയർന്ന പ്രോട്ടീൻ ഭക്ഷണത്തിലെ അമിനോ ആസിഡുകൾ മാക്രോഫേജസിലെ എംടോർ എന്ന പ്രോട്ടീനിനെ ആക്റ്റിവ് ചെയ്യുന്നു.ഇത് കോശങ്ങളെ വ്യതിയാക്കുന്നതിനു പകരം വളരാൻ പ്രചോദിപ്പിക്കുന്നു.എംടോറിലെ സിഗ്നലുകൾ കോശങ്ങളെ പ്ലാക്കിലെ മാലിന്യങ്ങൾ വൃത്തിയാക്കാനുള്ള കഴിവിനെ നിർത്തുന്നു.ഇത് മാക്രോഫേജിനെ നശിപ്പിക്കാൻ കാരണമാകുന്നു.ല്യൂസിൻ ,ആർജിനിൻ പോലുള്ള ചില അമിനോ ആസിഡുകൾ എംടോറിനെ കൂടുതൽ സജീവമാക്കുന്നതിനും മാക്രോഫേജസിനെ വൃത്തിയാക്കൽ ജോലിയിൽ നിന്നും പിന്തിരിപ്പിക്കുന്നതിനും അങ്ങനെ കോശങ്ങളുടെ നാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നതായി ഗവേഷകർ കണ്ടെത്തി.

പ്ലാങ്കിന്റെ പ്രവർത്തനം സങ്കീർണ്ണമാക്കുന്നു

പ്ലാങ്കിന്റെ പ്രവർത്തനം സങ്കീർണ്ണമാക്കുന്നു

മത്സ്യം,സസ്യങ്ങളിലെ പ്രോട്ടീൻ എന്നിവയെ അപേക്ഷിച്ചു ലൂസിൻ ചുവന്ന മാംസത്തിൽ കൂടുതലാണെന്ന് റസാനി പറയുന്നു.ഉയർന്ന പ്രോട്ടീൻ ഭക്ഷണവും വിവിധ അമിനോ ആസിഡുകളും തമ്മിലുള്ള ബന്ധം പ്ലാങ്കിന്റെ പ്രവർത്തനം സങ്കീർണ്ണമാക്കുമോ എന്ന പഠനങ്ങൾ ഭാവിയിൽ ഉണ്ടാകും.കോശങ്ങളുടെ മരണമാണ് പ്ലാങ്കിന്റെ അസ്ഥിരതയ്ക്ക് കാരണം.ഈ കോശങ്ങളെ മരണത്തിൽ നിന്നും രക്ഷിച്ചാൽ പ്ലാക്ക് ചെറുതാകുന്നത് തടയാനാകും.അതിന്റെ അസ്ഥിരത കുറയ്ക്കാനുമാകും. ഈ പഠനം പ്രോട്ടീൻ ഭക്ഷണവും ഹൃദ്രോഗവും തമ്മിലുള്ള അപകടസാധ്യതകളെ തുറന്നുകാട്ടുക മാത്രമല്ല ഹൃദ്രോഗം ചികിത്സിക്കാനുള്ള വഴികളെ തുറന്നുകാട്ടുകയും ചെയ്യുന്നു.

English summary

High-protein diets clog arteries, increase heart disease risk

Here in this article we are discussing about high-protein diets clog arteries, up heart disease risk. Read on.
Story first published: Wednesday, January 29, 2020, 12:28 [IST]
X
Desktop Bottom Promotion