Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കളിച്ചു നടക്കേണ്ട പ്രായത്തില്‍ അമ്മയാകുന്നവര്‍!

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തില്‍ ലോകം മുഴുവന്‍ മുന്നോട്ടു സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോള്‍ പെണ്‍കുട്ടികളുടെ അവസ്ഥയില്‍ വലിയ മാറ്റമൊന്നും ഇല്ല എന്നത് കഷ്ടം തന്നെയാണ്. 47 ശതമാനം എന്നത് ഏകദേശം പകുതിയോളം തന്നെയാണ്. അതുകൊണ്ടു തന്നെ ഇതത്ര നിസ്സാരമായി തള്ളിക്കളയാവുന്ന ഒന്നല്ല.
ഈ 47 ശതമാനത്തില്‍ തന്നെ 18 ശതമാനവും പതിനഞ്ചു വയസ്സിനു മുമ്പ് വിവാഹിതരാവുന്നു എന്നു കൂടി അറിയുമ്പോഴാണ് എത്രത്തോളം പരിതാപകരമാണ് ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ അവസ്ഥ എന്നു മനസ്സിലാവുന്നത്. ഇതില്‍ തന്നെ ഏഴു ശതമാനം പതിനഞ്ചു വയസ്സിനു മുമ്പും വിവാഹിതരാകുന്നു എന്നറിയുമ്പോഴോ?
പെണ്‍കുട്ടികള്‍ വീടിനുള്ളില്‍ അടഞ്ഞു കൂടിയിരിക്കുന്ന കാലം കഴിഞ്ഞു, ഇന്നത്തെ പെണ്‍കുട്ടികള്‍ സ്വന്തം കാലില്‍ നില്‍ക്കുന്നവരാണ് എന്നൊക്കെ വാ തോരാതെ വീമ്പടിക്കുന്നതിനു മുമ്പ് ഇത്തരം പഠനങ്ങളും കണക്കുകളും ശ്രദ്ധിച്ചാല്‍ നന്ന്. ഇല്ലെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ ദയനീയാവസ്ഥ നമ്മള് തന്നെ മനസ്സിലാക്കാതെ പോകും.
ഈ വികസനം വികസനം എന്നൊക്കെ പറയുന്നത് അപ്പോള്‍ ഒരു ചെറിയ വിഭാഗത്തില്‍ ഒതുങ്ങി നില്ക്കുന്ന എന്നല്ലേ അര്‍ത്ഥം? എന്തുകൊണ്ട് പുരോഗമന ആശയങ്ങള്‍ താഴേക്കിടയിലേക്ക് എത്തിക്കാന്‍ സാധിക്കുന്നില്ല എന്നതിനെ കുറിച്ച് ഗൗരവതരമായി ചിന്തിക്കേണ്ട സമയം അധിക്രമിച്ചിരിക്കുന്നു.
ഉള്‍ഗ്രാമങ്ങളിലും, ചേരിപ്രദേശങ്ങളിലും ഉള്ള ആളുകള്‍ക്കിടയ്ക്ക് ഫലപ്രദമായ രീതിയില്‍ ആശയവിനിമയം നടത്തണം. വിദ്യാഭ്യാസത്തിന്റെ ആവശ്യകത. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് വിവാഹിതരാകുന്നതിലെ അപകട വശങ്ങള്, ഇത് പെണ്‍കുട്ടിയുടെ ശാരീരിക, മാനസിക ആരോഗ്യ നിലയെ എങ്ങനെയെല്ലാം പ്രതികൂലമായി ബാധിക്കും എന്നിങ്ങനെയുള്ള കാര്യങ്ങള്‍ സാധാരണക്കാര്‍ക്കു മനസ്സിലാകും വിധത്തില്‍ പറഞ്ഞു കൊടുക്കുക എന്നതാണ് ഏറ്റവും പ്രധാനം.
ഫലപ്രദമായ രാതിയിലുള്ള ആശയവിനിമയം ഒന്നുകൊണ്ടു മാത്രമേ സാമൂഹി ഉന്നതി കൈവരിക്കാന്‍ സാധിക്കൂ എന്ന കാര്യം ഓര്‍ത്തുകൊണ്ടു വേണം സര്‍ക്കാര്‍ ഇത്തരം സാമൂഹിക പരിവര്‍ത്തനങ്ങള്‍ക്ക് ഒരുങ്ങിയിറങ്ങാന്‍.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
