For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെക്‌സിന് പ്രായം തടസ്സമാണോ..

By Sruthi K M
|

പ്രണയത്തിന് പ്രായം ഒരു തടസ്സമാണെന്ന് വിശ്വസിക്കുന്നുണ്ടോ. പ്രായം ആയാല്‍ വികാരം നഷ്ടപ്പെടുന്നുണ്ടെന്നാണ് ചിലര്‍ പറയുന്നത്. ഇതിന്റെയൊക്കെ പ്രായം കഴിഞ്ഞില്ലേ..എന്ന മട്ടാണ് ഇവര്‍ക്ക്. എന്നാല്‍ സ്ത്രീയിലും പുരുഷന്‍മാരിലും ഇത് വ്യത്യസ്തമാണ്. പുരുഷന്റെ ലൈംഗിക വികാരവും പ്രണയിക്കാനുള്ള മനസ്സും പ്രായമായാലും വലിയ മാറ്റമില്ലെന്നാണ് പറയുന്നത്. എന്നാല്‍ സത്രീ അങ്ങനെയല്ല. ഒരു പ്രായം കഴിയുന്നതോടെ അവള്‍ മാറുന്നു. അവളുടെ ചിന്തകളും വികാരങ്ങളും മാറുന്നു.

ഉത്തരവാദിത്വങ്ങള്‍ കൂടുന്നതും കുട്ടികളുടെ അമ്മയാക്കുന്നതുമാണ് ഇവരുടെ പ്രധാന പ്രശ്‌നങ്ങള്‍. കാമുകിയുടെയും കിടപ്പറ പങ്കാളിയുടെയും വേഷങ്ങള്‍ കെട്ടിയാടുന്നത് അതോടെ കുറയുന്നു. ലൈംഗിക അഭിനിവേശം ഇല്ലാതാകുന്നതല്ല ഇതിനു കാരണം. മറ്റു പല ഉത്തരവാദിത്വങ്ങളുടെ ചങ്ങലയില്‍ കുരുങ്ങിയിരിക്കുന്നതാണ് പ്രശ്‌നം. മുപ്പതും നാല്‍പ്പതും വയസായ സ്ത്രീകളില്‍ വികാരങ്ങള്‍ ചെറുപ്പകാരികളേക്കാള്‍ കൂടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ebbhcfj

പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ രതിഭാവനകള്‍ കാണുന്നത് 27 വയസിനും 45 വയസിനും ഇടയിലുള്ള സ്ത്രീകളാണെന്നാണ് കണ്ടെത്തല്‍. എന്നാല്‍ മധ്യവയസെത്തുന്നതോടെ ചിലരില്‍ വികാരങ്ങള്‍ കുറയുന്നു. അതിന്റെ പ്രധാനകാരണം ആര്‍ത്തവ വിരാമമാണ്. ആര്‍ത്തവം നിലയ്ക്കുന്നതോടെ സ്ത്രീകളിലെ ഈസ്ട്രജന്റെ അളവ് കുറയുന്നു.

ഇത് ലൈംഗിക ബന്ധത്തിന് തടസ്സമാകുന്നു. ലൈംഗികബന്ധം വേദനാജനകമാകുന്നു. സ്പര്‍ശനങ്ങള്‍ കാര്യമായ ഒരു ഉത്തേജനവും നല്‍കില്ല. ലൈംഗികമായ തന്റെ ആകര്‍ഷത്വവും ഊര്‍ജവും കുറയുന്നു എന്ന ചിന്ത സ്ത്രീയുടെ ആത്മാഭിമാനത്തെ തന്നെ തകര്‍ത്തുകളയാം.

English summary

in old age despite low sexual desire

Sex really does get better with age because older women get satisfaction from physical closeness, research has found.
X
Desktop Bottom Promotion