For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

60 വര്‍ഷത്തിനുള്ളില്‍ കോവിഡ് പോലെ മറ്റൊരു മഹാമാരി വരും; പഠനം

|

കോവിഡ് ഭീകരത എന്താണെന്ന് ഇതിനകം തന്നെ ലോകം അറിഞ്ഞുകഴിഞ്ഞു. ഇപ്പോഴും മൂന്നാം തരംഗം, നാലാം തരംഗം എന്ന നിലയില്‍ വൈറസിന്റെ ഭീഷണി നിലനില്‍ക്കുകയാണ്. കോവിഡ് വൈറസ് കാരണം ഇനിയും മരണങ്ങള്‍ വര്‍ധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. പുതിയൊരു പഠനം പറയുന്നത് അടുത്ത 60 വര്‍ഷത്തിനുള്ളില്‍ കോവിഡ് പോലുള്ള മറ്റൊരു മഹാമാരി ഉടലെടുത്തേക്കാം എന്നാണ്.

Most read: വാക്‌സിന്‍ എടുത്ത ശേഷവും കോവിഡ് വരുന്നത് എന്തുകൊണ്ട് ?Most read: വാക്‌സിന്‍ എടുത്ത ശേഷവും കോവിഡ് വരുന്നത് എന്തുകൊണ്ട് ?

60 വര്‍ഷത്തിനുള്ളില്‍ കോവിഡ് പോലെ മറ്റൊരു മഹാമാരി

60 വര്‍ഷത്തിനുള്ളില്‍ കോവിഡ് പോലെ മറ്റൊരു മഹാമാരി

ഗവേഷകരുടെ അഭിപ്രായത്തില്‍, അടുത്ത 60 വര്‍ഷത്തിനുള്ളില്‍ കോവിഡിന് സമാനമായ മറ്റൊരു മഹാമാരിയെ ലോകം കാണാനിടയുണ്ട്. അവയെ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതിന്റെ ആവശ്യകതയും ഇപ്പോഴേ അവര്‍ പങ്കുവയ്ക്കുന്നു. ഈ സാഹചര്യം തടയുന്നതിനായി വാക്‌സിനേഷന്‍ പ്രക്രിയ വേഗത്തിലാക്കാനും പ്രതിരോധ നടപടികള്‍ നല്‍കാനും അവര്‍ നിര്‍ദേശം നല്‍കുന്നുണ്ട്.

60 വര്‍ഷത്തിനുള്ളില്‍ കോവിഡ് പോലെ മറ്റൊരു മഹാമാരി

60 വര്‍ഷത്തിനുള്ളില്‍ കോവിഡ് പോലെ മറ്റൊരു മഹാമാരി

ഇറ്റലിയിലെ പാദുവ, യു.എസിലെ ഡ്യൂക്ക് സര്‍വകലാശാലകളില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനം നടത്തിയത്. കഴിഞ്ഞ 400 വര്‍ഷങ്ങളായി പ്ലേഗ്, വസൂരി, കോളറ, ടൈഫസ്, നോവല്‍ ഇന്‍ഫ്‌ലുവന്‍സ വൈറസുകള്‍ തുടങ്ങിയ രോഗകാരികള്‍ ഉള്‍പ്പെടെ രോഗവ്യാപനത്തിന്റെ വ്യാപ്തിയും ആവൃത്തിയും അവര്‍ നിരീക്ഷിച്ചു. ആ സംഭവങ്ങളുടെ തീവ്രതയും അവ ആവര്‍ത്തിക്കുന്നതിന്റെ കാലവും അവര്‍ കണക്കാക്കി.

Most read:കോവിഡ് രണ്ടാം തരംഗത്തിന് കാരണമിത്; ശ്രദ്ധിച്ചാല്‍ മൂന്നാം തരംഗത്തില്‍ നിന്ന് രക്ഷനേടാംMost read:കോവിഡ് രണ്ടാം തരംഗത്തിന് കാരണമിത്; ശ്രദ്ധിച്ചാല്‍ മൂന്നാം തരംഗത്തില്‍ നിന്ന് രക്ഷനേടാം

60 വര്‍ഷത്തിനുള്ളില്‍ കോവിഡ് പോലെ മറ്റൊരു മഹാമാരി

60 വര്‍ഷത്തിനുള്ളില്‍ കോവിഡ് പോലെ മറ്റൊരു മഹാമാരി

1918 നും 1920 നും ഇടയില്‍ 30 ദശലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെട്ട സ്പാനിഷ് ഇന്‍ഫ്‌ലുവന്‍സ പോലുള്ള ഒരു പകര്‍ച്ചവ്യാധി വീണ്ടും വരാനുള്ള സാധ്യത അവര്‍ നിരീക്ഷിച്ചു. ഈ കണക്കുകള്‍ അര്‍ത്ഥമാക്കുന്നത് അടുത്ത 400 വര്‍ഷത്തിനുള്ളില്‍ അത്തരം തീവ്രമായ ഒരു പകര്‍ച്ചവ്യാധി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ്.

60 വര്‍ഷത്തിനുള്ളില്‍ കോവിഡ് പോലെ മറ്റൊരു മഹാമാരി

60 വര്‍ഷത്തിനുള്ളില്‍ കോവിഡ് പോലെ മറ്റൊരു മഹാമാരി

നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ കണക്കുപ്രകാരം മറ്റൊരു മഹാമാരി പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത അതിവേഗം വളരുകയാണെന്നാണ്. കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ കോവിഡ് വൈറസ് പോലുള്ള പുതിയ രോഗകാരികള്‍ മനുഷ്യര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന നിരക്കിനെ അടിസ്ഥാനമാക്കി, അടുത്ത ഏതാനും ദശകങ്ങളില്‍ ഇതുപോലൊന്ന് ഒരിക്കല്‍ക്കൂടി പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത മൂന്ന് മടങ്ങ് വര്‍ദ്ധിക്കുമെന്ന് പഠനം കണക്കാക്കുന്നു.

Most read:കണ്ണീരിലൂടെ കോവിഡ് പകരുമോ ? പഠനം പറയുന്നത് ഇത്Most read:കണ്ണീരിലൂടെ കോവിഡ് പകരുമോ ? പഠനം പറയുന്നത് ഇത്

60 വര്‍ഷത്തിനുള്ളില്‍ കോവിഡ് പോലെ മറ്റൊരു മഹാമാരി

60 വര്‍ഷത്തിനുള്ളില്‍ കോവിഡ് പോലെ മറ്റൊരു മഹാമാരി

നിലവിലെ അവസ്ഥയില്‍ കോവിഡ് 19 ന് സമാനമായ ഒരു മഹാമാരി അടുത്ത 59 വര്‍ഷത്തിനുള്ളില്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ കണക്കാക്കുന്നു. എന്നാല്‍ 59 വര്‍ഷക്കാലത്തെ ഒരു ആശ്വാസം നമുക്ക് കണക്കാക്കാന്‍ കഴിയില്ലെന്നും ഏത് വര്‍ഷം വേണമെങ്കിലും ഇത്തരം സംഭവങ്ങള്‍ സാദ്ധ്യമാണെന്നു ഡ്യൂക്കിലെ ഹൈഡ്രോളജി ആന്‍ഡ് മൈക്രോമെറ്ററോളജി പ്രൊഫസര്‍ ഗബ്രിയേല്‍ കാട്ടുല്‍ പറയുന്നു.

60 വര്‍ഷത്തിനുള്ളില്‍ കോവിഡ് പോലെ മറ്റൊരു മഹാമാരി

60 വര്‍ഷത്തിനുള്ളില്‍ കോവിഡ് പോലെ മറ്റൊരു മഹാമാരി

ഇത്തരമൊരു അവസ്ഥയ്ക്ക് വഴിവയ്ക്കാന്‍ നിരവധി കാരണങ്ങളുണ്ട്. ജനസംഖ്യാ വര്‍ദ്ധനവ്, ഭക്ഷ്യ സംവിധാനങ്ങളിലെ മാറ്റങ്ങള്‍, പാരിസ്ഥിതിക തകര്‍ച്ച, മനുഷ്യരും രോഗബാധയുള്ള മൃഗങ്ങളും തമ്മിലുള്ള നിരന്തരമായ സമ്പര്‍ക്കം എന്നിവയെല്ലാം സുപ്രധാന ഘടകങ്ങളാണ്.

English summary

Another Pandemic Like COVID-19 To Strike Within Next 60 Years: Study

Researchers say that another pandemic can happen within next 60 years. Read on to know more.
Story first published: Saturday, August 28, 2021, 10:49 [IST]
X
Desktop Bottom Promotion