For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ടയും പാലും വേണ്ട, വെജിറ്റേറിയന്‍സിനും മസില്‍

മസിലുണ്ടാക്കാന്‍ ഇനി ഇറച്ചിയും മുട്ടയും വേണ്ട വെറും പയറുവര്‍ഗ്ഗങ്ങള്‍ മതി എന്നാണ് പറയുന്നത്.

|

മസില്‍ ഉണ്ടാക്കുന്നതിന് വേണ്ടി ജിമ്മിലും മറ്റും കയറിയിറങ്ങുന്നവര്‍ നിരവധിയാണ്. മാത്രമല്ല മുട്ടയും പാലും ഇറച്ചിയും എല്ലാം കഴിച്ച് മസില്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരാണ് ഇന്നത്തെ തലമുറ എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇറച്ചിയും മുട്ടയും മാത്രം കഴിച്ചാലേ മസില്‍ വരൂ എന്ന് വിചാരിയ്ക്കുന്നവരുണ്ട്. മസില്‍ കൂട്ടാനുള്ള സിമ്പിള്‍ പവര്‍ഫുള്‍ വഴികള്‍

പക്ഷേ ഈ ധാരണ വെറും തെറ്റിദ്ധാരണയാണ്. ഇറച്ചിയും മുട്ടയും കഴിയ്ക്കുന്ന അതേ അളവില്‍ തന്നെ പയറുവര്‍ഗ്ഗങ്ങള്‍ കഴിച്ചാല്‍ സസ്യഭുക്കുകളായി ജീവിയ്ക്കുന്നവര്‍ക്കും ഇനി മസിലുണ്ടാക്കാം. പുതിയ പഠനത്തിലാണ് ഇത്തരമൊരു പഠനഫലം ലഭിച്ചത്.

 ഇറച്ചിയ്ക്കും മുട്ടയ്ക്കും പകരം

ഇറച്ചിയ്ക്കും മുട്ടയ്ക്കും പകരം

ഇറച്ചിയ്ക്കും മുട്ടയ്ക്കും പകരമായി പയറുവര്‍ഗ്ഗങ്ങളും ധാന്യങ്ങളും സോയ എന്നിവയൊക്കെ കഴിച്ചാല്‍ മസില്‍ ഉണ്ടാക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് ഇനി അധികം കഷ്ടപ്പെടേണ്ടി വരില്ല. ഇറച്ചിയും മുട്ടയും കഴിയ്ക്കുമ്പോള്‍ ലഭിയ്ക്കുന്നത് പോലെ അതേ അളവില്‍ തന്നെ പോഷകങ്ങള്‍ ധാന്യങ്ങളും പയര്‍വര്‍ഗ്ഗങ്ങളും കഴിയ്ക്കുന്നതിലൂടെ ഉണ്ടാവുന്നു.

പേശികള്‍ക്ക് ബലം

പേശികള്‍ക്ക് ബലം

പേശികള്‍ക്ക് ബലം നല്‍കാനും ആരോഗ്യം വര്‍ദ്ധിക്കാനും ഇറച്ചിയും മുട്ടയും കഴിയ്ക്കുന്ന അതേ അളവില്‍ തന്നെ ധാന്യങ്ങള്‍ കഴിയ്ക്കാം. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്.

 ആയുസ്സും വര്‍ദ്ധിപ്പിക്കുന്നു

ആയുസ്സും വര്‍ദ്ധിപ്പിക്കുന്നു

മുട്ടയും ഇറച്ചിയും കഴിച്ച് മസില്‍ ഉണ്ടാക്കുന്നവരേക്കാള്‍ ആയുസ്സും കൂടുതലുള്ളത് പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ ധാന്യങ്ങളും മറ്റും കഴിയ്ക്കുന്നവരിലാണ് എന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. മസാച്യുസൈറ്റസ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.

പ്രായം കൂടുമ്പോഴും പേശീബലം

പ്രായം കൂടുമ്പോഴും പേശീബലം

പ്രായം കൂടുമ്പോഴുള്ള പേശീബലം നിലനിര്‍ത്താനും ഈ ഭക്ഷണങ്ങള്‍ നല്ലതാണ്. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ കഴിയ്ക്കുന്നത് പ്രായമാകുമ്പോഴേക്കുമുള്ള ശരീരത്തിന്റെ തളര്‍ച്ചയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു എന്നാണ് പഠനത്തിന് നേതൃത്വം വഹിച്ച ഡേ. കെല്‍സി മംഗാനോ പറയുന്നത്.

 പഠനം നടത്തിയത്

പഠനം നടത്തിയത്

ആറു തരം ആഹാരങ്ങള്‍ നല്‍കിയാണ് പരീക്ഷണം നടത്തിയത്. 2986 ആളുകളിലാണ് പഠനം നടത്തിയത്. ഇതില്‍ 82% ആളുകള്‍ക്കും ആവശ്യത്തിനുള്ള പ്രോട്ടീന്‍ ലഭിയ്ക്കുന്നുണ്ട്. ഫാസ്റ്റ് ഫുഡ്, കൊഴുപ്പു നിറഞ്ഞ പാല്‍, റെഡ് മീറ്റ്, ചിക്കന്‍, കൊഴുപ്പ് ഇല്ലാത്ത പാല്‍, പയര്‍ വര്‍ഗ്ഗങ്ങള്‍ എ്ന്നിവ നല്‍കിയാണ് പരീക്ഷണം നടത്തിയത്.

 പയറു വര്‍ഗ്ഗങ്ങള്‍ കഴിച്ചവര്‍

പയറു വര്‍ഗ്ഗങ്ങള്‍ കഴിച്ചവര്‍

എന്നാല്‍ മറ്റു ഭക്ഷണങ്ങള്‍ കഴിച്ചവരെ അപേക്ഷിച്ച് പയറുവര്‍ഗ്ഗങ്ങള്‍ കഴിച്ചവരില്‍ പേശീബലവും അളവും വര്‍ദ്ധിച്ചതായി പഠനാന്ത്യം കണ്ടെത്തി. ഇവരില്‍ തന്നെ ഇറച്ചയും മുട്ടയും കഴിച്ചവരിലും പയറുവര്‍ഗ്ഗങ്ങള്‍ കഴിച്ചവരിലും ഒരേ പോലുള്ള മാറ്റങ്ങള്‍ തന്നെയാണ് ഉണ്ടായത്.

 ഹൃദ്രോഗ സാധ്യത

ഹൃദ്രോഗ സാധ്യത

മറ്റ് ഭക്ഷണങ്ങള്‍ കഴിച്ചവരെ അപേക്ഷിച്ച് പയറുവര്‍ഗ്ഗങ്ങള്‍ കഴിച്ചവരുടെ ഹൃദ്രോഗസാധ്യത 12 ശതമാനവും മരമനിരക്ക് 10 ശതമാനവും ആണ് കുറഞ്ഞത്. ഇതിന്റെ പഠന ഫലം അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യട്രീഷനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

English summary

meat is not necessary for muscles says new research

meat is not necessary for muscles says new research read on to know more about it.
Story first published: Monday, February 13, 2017, 12:13 [IST]
X
Desktop Bottom Promotion