Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്ഭധാരണം തടയാന് മുത്തുകള് എണ്ണാം

ആരോഗ്യവിദഗ്ധര് എപ്പോഴും നിര്ദ്ദേശിക്കാറുള്ളത് സ്വാഭാവിക ഗര്ഭനിരോധ മാര്ഗ്ഗമാണ്. ഇതാണെങ്കില് പലരിലുംആശയക്കുഴപ്പമുണ്ടാക്കുന്നവയാണുതാനം.
ഇക്കാര്യത്തില് ദമ്പതിമാര്ക്ക് സഹായഹസ്തവുമായി എത്തുകയാണ് ഹിന്ദുസ്ഥാന് ലാറ്റക്സ്. സൈക്കിള് ബീഡ്സ് ആണ് ഇതിനായി ഉപയോഗിക്കുന്നത്. 26 മുതല് 32 വരെ മുത്തുകള് അടങ്ങിയ ചെറിയ ഒരു മാലയാണ് സൈക്കിള് ബീഡ്സ്.
പലതരത്തിലുള്ള മുത്തുകള് അടങ്ങിയിരിക്കുന്ന സൈക്കിള് ബീഡ്സില് ഒരു റബര് വലയം ഉണ്ടാവും. ആര്ത്തവ ചക്രം നോക്കിയാണ് ഇതിന്റെ ഉപയോഗം. ആര്ത്തവം തുടങ്ങുന്ന ദിവസം മാലയിലെ റബര് വലയം മാലയിലെ ചുവന്ന മുത്തിലായിരിക്കും.
പിന്നീട് ഒരോദിവസവും മുത്തുകള് ക്രമമായി മാറ്റുക. ഇങ്ങനെ മാറ്റി വീണ്ടും ചുവന്ന മുത്തുകളിലോ കറുത്തമുത്തുകളിലോ വലയം എത്തുന്ന ദിവസം ലൈംഗിക ബന്ധത്തില് ഏര്പ്പെട്ടാല് ഗര്ഭാധാരണത്തിന് സാധ്യതയില്ല. നേരെ മറിച്ച് വെളുത്തമുത്തിലാണ് വലയം എത്തിയിരിക്കുന്നതെങ്കില് ഗര്ഭധാരണം സംഭവിക്കും.
ആര്ത്തവം തുടങ്ങി എട്ടുമുതല് 19 ദിവസം വരേ വലയം വെള്ളമുത്തുകളിലായിരിക്കും. ഈ ദിവസങ്ങളിലാണ് ഗര്ഭധാരണ സാധ്യത കൂടുതലുള്ളത്. മറ്റ് ഗര്ഭനിരോധനമാര്ഗങ്ങള് പാര്ശ്വഫലങ്ങള് ഉണ്ടാക്കുന്നതിനാല് സ്വാഭാവികമായ ഈ രീതി ഏറെ ഫലപ്രദമാണെന്ന് വിദഗ്ധര് അഭിപ്രായപ്പെടുന്നു.
ആര്ത്തവചക്രം 26 മുതല് 32 ദിവസം വരെയുള്ള സ്ത്രീകള്ക്കാണ് ഇത് ഉപയോഗപ്രദമായിട്ടുള്ളത്. മാലചക്ര, ഋതുമാല എന്നീ പേരുകളിലാണ് ഇത് വിപണിയിലെത്തുന്നത്. അമേരിക്കയിലെ ജോര്ജ് ടൗണ് യൂണിവേഴ്സിറ്റിയിലെ പ്രത്യുത്പാദന ആരോഗ്യ ഇന്സ്റ്റിറ്റിയൂട്ട് ആണ് ഇതു വികസിപ്പിച്ചെടുത്തത്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
