Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
നടക്കൂ, നടക്കൂ, ആരോഗ്യവാനാകൂ...

മേയോ ക്ലിനിക് എന്ന സ്ഥാപനത്തിലെ അമിതവണ്ണത്തെക്കുറിച്ച് പഠനം നടത്തിയ ജെയിംസ് ലെവിന്‍ പറഞ്ഞത് നടക്കുന്നതിനേക്കാള്‍ നല്ല വ്യായാമമില്ലെന്നാണ്. 'വ്യായാമത്തിനായി നിങ്ങള്‍ ജിമ്മില്‍ പോകേണ്ടതില്ല, ആകെ ചെയ്യേണ്ടത് എഴുന്നേറ്റു ടിവി ഓഫാക്കുക, നടക്കുക എന്നതു മാത്രമാണ്. ഇതിനായി നിങ്ങള്‍ ഒരു പെനി പോലും ചെലവേക്കേണ്ടതില്ല. ഇതിനായി ക്ലബില്‍ അംഗത്വം വേണ്ട. ഇപ്പോള്‍ ഈ നിമിഷം വേണമെങ്കില്‍ നിങ്ങള്‍ക്കു നടക്കാം. ഇതിനായി പ്രത്യേക സമയമോ സന്ദര്‍ഭമോ വേണ്ട. ഇരിക്കുന്നത് നിങ്ങളുടെ ശരീരത്തിന് നല്ലതല്ല, കൊളസ്ട്രോളിനും നല്ലതല്ല. നമ്മുടെ ശരീരത്തിനു വേണ്ടി നാമെന്തു ചെയ്താലും കുറയില്ല'.
ജപ്പാനിലെ മാട്സുമോട്ടോയിലുള്ള ഷിന്‍ഷു യൂണിവേഴ്സിറ്റ് ഓഫ് മെഡിസിനിലെ ഫിസിഷ്യന്മാര് നടത്തിയ പഠനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ലെവിന്റെ ഈ കണ്ടെത്തല്‍. പഠനത്തിന്റെ ഭാഗമായി ഇവിടുത്തെ ഗവേഷകര്‍ 246 പേരില്‍ നടത്തിയ പഠനത്തില്‍ നടക്കുന്നവര്‍ മറ്റുളളവരെ അപേക്ഷിച്ച് കൂടുതല്‍ ആരോഗ്യത്തോടെയിരിക്കുന്നെന്നു തെളിഞ്ഞു. നടക്കുന്നതവരില്, പ്രത്യേകിച്ച് വയസായവരില്‍ കണ്ടുവരുന്ന രക്തസമ്മര്‍ദം, പ്രമേഹം എന്നിവ നിയന്ത്രിക്കുന്നതില്‍ അദ്ഭുതാവഹമായ പുരോഗതിയാണ് പഠനത്തില്‍ കണ്ടെത്തിയത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
