For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉരുളക്കിഴങ്ങ് തടി കൂട്ടും

|

Potato
നട്‌സ്, തൈര് തുടങ്ങിയ തടി കുറയ്ക്കാന്‍ സഹായിക്കുന്നവെന്ന് പഠനഫലം. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞിട്ടുള്ളത്.

ഇതിന് പുറമെ പച്ചക്കറികള്‍, തവിടു കളയാത്ത ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍ എന്നിവയും തടി കുറയാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ തന്നെ.

എന്നാല്‍ ഉരുളക്കിഴങ്ങ് തടി കൂട്ടുമെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. ഉരുളക്കിഴങ്ങ് കൂടുതല്‍ കഴിയ്ക്കുന്നതവരില്‍ നാലുവര്‍ഷം കൊണ്ട് ഒരു പൗണ്ട് തടി കൂടുമെന്നും പഠനത്തില്‍ പറയുന്നു. ഉരുളക്കിഴങ്ങ് ചിപ്‌സ്, ഫ്രഞ്ച് ഫ്രൈ തുടങ്ങിയവ തടി കൂട്ടുന്നതിന്റെ കാരണമന്വേഷിച്ച് വേറെങ്ങും പോകേണ്ടതില്ലെന്നു ചുരുക്കം. എന്നാല്‍ വറുത്ത ഇത്തരം സാധനങ്ങള്‍ മാത്രമല്ലാ, വേവിച്ചതോ ബേക്ക് ചെയ്തതോ ആയ ഉരുളക്കിഴങ്ങും തടി കൂട്ടുമെന്നാണ് പഠനത്തില്‍ തെളിഞ്ഞത്.

അതേ സമയം തൈര്‌ന നട്‌സ് തുടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിച്ചാലും ശരീരം തടിപ്പിക്കുന്നില്ലെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. പഴവര്‍ഗങ്ങളും ഇതേ ഫലം തന്നെയാണ് ഉണ്ടാക്കുന്നത്.

കൃത്രിമ മധുരമടങ്ങിയ ഭക്ഷണവും പാനീയവും തടി കൂട്ടുന്നതായും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

Read more about: study പഠനം
English summary

Health, Body, Study, Nuts, Potato, ആരോഗ്യം, പഠനം, തടി, ശരീരം, നട്‌സ്, ഉരുളക്കിഴങ്ങ്,

A study has found that potatoes can make people pile on the pounds while fruits, vegetables, grains, nuts and yoghurt can help them stay slim.
X
Desktop Bottom Promotion