Latest Updates
-
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ
മദ്യം സ്ത്രീകളിള്‍ ഹൃദയാഘാത സാധ്യത കുറയ്ക്കും

83,578 സ്ത്രീകളില്‍ നടത്തിയ പരീക്ഷണാടിസ്ഥാനത്തിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇവരില്‍ 30 ശതമാനം സ്ത്രീകള്‍ മദ്യപിക്കാത്തവരാണ്. 35 ശതമാനം പേര് ചുരുങ്ങിയ അളവില്‍ മദ്യപിക്കുന്നവരും. 37 ശതമാനം സാമാന്യ തോതില്‍ മദ്യപിക്കുന്നവരാണ്. 13 ശതമാനമാകട്ടെ, കൂടുതല്‍ മദ്യം ഉപയോഗിക്കുന്നവരും.
കുറഞ്ഞ അളവിലും സാമാന്യ അളവിലും മദ്യമുപയോഗിക്കുന്ന സ്ത്രീകളില്‍ ഹാര്‍ട്ട് അറ്റാക്ക് സാധ്യത കുറവാണെന്നാണ് പഠനം തെളിയിച്ചത്. എന്നാല്‍ കൂടുതല്‍ മദ്യം ഉപയോഗിക്കുന്നവരില്‍ സാധാരണ രീതിയിലുള്ള അറ്റാക് സാധ്യതയുമുണ്ട്.
ചെറിയ അളവിലെ മദ്യം രക്തധമനികളിലെ തടസം നീക്കുന്നതിന് സഹായിക്കുമെന്നും അതുകൊണ്ടാണ് ഇത്തരക്കാരില്‍ ഹൃദയാഘാത സാധ്യത കുറവെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ കൂടുതല്‍ അളവില്‍ മദ്യം ഉപയോഗിക്കുന്നവരിലാകട്ടെ, ഇത് ബിപി, കൊളസ്ട്രോള്‍ എന്നിവ വര്‍ദ്ധിക്കാനും അതുവഴി ഹൃദയാഘാതത്തിനും വഴി വയ്ക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
