For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൈഗ്രേയ്ന്‍ കുറയ്ക്കാന്‍ കഞ്ചാവോ?

|

ക്യാന്‍സറിന് പ്രതിവിധിയായി കഞ്ചാവ് ഉപയോഗിക്കാമെന്ന് ഈ അടുത്ത കാലത്ത് പഠനം നടത്തി തെളിയിച്ചവരാണ് നമ്മുടെ ഗവേഷകര്‍. എന്നാല്‍ മൈഗ്രേയ്ന്‍ കുറയ്ക്കാനും മെഡിക്കല്‍ രംഗത്ത് കഞ്ചാവിനു കഴിയുമെന്നാണ് പുതിയ പഠനങ്ങള്‍. മൈഗ്രേയ്ന്‍ വന്നാല്‍ കഞ്ചാവല്ല വേദന മാറാന്‍ എന്ത് കിട്ടിയാലും പ്രയോഗിക്കും എന്ന അവസ്ഥയാണ് പലര്‍ക്കുമുള്ളതും. അതുകൊണ്ടു തന്നെ ഇതിന്റെ ഉപയോഗം ഇപ്പോള്‍ മൈഗ്രേയ്ന്‍ രോഗികള്‍ക്ക് ആശ്വാസം പകരുന്നതാണ് എന്നാണ് പഠനഫലം തെിളിയിക്കുന്നത്. കൊളറാഡോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത്തരമൊരു പഠനത്തിനു പിന്നില്‍.

Study shows medical marijuana decreases migraines

മൈഗ്രേയ്‌ന്റെ തോതനുസരിച്ചാണ് ഇത്തരത്തിലൊരു പഠനത്തിന് ഇവര്‍ മുന്നിട്ടിറങ്ങിയത്. അതുകൊണ്ടു തന്നെ പലപ്പോഴും അസുഖത്തിന്റെ അളവറിഞ്ഞ് മരുന്ന് നല്‍കുന്ന സ്ഥിതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നതും. 121 രോഗികളില്‍ നടത്തിയ പഠനത്തില്‍ 103 പേരിലും മൈഗ്രേയിനിന്റെ അളവ് തുല്യമായിരുന്നു. അതുകൊണ്ടു തന്നെ ഇത്തരക്കാരില്‍ ഈ കഞ്ചാവ് പരീക്ഷണം ഫലപ്രദമായിരുന്നെന്നും പറയാം. സാധാരണ ഉപയോഗിക്കുന്ന കഞ്ചാവല്ല ഇതിനായി ഉപയോഗിക്കേണ്ടത് എന്നതും ശ്രദ്ധേയമാണ്.

Study shows medical marijuana decreases migraines

ശാസ്ത്രീയ പഠനങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തിലൊരു പരീക്ഷണത്തിന് ഗവേഷകര്‍ മുതിര്‍ന്നത്. ആധുനിക വൈദ്യശാസ്ത്ര രംഗത്ത് പല തരത്തിലുള്ള മാറ്റങ്ങള്‍ക്ക് ഇത് വഴിതെളിയ്ക്കും എന്നാണ് ഈ പരീക്ഷണത്തിന് നേതൃത്വം കൊടുത്ത ലോറ ബോല്‍ഗെറ്റ് പറയുന്നത്. മൈഗ്രേയ്ന്‍ കൊണ്ട് കഷ്ടപ്പെടുന്ന നിരവധി പേര്‍ക്ക് ആശ്വാസമാണ് ഇത്തരത്തിലൊരു വാര്‍ത്ത എന്നതാണ് ഇവരുടെ അഭിപ്രായം.

English summary

Study shows medical marijuana decreases migraines

A new study has revealed that patients diagnosed with migraine headaches saw a significant drop in their frequency when treated with medical marijuana.
Story first published: Saturday, January 16, 2016, 17:42 [IST]
X
Desktop Bottom Promotion