Latest Updates
-
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം
ഇന്ത്യന് സ്ത്രീക്ക് സാനിറ്ററി നാപ്കിനോട് അലര്ജി

വ്യക്തിത്വ ശുചിത്വത്തിന്റെ കാര്യത്തില് ഇന്ത്യ പിന്നാക്കം നില്ക്കുന്നു എന്ന വസ്തുത അത്ര ശുഭ സൂചനയല്ല നല്കുന്നത്. കടകളില് നിന്നും വാങ്ങുന്ന സാനിറ്ററി നാപ്കിനുകള് വാങ്ങി ഉപയോഗിച്ചാലേ ശുചിത്വമാവൂ എന്നും ഇതിനര്ത്ഥം ഇല്ല.
പകരം നല്ല കോട്ടണ് തുണികളും ധൈര്യമായി ഉപയോഗിക്കാം. എന്നാല് നന്നായി വൃത്തിയാക്കണം എന്നു മാത്രം. വേറെന്തിനേക്കാളും വൃത്തിയായി സൂക്ഷിക്കേണ്ടതാണ് എന്നതിനാല് ഇവ തിളപ്പിച്ചെടുക്കുന്നതാണ് ഏറ്റവും മികച്ച മാര്ഗം.
തുണികള് തിളപ്പിക്കുക വഴി രോഗാണുക്കള് അശ്ശേഷം ഇല്ലാതായി എന്നു നമുക്ക് ഉറപ്പിക്കാവുന്നതാണ്. ഇല്ലെങ്കില് രോഗാണു സംക്രമണം നടക്കും എന്ന കാര്യത്തില് ഒരു സംശയവും വേണ്ട.
എല്ലാ മാസവും രണ്ടും മൂന്നും പായ്ക്കറ്റ് സാനിറ്ററി നാപ്കിനുകള് കടകളില് നിന്നും വാങ്ങി ഉപയോഗിക്കുക എന്നത് ഇന്ത്യയിലെ എല്ലാ ജനങ്ങള്ക്കും സാധിക്കുന്ന കാര്യമല്ല.
സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ബാധിച്ചിട്ടില്ല, ഇന്ത്യ സാമ്പത്തികമായി മുന്നോട്ടു പോകുന്നു, അധികം വൈകാതെ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകും എന്നൊക്കെയുള്ള റിപ്പോര്ട്ടുകള് വരുന്നതിനിടയിലും, അന്നത്തെ കത്തലടക്കാന് തന്നെ കവിയാതെ മുണ്ടു മുറുക്കിയുടുക്കുന്ന വലിയൊരു വിഭാഗം ഇന്ത്യ എന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തില് ഉണ്ട് എന്നത് ആര്ക്കും നിഷേധിക്കാവുന്നതല്ല.
അങ്ങനെ വരുമ്പോള് ഇന്ത്യന് ചേരികളിലും ഗ്രാമങ്ങളിലും ഉള്ള പെണ്കുട്ടികള്ക്കും, സ്ത്രീകള്ക്കും, അമ്മമാര്ക്കിടയ്ക്കും വ്യക്തിത്വ ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്ന ബോധവത്കരണ ക്ലാസുകള് ക്രിയാത്മകമായി നടത്തേണ്ടിയിരിക്കുന്നു.
ഇത്തരം കാര്യങ്ങളെ കുറിച്ച് പെണ്കുട്ടികള് ബോധവാന്മാരല്ല എന്നതിനുള്ള പ്രധാന കാരണം പല പെണ്കുട്ടികളും ഋതുമതിയാവുന്നതോടെ പഠനം നിറുത്തുന്നതാണ്. അതുകൊണ്ടു തന്നെ വ്യക്തിത്വ ശുചിത്വം പോലുള്ള കാര്യങ്ങളെ കുറിച്ച് മതിയായ അവബോധം ഇവര്ക്കിടയ്ക്ക് ഉണ്ടാകുന്നില്ല.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
