For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വന്ധ്യതയ്ക്കുള്ള മരുന്ന് മുഴകളുണ്ടാക്കും

By Lakshmi
|

IVF
ഇന്നത്തെ ജീവിതശൈലിയുമായിബന്ധപ്പെട്ട് വന്ധ്യതയെന്ന അവസ്ഥയെ നേരിടുന്ന സ്ത്രീകള്‍ ഏറെയാണ്. മുമ്പെങ്ങുമില്ലാത്തവിധത്തില്‍ വന്ധ്യത ചികിത്സയ്ക്ക് വിധേയരാവുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും എണ്ണം കൂടിവരുകയാണ്.

ഒരു കുഞ്ഞില്ലാതെ വരുമ്പോഴുള്ള ഒറ്റപ്പെടലും ദുഖവും അസ്ഥിത്വദുഖവും തന്നെയാണ് പങ്കാളികളെ വന്ധ്യതാ ചികിത്സയിലേയ്ക്ക് നയിക്കുന്നത്. ഇപ്പോള്‍ പലരീതിയിലുള്ള ചികിത്സകള്‍ വന്ധ്യത അകറ്റാനായി നിലവിലുണ്ട്.

കുട്ടികളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും ഇത്തരം ചികിത്സകള്‍ നടത്തുന്നത്. എന്നാല്‍ ഇതിന്റെ പാര്‍ശ്വഫലം ഗൗരവമേറിയതാണെന്നാണ് ഗവേഷകര്‍ പറയുന്നത്. വന്ധ്യത ചികിത്സയുടെ ഭാഗമായി സ്ത്രീകള്‍ക്ക് നല്‍കുന്ന മരുന്നുകള്‍ അണ്ഡാശയത്തില്‍ മുഴകളുണ്ടാക്കാനുള്ള സാധ്യതയുണ്ടത്രേ.

സാധാരണയില്‍ നിന്നു വ്യത്യസ്തമായി കൂടുതല്‍ അണ്ഡങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരം മറുന്നുകള്‍ നല്‍കുന്നത്. ഇതുതന്നെയാണ് ഒവേറിയന്‍ ട്യൂമറുകള്‍ക്ക് കാരണമാകുന്നത്. ഡച്ച് ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.

ഇന്‍വിട്രോ ഫെര്‍ടിലൈസേഷന്‍(ഐവിഎഫ്) ചികിത്സയ്ക്ക് വിധേയരാകുന്ന സ്ത്രീകള്‍ പതിനഞ്ചുവര്‍ഷത്തോളം നിരീക്ഷണം നടത്തിയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്. ചികിത്സയ്ക്ക് വിധേയരായ മിക്കവര്‍ക്കും ഒവേറിയന്‍ ട്യൂമറുണ്ടെന്ന് കണ്ടെത്തി, ഇതില്‍ത്തന്നെ ചിലത് കാന്‍സറായി മാറുകയും ചെയ്തു.

എന്നാല്‍ ഇത്തരത്തിലുണ്ടാകുന്ന മുഴകള്‍ കാന്‍സറായി മാറാനുള്ള സാധ്യത കുറവാണെന്നും ഗവേഷകര്‍ പറയുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ടെന്നും അതിന് മുമ്പ് ഒരു നിഗമനത്തില്‍ എത്താന്‍ കഴിയില്ലെന്നുമാണ് വന്ധ്യത ചികിത്സ നടത്തുന്ന വിദഗ്ധര്‍ പറയുന്നത്.

25000 സ്ത്രീകളിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്. ഇവരില്‍ 19,000 പേര്‍ ഐവിഎഫ് ചികിത്സയ്ക്ക് വിധേയരായവരാണ്. ഇവരില്‍ത്തന്നെ 61 പേരുടെ അണ്ഡാശയത്തില്‍ മുഴകള്‍ കണ്ടെത്തി. ഇതില്‍ത്തന്നെ 31 എണ്ണം ബോര്‍ഡര്‍ലൈന്‍ ട്യൂമറുകളും ബാക്കി ഒവേറിയന്‍ കാന്‍സറുമായിരുന്നു.

ഇന്നത്തെക്കാലത്ത് വന്ധ്യതാ നിരക്ക് കൂടുന്നതുകൊണ്ടുതന്നെ വന്ധ്യത ചികിത്സാ കേന്ദ്രങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടാവുകയാണ്. നേരാംവണ്ണം പരിശീലനും അനുഭവസമ്പത്തുമില്ലാത്തവരുടെയടുത്ത് ചികിത്സ നേടുകയെന്നത് ഒട്ടും ആരോഗ്യകരമല്ല. വന്ധ്യത ചികിത്സ തുടങ്ങുന്നത് വിദഗ്‌ധോപദേശം ലഭിച്ചതിന് ശേഷം മാത്രമായിരിക്കണം.

English summary

Infertility, Women, Overy, Cancer, IVF, Fertility, വന്ധ്യത, സ്ത്രീ, ചികിത്സ, അണ്ഡാശയം, ഐവിഎഫ്, കാന്‍സര്‍

Women given drugs during fertility treatment to stimulate their ovaries to produce extra eggs have an increased risk of developing borderline ovarian tumors, Dutch researchers said on Thursday.
Story first published: Monday, October 31, 2011, 15:35 [IST]
X
Desktop Bottom Promotion