For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കളിച്ചു നടക്കേണ്ട പ്രായത്തില്‍ അമ്മയാകുന്നവര്‍!

By Shabnam Aarif
|

Child Marriage
ഇന്ത്യന്‍ പെണ്‍കുട്ടികളെ കുറിച്ച് യുനിസെഫിന്റെ ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട്. ഇന്ത്യന്‍ പെണ്‍കുട്ടികളില്‍ 47 ശതമാനവും പതിനെട്ടു വയസ്സിനു മുമ്പ് വിവാഹിതരാവുന്നു എന്നാണ് യുനിസെഫ് കണ്ടെത്തിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തില്‍ ലോകം മുഴുവന്‍ മുന്നോട്ടു സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോള്‍ പെണ്‍കുട്ടികളുടെ അവസ്ഥയില്‍ വലിയ മാറ്റമൊന്നും ഇല്ല എന്നത് കഷ്ടം തന്നെയാണ്. 47 ശതമാനം എന്നത് ഏകദേശം പകുതിയോളം തന്നെയാണ്. അതുകൊണ്ടു തന്നെ ഇതത്ര നിസ്സാരമായി തള്ളിക്കളയാവുന്ന ഒന്നല്ല.

ഈ 47 ശതമാനത്തില്‍ തന്നെ 18 ശതമാനവും പതിനഞ്ചു വയസ്സിനു മുമ്പ് വിവാഹിതരാവുന്നു എന്നു കൂടി അറിയുമ്പോഴാണ് എത്രത്തോളം പരിതാപകരമാണ് ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ അവസ്ഥ എന്നു മനസ്സിലാവുന്നത്. ഇതില്‍ തന്നെ ഏഴു ശതമാനം പതിനഞ്ചു വയസ്സിനു മുമ്പും വിവാഹിതരാകുന്നു എന്നറിയുമ്പോഴോ?

പെണ്‍കുട്ടികള്‍ വീടിനുള്ളില്‍ അടഞ്ഞു കൂടിയിരിക്കുന്ന കാലം കഴിഞ്ഞു, ഇന്നത്തെ പെണ്‍കുട്ടികള്‍ സ്വന്തം കാലില്‍ നില്‍ക്കുന്നവരാണ് എന്നൊക്കെ വാ തോരാതെ വീമ്പടിക്കുന്നതിനു മുമ്പ് ഇത്തരം പഠനങ്ങളും കണക്കുകളും ശ്രദ്ധിച്ചാല്‍ നന്ന്. ഇല്ലെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ ദയനീയാവസ്ഥ നമ്മള്‍ തന്നെ മനസ്സിലാക്കാതെ പോകും.

ഈ വികസനം വികസനം എന്നൊക്കെ പറയുന്നത് അപ്പോള്‍ ഒരു ചെറിയ വിഭാഗത്തില്‍ ഒതുങ്ങി നില്‍ക്കുന്ന എന്നല്ലേ അര്‍ത്ഥം? എന്തുകൊണ്ട് പുരോഗമന ആശയങ്ങള്‍ താഴേക്കിടയിലേക്ക് എത്തിക്കാന്‍ സാധിക്കുന്നില്ല എന്നതിനെ കുറിച്ച് ഗൗരവതരമായി ചിന്തിക്കേണ്ട സമയം അധിക്രമിച്ചിരിക്കുന്നു.

ഉള്‍ഗ്രാമങ്ങളിലും, ചേരിപ്രദേശങ്ങളിലും ഉള്ള ആളുകള്‍ക്കിടയ്ക്ക് ഫലപ്രദമായ രീതിയില്‍ ആശയവിനിമയം നടത്തണം. വിദ്യാഭ്യാസത്തിന്റെ ആവശ്യകത. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് വിവാഹിതരാകുന്നതിലെ അപകട വശങ്ങള്‍, ഇത് പെണ്‍കുട്ടിയുടെ ശാരീരിക, മാനസിക ആരോഗ്യ നിലയെ എങ്ങനെയെല്ലാം പ്രതികൂലമായി ബാധിക്കും എന്നിങ്ങനെയുള്ള കാര്യങ്ങള്‍ സാധാരണക്കാര്‍ക്കു മനസ്സിലാകും വിധത്തില്‍ പറഞ്ഞു കൊടുക്കുക എന്നതാണ് ഏറ്റവും പ്രധാനം.

ഫലപ്രദമായ രാതിയിലുള്ള ആശയവിനിമയം ഒന്നുകൊണ്ടു മാത്രമേ സാമൂഹി ഉന്നതി കൈവരിക്കാന്‍ സാധിക്കൂ എന്ന കാര്യം ഓര്‍ത്തുകൊണ്ടു വേണം സര്‍ക്കാര്‍ ഇത്തരം സാമൂഹിക പരിവര്‍ത്തനങ്ങള്‍ക്ക് ഒരുങ്ങിയിറങ്ങാന്‍.

English summary

Girl, India, Marriage, 18 Age, UNICEF, Study, പെണ്‍കുട്ടി, ഇന്ത്യ, വിവാഹം, 18 വയസ്സ്, യുനിസെഫ്, പഠനം

A recent study conducted by UNICEF revealed that 47 percent of India girls get married before the age of eighteen year old. Among this 47, 18 percentage of girls get married even before the age of 15.
Story first published: Friday, March 2, 2012, 12:09 [IST]
X
Desktop Bottom Promotion