For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദ്യ ബാച്ച് വാക്‌സിന്‍ ഉത്പാദനം തുടങ്ങി റഷ്യ

|

കൊറോണവൈറസിനെ തുരത്താനായി വാക്‌സിനുകള്‍ തയാറാക്കുന്ന തിരക്കിലാണ് ലോകം. പല രാഷ്ട്രങ്ങളും തങ്ങള്‍ വികസിപ്പിച്ച വാക്‌സിനുകളുമായി മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും ലോകത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്തത് റഷ്യ കണ്ടെത്തിയ വാക്‌സിനാണ്. റഷ്യയുടെ സ്പുട്‌നിക്-അഞ്ച് (Sputnik-V) ഇതിനകം തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.

Most read: സാനിറ്റൈസര്‍ നല്ലതുതന്നെ, എന്നാല്‍ അധികമാകല്ലേMost read: സാനിറ്റൈസര്‍ നല്ലതുതന്നെ, എന്നാല്‍ അധികമാകല്ലേ

വാക്‌സിന്‍ സംബന്ധിച്ച ഗവേഷണത്തിന്റെ മൂന്നാം ഘട്ടം 7-10 ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്നും വാക്‌സിന്റെ ആദ്യ ബാച്ച് ഉത്പാദനം ആരംഭിച്ചതായുമാണ് റഷ്യയില്‍ നിന്ന് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം.

മൂന്നാം ഘട്ടം പത്തു ദിവസത്തിനകം

മൂന്നാം ഘട്ടം പത്തു ദിവസത്തിനകം

റഷ്യന്‍ ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്നാണ് ഗമേലയ സയന്റിഫിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി സ്പുട്‌നിക്-അഞ്ച് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. വാക്‌സിന് അംഗീകാരം നല്‍കിയതായി ഓഗസ്റ്റ് 11ന് റഷ്യ അറിയിച്ചിരുന്നു. വാക്‌സിനേഷന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം അടുത്ത പത്തു ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്നും പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ടാസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മോസ്‌കോയില്‍ പരീക്ഷണം

മോസ്‌കോയില്‍ പരീക്ഷണം

പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും താല്പര്യവും ശ്രദ്ധയും കണക്കിലെടുക്കുമ്പോള്‍, ഈ പ്രക്രിയ വൈകില്ലെന്നും ഒരാഴ്ചയ്ക്കുള്ളില്‍ വാക്‌സിന്റെ പ്രോട്ടോക്കോള്‍ അംഗീകരിക്കുമെന്നു കരുതുന്നുവെന്നും അടുത്ത ഏഴോ പത്തോ ദിവസത്തിനുള്ളില്‍ അടുത്ത ഘട്ടം ആരംഭിക്കാന്‍ കഴിയുമെന്നും കരുതുന്നുവെന്നും ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജിന്റ്‌സ്ബര്‍ഗ് അറിയിച്ചു. മോസ്‌കോ മേഖലയിലായിരിക്കും വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്തുക.

Most read:60 രോഗികള്‍ 7 മരണം; ചൈനയില്‍ പുതിയ വൈറസ്Most read:60 രോഗികള്‍ 7 മരണം; ചൈനയില്‍ പുതിയ വൈറസ്

ആദ്യ ബാച്ച് വാക്‌സിന്‍ ഉത്പാദനം തുടങ്ങി

ആദ്യ ബാച്ച് വാക്‌സിന്‍ ഉത്പാദനം തുടങ്ങി

അതേസമയം, കോവിഡ് 19 നെതിരായ ആദ്യ ബാച്ച് വാക്‌സിനുകളുടെ ഉത്പാദനം റഷ്യ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കൊറോണ വൈറസിനെതിരേയുള്ള ലോകത്തെ ആദ്യത്തെ രജിസ്റ്റര്‍ ചെയ്ത വാക്‌സിന്‍ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ തന്നെയാണ് അടുത്തിടെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സ്വന്തം മകളില്‍ മരുന്ന് പരീക്ഷിച്ചതായും അദ്ദേഹം അറിയിച്ചിരുന്നു.

സ്പുട്‌നിക്-അഞ്ച്

സ്പുട്‌നിക്-അഞ്ച്

1957ല്‍ മോസ്‌കോ വിക്ഷേപിച്ച ബഹിരാകാശ ഉപഗ്രഹത്തിന്റെ പേരിലുള്ളതാണ് സ്പുട്‌നിക്-അഞ്ച് എന്ന വാക്‌സിന്‍. സ്വന്തം പൗരന്മാര്‍ക്ക് കുത്തിവയ്പ് നല്‍കി കഴിഞ്ഞാല്‍ ഉടന്‍ മറ്റ് രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോ അറിയിച്ചിരുന്നു. വാക്‌സിനുകളുടെ സുരക്ഷയെയും ഫലപ്രാപ്തിയെയും കുറിച്ച് യാതൊരു സംശയവുമില്ലെന്ന് പുടിന്‍ അവകാശപ്പെട്ടിരുന്നു.

Most read:ആദ്യഘട്ടം വിജയം; കോവിഡ് വാക്‌സിന് ശുഭാരംഭംMost read:ആദ്യഘട്ടം വിജയം; കോവിഡ് വാക്‌സിന് ശുഭാരംഭം

ഫലപ്രാപ്തിയില്‍ സംശയം

ഫലപ്രാപ്തിയില്‍ സംശയം

എന്നാല്‍ വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള സംശയങ്ങള്‍ പല ഭാഗങ്ങളില്‍ നിന്നായി ഉയര്‍ന്നു വരുന്നുണ്ട്. പ്രീ ക്ലിനിക്കല്‍ അടക്കം നാലു ഘട്ടങ്ങളിലൂടെയാണ് വാക്‌സിന്‍ നിര്‍മാണം കടന്നുപോകേണ്ടത്. ആദ്യത്തേത് മൃഗങ്ങളിലുള്ള പരിശോധനയും രണ്ടാമത്തേത് ഏതാനും മനുഷ്യരിലും മൂന്നാമത്തേത് നൂറോളം പേരിലുമാണ്. അവസാന ഘട്ടമായ നാലാമത്തേതില്‍ വിവിധ പ്രായത്തിലുള്ള വിവിധ ക്ലസ്റ്ററുകളിലുള്ള ആയിരത്തിലധികം പേരിലാണ് വാക്‌സിന്‍ പരീക്ഷിക്കുക.

പ്രവര്‍ത്തനം ദ്രുതഗതിയില്‍

പ്രവര്‍ത്തനം ദ്രുതഗതിയില്‍

ക്ലിനിക്കല്‍ ഘട്ടത്തിലെ മൂന്നാമത്തെ അഥവാ അഡ്വാന്‍സ്ഡ് സ്‌റ്റേജ് എന്ന് അറിയപ്പെടുന്നത് ഈ അവസാന ഘട്ടമാണ്. ഇതില്‍ ക്ലിനിക്കല്‍ സ്‌റ്റേജില്‍ മൂന്നാമത്തെയും നിര്‍ണ്ണായകവുമായ ഘട്ടമാണ് റഷ്യ പത്തു ദിവസത്തിനുള്ളില്‍ നടത്തുമെന്ന് അറിയിച്ചത്. പരീക്ഷണത്തിന്റെ ആദ്യ രണ്ടു ഘട്ടങ്ങള്‍ വളരെ പെട്ടെന്നു തന്നെ പൂര്‍ത്തിയായിരുന്നു. സാധാരണ വാക്‌സിനുകള്‍ ഈ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മാസങ്ങളോ വര്‍ഷങ്ങളോ എടുക്കാറുണ്ടെന്നിരിക്കെ സ്പുട്‌നിക് -അഞ്ച് വാക്‌സിന്‍ രണ്ട് മാസത്തിനുള്ളില്‍ മുഴുവന്‍ പ്രക്രിയയും പൂര്‍ത്തിയാക്കിയിരുന്നു.

Most read:കോവിഡ് കൂടുതല്‍ മോശമാകുന്നു: ഡബ്ല്യു.എച്ച്.ഒMost read:കോവിഡ് കൂടുതല്‍ മോശമാകുന്നു: ഡബ്ല്യു.എച്ച്.ഒ

ഇന്ത്യയ്ക്കും താല്‍പര്യം

ഇന്ത്യയ്ക്കും താല്‍പര്യം

വാക്‌സിന്‍ പുറത്തിറങ്ങിയാലുടന്‍ പരീക്ഷണം നടത്താന്‍ താത്പര്യം പ്രകടിപ്പിച്ച 20 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിച്ചിട്ടുണ്ട്. നിലവില്‍ റഷ്യയുടെ വാക്‌സിനുമായി ഇന്ത്യന്‍ ഭരണകൂടം കരാറുകളില്‍ ഏര്‍പ്പെട്ടിട്ടില്ല. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വാക്‌സിന്‍ വികസിപ്പിക്കുന്ന മറ്റു രാജ്യങ്ങളുമായി വന്‍തോതില്‍ ഇന്ത്യയില്‍ മരുന്ന് നിര്‍മിക്കുന്നതിനുള്ള കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

കരാറില്‍ അവ്യക്തത

കരാറില്‍ അവ്യക്തത

ഇന്ത്യക്കായി ഭാരത് ബയോടെക്കും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും സംയുക്തമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്‌സിന്‍ അതിന്റെ ഒന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതിന്റെ രണ്ടാം ഘട്ട പരീക്ഷണം അടുത്ത മാസം ആദ്യം ആരംഭിക്കാനിരിക്കെ റഷ്യന്‍ വാക്‌സിനുമായി കരാറിലേര്‍പ്പെടുന്നത് കാര്യമായി തന്നെ ഇന്ത്യന്‍ ഭരണകൂടം പരിഗണിക്കുന്നുണ്ട്.

Most read:2021ഓടെ ഇന്ത്യയില്‍ ദിനവും 2.87 ലക്ഷം കോവിഡ്Most read:2021ഓടെ ഇന്ത്യയില്‍ ദിനവും 2.87 ലക്ഷം കോവിഡ്

കോവിഡ് 19 ഇതുവരെ

കോവിഡ് 19 ഇതുവരെ

ഇതുവരെ ലോകത്ത് കൊറോണ വൈറസ് ബാധിച്ച് 7,77,439 പേര്‍ കൊല്ലപ്പെട്ടു. 2,20,49,426 പേര്‍ക്ക് രോഗം ബാധിച്ചു. ഇന്ത്യയില്‍ 51,925 പേര്‍ ഇതിനകം കോവിഡ് ബാധിച്ച് കൊല്ലപ്പെട്ടു. 27,01,604 പേര്‍ വൈറസ് ബാധിച്ച് ചികിത്സയിലാണ്.

English summary

3rd Stage of Russia's COVID-19 vaccine Sputnik V May begin in 7-10 Days

The third stage of the research on the world's first registered vaccine against the novel coronavirus, called Sputnik V, may begin in 7-10 days, a report has said. Read on to know more.
X
Desktop Bottom Promotion