Just In
- 3 min ago നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- 13 min ago നിരവധിയാളുകളുടെ അനുഭവമാണ് ചെറുപയര്‍ ഉലുവയിലെ മുടി വളര്‍ച്ച
- 55 min ago ഉള്ളി കേടുകൂടാതെ ഫ്രഷ് ആയി കൂടുതല്‍ കാലം സൂക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍
- 1 hr ago അരി കുതിര്‍ക്കേണ്ട, വെള്ളത്തിലിടണ്ട, കാത്തുനില്‍ക്കേണ്ട: 15 മിനിറ്റില്‍ ഉണ്ണിയപ്പം
Don't Miss
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- News എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ച് സജി മഞ്ഞക്കടമ്പില്‍; പുതിയ പാര്‍ട്ടി 'കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്'
- Movies അച്ഛന്റെ കൂടെ സംസാരിക്കാനോ പുറത്ത് പോകാനോ അനുവാദമില്ലായിരുന്നു; ബ്രേക്കപ്പിന്റെ സമയത്ത് മരണം; സൗഭാഗ്യ
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ഹാന്റ് വാഷ് മസിലുകളെ ബാധിക്കും
ഹാന്റ് വാഷ്, മൗത്ത് വാഷ് തുടങ്ങിയവ ഉപയോഗിക്കുന്നത് മസില് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് പഠനറിപ്പോര്‍ട്ട്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
ഇവയില്‍ അടങ്ങിയിരിക്കുന്ന ട്രൈക്ലോസാന് എന്ന ഉല്പന്നമാണ് ഈ പ്രശ്നമുണ്ടാക്കുന്നത്. മൗത്ത് വാഷ്, ഹാന്റ് വാഷ് എന്നിവയ്ക്കു പുറമെ ടൂത്ത് പേസ്റ്റ്, വസ്ത്രങ്ങള്‍, കാര്‍പെറ്റ്, കളിപ്പാട്ടങ്ങള്‍ എന്നിവയിലും ഈ പദാര്‍ത്ഥമടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ വെള്ളത്തില്‍ വളരുന്ന പൂപ്പല്‍, മത്സ്യങ്ങള്‍ എന്നിവയിലും ട്രൈക്ലോസാന് അടങ്ങിയിട്ടുണ്ട്.
മസില് സെല്ലുകളേയും മസില് ഫൈബറുകളേയും കേടു വരുത്താന്‍ ഈ പദാര്‍ത്ഥത്തിനു കഴിയുമെന്ന് എലികളിലും ഒരിനം മത്സ്യങ്ങളിലും നടത്തിയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മസില് സെല്ലുകളുടെ കാല്‍സ്യത്തിന്റെ അളവ് കുറച്ച് മസിലുകളെ സങ്കോചിപ്പിക്കുകയാണ് ഈ പദാര്‍ത്ഥം ചെയ്യുന്നത്. ഇത് ശരീരത്തിന്റെ ആകെയുള്ള പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുന്നു. ഹൃദയ മസിലുകളുടെ പ്രവര്‍ത്തനത്തെ വരെ ഇത് ബാധിക്കാം..
മസിലുകളെ ബാധിക്കുന്നതിന് പുറമെ പ്രത്യുല്പാദനത്തെ സഹായിക്കുന്ന ഹോര്‍മോണുകളേയും തലച്ചോര്‍ പുറപ്പെടുവിക്കുന്ന സിഗ്നലുകളേയും ഈ പദാര്‍ത്ഥം കേടു വരുത്തുന്നുണ്ട്.