Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
ഐസ്ക്രീം കടിച്ചാല്‍ തലവേദനയോ?

ബ്രെയ്ന്‍ ഫ്രീസിംഗ് എന്ന അവസ്ഥയാണ് ഇതിന് കാരണമെന്നാണ് വിശദീകരണം. പ്രത്യേകിച്ച് മൈഗ്രേയ്ന് പോലുള്ള തലവേദനയുണ്ടാകുന്നവരില് ഇത് കൂടുതലായി അനുഭവപ്പെടും. ഒരു തരത്തിലുള്ള തലവേദനയെന്നു വേണമെങ്കില്‍ ഇതിനെ വളിക്കുകയുമാകാം. ന്യൂ ജേഴ്സി ഹെല്‍ത്ത് കെയര്‍ സെന്ററിലെ വിദഗ്ധര്‍ നടത്തിയ പരീക്ഷണത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരം വിവരങ്ങള്‍ പുറത്തു വിട്ടത്.
തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിലുണ്ടാകുന്ന വ്യതിയാനം കാരണമാണ് ബ്രെയ്ന്‍ ഫ്രീസിംഗ് ഉണ്ടാകുന്നതെന്നാണ് വിശദീകരണം. ആന്റീരിയര്‍ സെറിബ്രല്‍ ആര്ട്ടെറിയിലേക്ക് പെട്ടെന്ന് രക്തപ്രവാഹം കൂടുകയും പെട്ടെന്നു തന്നെ കുറയുകയും ചെയ്യുന്നതാണ് ഈ അവസ്ഥ. മറ്റു വിഭാഗത്തില്‍ പെട്ട തലവേദനകളുടേയും പ്രധാന കാരണം രക്തപ്രവാഹത്തിലുണ്ടാകുന്ന ഈ വ്യതിയാനം തന്നെയാണ്.
13 പേരില്‍ നടത്തിയ പരീക്ഷണത്തിനൊടുവിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഐസ് വെള്ളം കുടിപ്പിച്ചാണ് ഇവരില്‍ പരീക്ഷണങ്ങള്‍ നടത്തിയത്. ഐസ് വെള്ളം കുടിക്കുമ്പോള്‍ ആദ്യം ആന്റീരിയര്‍ സെറിബ്രല്‍ ആര്ട്ടെറിയിലേക്ക് രക്തപ്രവാഹം കൂടുന്നു. അപ്പോള്‍ പെട്ടെന്ന് തലവേദന വരും. പിന്നീട് രക്തപ്രവാഹം കുറഞ്ഞ് സാധാരണ ഗതിയിലെത്തുമ്പോള്‍ തലവേദന മാറുകയും ചെയ്യും.
ബ്രെയ്ന്‍ ഫ്രീസിംഗ് തത്വം വച്ച് തലവേദനകള്‍ക്കുള്ള ചികിത്സ കണ്ടെത്താമെന്നാണ് ഇതേക്കുറിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞരുടെ വിശദീകരണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
