For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ സ്ത്രീക്ക് സാനിറ്ററി നാപ്കിനോട് അലര്‍ജി

By Shabnam Aarif
|

ആര്‍ത്തവ സമയത്ത് സാനിറ്ററി നാപ്കിന്‍ ഉപയോഗിക്കുന്നതില്‍ ഇന്ത്യക്കാരികള്‍ പിന്നിലാണെന്ന് റിപ്പോര്‍ട്ട്. എസി നീല്‍സണും എന്‍ജിഒ പ്ലാന്‍ ഇന്ത്യയും ഈയിടെ നടത്തിയ ദേശീയ സര്‍വ്വേ പ്രകാരം വെറും 12 ശതമാനം സ്ത്രീകള്‍ മാത്രമാണ് ഇന്ത്യയില്‍ ശുചിത്വമുള്ള നാപ്കിനുകള്‍ ഉപയോഗിക്കുന്നതില്‍ ശ്രദ്ധിക്കുന്നത്.

വ്യക്തിത്വ ശുചിത്വത്തിന്റെ കാര്യത്തില്‍ ഇന്ത്യ പിന്നാക്കം നില്‍ക്കുന്നു എന്ന വസ്തുത അത്ര ശുഭ സൂചനയല്ല നല്‍കുന്നത്. കടകളില്‍ നിന്നും വാങ്ങുന്ന സാനിറ്ററി നാപ്കിനുകള്‍ വാങ്ങി ഉപയോഗിച്ചാലേ ശുചിത്വമാവൂ എന്നും ഇതിനര്‍ത്ഥം ഇല്ല.

പകരം നല്ല കോട്ടണ്‍ തുണികളും ധൈര്യമായി ഉപയോഗിക്കാം. എന്നാല്‍ നന്നായി വൃത്തിയാക്കണം എന്നു മാത്രം. വേറെന്തിനേക്കാളും വൃത്തിയായി സൂക്ഷിക്കേണ്ടതാണ് എന്നതിനാല്‍ ഇവ തിളപ്പിച്ചെടുക്കുന്നതാണ് ഏറ്റവും മികച്ച മാര്‍ഗം.

തുണികള്‍ തിളപ്പിക്കുക വഴി രോഗാണുക്കള്‍ അശ്ശേഷം ഇല്ലാതായി എന്നു നമുക്ക് ഉറപ്പിക്കാവുന്നതാണ്. ഇല്ലെങ്കില്‍ രോഗാണു സംക്രമണം നടക്കും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.

എല്ലാ മാസവും രണ്ടും മൂന്നും പായ്ക്കറ്റ് സാനിറ്ററി നാപ്കിനുകള്‍ കടകളില്‍ നിന്നും വാങ്ങി ഉപയോഗിക്കുക എന്നത് ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും സാധിക്കുന്ന കാര്യമല്ല.

സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ബാധിച്ചിട്ടില്ല, ഇന്ത്യ സാമ്പത്തികമായി മുന്നോട്ടു പോകുന്നു, അധികം വൈകാതെ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകും എന്നൊക്കെയുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടയിലും, അന്നത്തെ കത്തലടക്കാന്‍ തന്നെ കവിയാതെ മുണ്ടു മുറുക്കിയുടുക്കുന്ന വലിയൊരു വിഭാഗം ഇന്ത്യ എന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തില്‍ ഉണ്ട് എന്നത് ആര്‍ക്കും നിഷേധിക്കാവുന്നതല്ല.

അങ്ങനെ വരുമ്പോള്‍ ഇന്ത്യന്‍ ചേരികളിലും ഗ്രാമങ്ങളിലും ഉള്ള പെണ്‍കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും, അമ്മമാര്‍ക്കിടയ്ക്കും വ്യക്തിത്വ ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്ന ബോധവത്കരണ ക്ലാസുകള്‍ ക്രിയാത്മകമായി നടത്തേണ്ടിയിരിക്കുന്നു.

ഇത്തരം കാര്യങ്ങളെ കുറിച്ച് പെണ്‍കുട്ടികള്‍ ബോധവാന്‍മാരല്ല എന്നതിനുള്ള പ്രധാന കാരണം പല പെണ്‍കുട്ടികളും ഋതുമതിയാവുന്നതോടെ പഠനം നിറുത്തുന്നതാണ്. അതുകൊണ്ടു തന്നെ വ്യക്തിത്വ ശുചിത്വം പോലുള്ള കാര്യങ്ങളെ കുറിച്ച് മതിയായ അവബോധം ഇവര്‍ക്കിടയ്ക്ക് ഉണ്ടാകുന്നില്ല.

English summary

India, Woman, Menstruation, Cleanliness, Sanitary Napkin, ഇന്ത്യ, സ്ത്രീ, ആര്‍ത്തവം, വൃത്തി, സാനിറ്ററി നാപ്കിന്‍

A National survey reports that only 12 percent of Indian women use sanitary napkin during their menstrual period. The putiest fact is that most of them are not aware of the importance of personal cleanliness.
Story first published: Tuesday, February 28, 2012, 14:13 [IST]
X
Desktop Bottom Promotion