Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
അശ്ലീല വീഡിയോകള് കാണുന്നവര് സൂക്ഷിക്കുക
സ്ഥിരമായി അശ്ലീല വീഡിയോകള് കാണുന്നവരില് ലൈംഗികാതിക്രമ സ്വഭാവം വര്ദ്ധിക്കുമെന്ന് പഠനം. ഇന്ത്യാന യൂണിവേഴ്സിറ്റിയും യു എസ്സിലെ യൂണിവേഴ്സിറ്റി ഓഫ് ഹവായിയും ചേര്ന്നാണ് ഇത്തരത്തില് ഏറിവരുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് പഠനം നടത്തിയത്. ഇന്ത്യയും ഇത്തരം ലൈംഗികാതിക്രമങ്ങളുടെ കാര്യത്തില് പുറകിലല്ല. അശ്ലീല വീഡിയോകള് പലപ്പോളും ഇത് സ്ഥിരമായി കാണുന്നവരുടെ സ്വഭാവത്തില് കാര്യമായ മാറ്റങ്ങള് വരുത്തും.

കൂടുതല് സമയം ഇന്റര്നെറ്റിനു മുന്നിലും കംമ്പ്യൂട്ടറിനു മുന്നിലും കുത്തിയിരിക്കുന്നവര്ക്കാണ് ഇത്തരത്തിലൊരു ഭീഷണി. എന്നാല് പോണ്സൈറ്റുകള് കാണുമ്പോള് അതൊരു വ്യക്തിയുടെ മാനസിക നിലയെ എങ്ങനെ ബാധിയ്ക്കും എന്നതാണ് പ്രധാനം. പലരിലും ഇതുണ്ടാക്കുന്ന നെഗറ്റീവ് ഇംപാക്ട് തന്നെയാണ് എന്നാണ് പഠനങ്ങള് വ്യക്തമാക്കുന്നത്.
ഓരോ ദിവസം ചെല്ലുന്തോറും നമ്മുടെ രാജ്യത്തും ബലാല്സംഗങ്ങളും ലൈംഗികാതിക്രമങ്ങളും വര്ദ്ധിച്ചു വരുന്ന സാഹചര്യമാണ്. അതുകൊണ്ടു തന്നെ ഇത്തരത്തില് ഒരു പഠനത്തിലൂടെ ലഭിച്ച വിവരങ്ങള് കൃത്യവുമായിരിക്കും. എന്നാല് പോണ്വീഡിയോകള് കാണുന്ന എല്ലാവരിലും ഇത്തരത്തിലുള്ള സ്വഭാവം രൂപപ്പെടണമെന്നില്ല.

മാനസികമായ പല മാറ്റങ്ങളും ഇത്തരക്കാരില് അശ്ലീല വീഡിയോകള് ഉണ്ടാക്കുന്നു. ഏഴ് രാജ്യങ്ങളിലായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിഗമനത്തില് എത്തിയത്. ഭീഷണിയും ബലാല്സംഗവുമായിരിക്കും ഇവരുടെ മനസ്സില് ഏത് നേരവും ഉണ്ടാവുന്ന ചിന്തകള്. ഇതില് സ്ത്രീകളും പുരുഷന്മാരും എല്ലാം പെടും എന്നതാണ് പ്രത്യേകത.
സ്ഥിരമായി പോണ്വീഡിയോകള് കാണുന്നസ്ത്രീകളിലും പുരുഷന്മാരിലും ഇത്തരത്തിലുള്ള മാറ്റങ്ങള് ഉണ്ടാവും. എന്നാല് സ്ഥിരമായി അശ്ലീല വീഡിയോകള് കാണുന്ന എല്ലാവരിലും ഇത്തരം സ്വഭാവം ഉണ്ടാവണമെന്നുമില്ല എന്നും പഠനറിപ്പോര്ട്ടില് പറയുന്നുണ്ട്. ജേണല് ഓഫ് കമ്മ്യൂണിക്കേഷനിലാണ് ഇത് സംബന്ധിച്ച പഠനവിവരങ്ങള് ഉള്ക്കൊള്ളിച്ചിട്ടുള്ളത്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
