Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
മാനവരാശിയുടെ പകുതിപ്പേര്‍ മരിക്കും; മുന്നറിയിപ്പ്
കൊറോണ വൈറസ് മഹാമാരിയെ തുടച്ചുനീക്കാന്‍ ലോകം പോരാടുമ്പോള്‍ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ശാസ്ത്രലോകം. കൊറോണ ഒന്നുമല്ലെന്നും ആഗോള ജനസംഖ്യയുടെ പകുതി തുടച്ചുനീക്കാന്‍ കെല്‍പ്പുള്ള വൈറസ് വരാനിരിക്കുന്നതേ ഉള്ളൂവെന്നുമാണ് ഒരു ശാസ്ത്രജ്ഞന് മുന്നറിയിപ്പ് നല്‍കുന്നത്. കോഴികളില്‍ നിന്നാവും ഈ വൈറസ് എത്തുകയെന്നും അമേരിക്കന്‍ ശാസ്ത്രജ്ഞനായ ഡോ. മൈക്കള്‍ ഗ്രിഗര്‍ മുന്നറിയിപ്പ് നല്കുന്നു.

മാനവരാശിയുടെ പകുതിപ്പേര്‍ മരിക്കും; മുന്നറിയിപ്പ്
ഹൗ ടു സര്‍വൈവ് എ പാന്‍ഡമിക് എന്ന പുസ്തകത്തിലാണ് ഡോ. മൈക്കള്‍ ഗ്രിഗര്‍ തന്റെ നിരീക്ഷണം വെളിപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, കോഴി ഫാമുകളില്‍ നിന്നുള്ള ഒരു അപ്പോകാലിപ്റ്റിക് വൈറസ് കൊറോണ വൈറസിനേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമാകുമെന്നാണ്.

മാനവരാശിയുടെ പകുതിപ്പേര്‍ മരിക്കും; മുന്നറിയിപ്പ്
കോഴിയിറച്ചി ഉപയോഗിക്കുന്നിടത്തോളം കാലം വീണ്ടുമൊരു മഹാമാരിക്ക് സൗധ്യതയുണ്ടെന്നാണ് വെജിറ്റേറിയന്‍ ഭക്ഷണ രീതിയെ പ്രോത്സാഹിപ്പിക്കുന്ന ഇദ്ദേഹം പറയുന്നത്. മനുഷ്യരുടെ മൃഗങ്ങളോടും പക്ഷികളോടുമുള്ള അടുത്ത ബന്ധം ഏറ്റവും മോശമായ പകര്‍ച്ചവ്യാധിക്ക് കാരണമാകുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. ഇപ്പോഴത്തെ കൊറോണ വൈറസും വവ്വാലുകളില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന് അദ്ദേഹം കരുതുന്നു.

മാനവരാശിയുടെ പകുതിപ്പേര്‍ മരിക്കും; മുന്നറിയിപ്പ്
ചിക്കന്‍ ഫാമുകള്‍ മറ്റൊരു മാരകമായ പകര്‍ച്ചവ്യാധിയെ വിളിച്ചുവരുത്തും. 1997ല്‍ ഹോങ്കോങ്ങില്‍ എച്ച് 5 എന്‍.വണ്‍ പക്ഷിപ്പനി വന്നതിനുശേഷം വൈറസ് ഇല്ലാതാക്കാന്‍ ദശലക്ഷക്കണക്കിന് കോഴികളെ കൊന്നൊടുക്കി. എന്നാല്‍ 2003 നും 2009 നും ഇടയില്‍ വീണ്ടും പക്ഷിപ്പനി വൈറസ് പ്രത്യക്ഷപ്പെട്ടു. ഇത് സൂചിപ്പിക്കുന്നത് വൈറസ് പൂര്‍ണ്ണമായും ഇല്ലാതായിയിട്ടില്ലെന്നും ഇത് വീണ്ടും അപകടകരമാംവിധം സംഭവിക്കാമെന്നുമാണ്.

മാനവരാശിയുടെ പകുതിപ്പേര്‍ മരിക്കും; മുന്നറിയിപ്പ്
കോഴിയിറച്ചിയില്‍ നിന്ന് വൈറസുകള്‍ പടരുന്നത് തടയാന്‍ കോഴികളെ വളര്‍ത്തുന്ന രീതി മാറ്റണമെന്ന് ഡോ. ഗ്രിഗര്‍ നിര്‍ദ്ദേശിക്കുന്നു. മിക്ക ഫാമുകളിലും കോഴികളെ ഇടുങ്ങിയ സ്ഥലങ്ങളില്‍ സൂക്ഷിക്കുന്നു. ഇവയ്ക്ക് ചിറകടിക്കാന്‍ പോലും കഴിയാത്ത പരിതസ്ഥിതി. അവയുടെ കാഷ്ടത്തില്‍ നിന്നുള്ള ഉയര്‍ന്ന അമോണിയ അളവ് മറ്റൊരു രോഗത്തിന് കാരണമായേക്കാമെന്നും ഡോ. ഗ്രിഗര്‍ പറയുന്നു.

മാനവരാശിയുടെ പകുതിപ്പേര്‍ മരിക്കും; മുന്നറിയിപ്പ്
ഈ പ്രശ്നത്തിന് പരിഹാരമായി ഡോ. ഗ്രെഗര്‍ നിര്‍ദേശിക്കുന്നത്, കോഴികളുടെ വന്‍തോതിലുള്ള ഉത്പാദനം നിരോധിക്കണമെന്നാണ്. കോഴി കര്‍ഷകര്‍ ഫാമുകളില്‍ മികച്ച ശുചിത്വം പാലിക്കണമെന്നും ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ലോക ജനസംഖ്യയുടെ പകുതിയോളം പേരുടെ ജീവനെടുക്കാന്‍ പോകുന്ന വലിയൊരു മഹാമാരിക്ക് മുന്നോടിയായുള്ള സൂചന മാത്രമാണ് കൊറോണ വൈറസെന്നും ഇദ്ദേഹം പറയുന്നു.

മാനവരാശിയുടെ പകുതിപ്പേര്‍ മരിക്കും; മുന്നറിയിപ്പ്
20ാം നൂറ്റാണ്ടില്‍ പക്ഷിപ്പനി പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മാരകമായ ഒരു വൈറസിന്റെ പരിവര്‍ത്തനത്തിന്റെ സൂചനകളാണ് കാണിക്കുന്നതെന്നും ഡോ. ഗ്രിഗര്‍ പറയുന്നു. ആരോഗ്യ സംബന്ധിയായും ഭക്ഷണ രീതികളെക്കുറിച്ചും നിരവധി പഠനം നടത്തിയിട്ടുള്ള അമേരിക്കന്‍ ശാസ്ത്രജ്ഞനാണ് മൈക്കള്‍ ഗ്രിഗര്‍. ക്ലിനിക്കല്‍ ന്യൂട്രീഷന്‍ മേഖലയിലാണ് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ചൈനയിലെ വുഹാന്‍ നഗരത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് ലോകമെമ്പാടുമുള്ള അറുപത് ലക്ഷത്തോളം ആളുകളെ ബാധിച്ചു, 3,72,000 ത്തിലധികം പേര് ഇതിനകം വൈറസ് ബാധിച്ച് മരിച്ചു.



Click it and Unblock the Notifications
