അയ്യേ ജിമ്മില്‍ പോകുന്നവരെല്ലാം ഇങ്ങനെയാണോ?

Posted By:
Subscribe to Boldsky

ആരോഗ്യം നന്നാക്കാനും ഫിറ്റാവാനും ജിമ്മില്‍ പോകുന്നവരാണ് നമ്മുടെ പുതുതലമുറ. ഇതുവരെ അവരുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യാന്‍ ആരും ശ്രമിച്ചിട്ടുമില്ല. എന്നാല്‍ ഒരു ഓണ്‍ലൈന്‍ സര്‍വ്വേയിലാണ് നമ്മുടെ പയ്യന്‍സിനെ കറക്കുന്ന ചില വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വന്നിട്ടുള്ളത്. ജിമ്മില്‍ പോകുന്നവരുടെ മനസ്സില്‍ ലൈംഗിക ചിന്തകള്‍ കൂടുതലാണ് എന്നാണ് ഇവര്‍ സമര്‍ത്ഥിക്കുന്നത്. എന്നാല്‍ ഇതൊക്കെ ശരിയാണെന്ന് തെളിവുകള്‍ സഹിതം നമ്മുടെ മുന്നില്‍ നിരത്തുകയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍. ജിമ്മിലെ അന്തരീക്ഷം ഇത്തരത്തിലുള്ള ചിന്തകള്‍ക്ക് ആക്കം കൂട്ടുമെന്നാണ് പറയപ്പെടുന്നത്. നിങ്ങളുടെ ജിം ട്രെയിനര്‍ ഇതൊക്കെ പറയാറുണ്ടോ

Most people who hit the gym have sex on their minds

മാത്രമല്ല പലരിലും നടത്തിയ പഠനത്തില്‍ 35 ശതമാനം ആളുകളും ഈ പഠനഫലത്തെ അനുകൂലിക്കുന്നുമുണ്ട്. എന്നാല്‍ ഇവിടെയും മുന്നിട്ടു നില്‍ക്കുന്നത് സ്ത്രീകളാണ്, സ്ത്രീകള്‍ക്കാണ് ഇത്തരം ചിന്തകള്‍ കൂടുതലെന്നും സര്‍വ്വേയില്‍ പറയുന്നു. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ അല്‍പം കൂടി കടന്നു ചിന്തിക്കാം. ജിമ്മിലാണെങ്കിലും പ്രണയത്തിനാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നതെന്നാണ് പറയപ്പെടുന്നത്. എന്തായാലും ഇനി ജിമ്മില്‍ പോകുന്നവരെയൊക്കെ ഇത്തരം കണ്ണു കൊണ്ടായിരിക്കും പലരും കാണുന്നത് എന്ന കാര്യത്തില്‍ മാത്രം യാതൊരു തര്‍ക്കവുമില്ല. ഇത്തരം പഠനം കൊണ്ട് ആര്‍ക്കും യാതൊരു ഗുണവും ഉണ്ടായില്ലെങ്കിലും ഇത്തരത്തിലുള്ള നെഗറ്റീവ് ഇമേജ് ജിമ്മില്‍ പോകുന്നവരെക്കുറിച്ച് ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് സര്‍വ്വേയുടം ഫലം.

gym exercise

എന്തായാലും ഓട്ടവും ചാട്ടവും വ്യായാമവുമായി വീട്ടില് തന്നെ കൂടുന്നതാണ് നല്ലതെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ തോന്നുന്നുണ്ടോ? അല്ലെങ്കില്‍ ഇനിയും ഇത്തരത്തിലുള്ള സര്‍വ്വേകള്‍ നടത്തി അതിന് ഇരയാകേണ്ട ഗതികേട് ഓരോ ഫ്രീക്കന്‍മാര്‍ക്കും ഉണ്ടാവാം. എന്നാല്‍ ഈ സര്‍വ്വേ ഫലങ്ങളൊന്നും അങ്ങനെയങ്ങ് തള്ളിക്കളയാനാവില്ല എന്നാണ് സര്‍വ്വേ ഫലങ്ങള്‍ തെളിയിക്കുന്നതും. പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് ഇത്തരം ചിന്തകള്‍ക്ക് അടിമപ്പെടുന്നത് എന്നത് മറ്റൊരു സത്യം.

English summary

Most people who hit the gym have sex on their minds

Are you the one who joined the neighborhood gym in the hope of a “hook up” and some real action between the sheets? You are not alone.
Story first published: Monday, January 18, 2016, 9:53 [IST]