Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
വാര്‍ധക്യം തടയാന്‍ സെക്സ് ഹോര്‍മോണ്‍ തെറാപ്പി

വാര്‍ദ്ധക്യത്തെ തടയാനുള്ള വഴികള്‍ കണ്ടെത്താനുള്ള പഠനങ്ങള്‍ നടക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇപ്പോഴിതാ ഇക്കാര്യത്തില്‍ ആശയ്ക്ക് വകയുള്ള ഒരു കണ്ടെത്തല്‍ നടന്നിരിക്കുന്നു.
സെക്സ് ഹോര്‍മ്മോണ്‍ തെറാപ്പിയിലെ ടെസ്റ്റാസ്റ്റിറോണ്‍ ട്രീറ്റ്മെന്റ് പുരുഷന്മാരില് വാര്‍ധക്യബാധ തടയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പേശീകോശങ്ങളുടെ ഊര്ജ്ജസ്വലത നഷ്ടപ്പെടുന്നതാണ് വാര്ധക്യബാധയ്ക്കുള്ള പ്രധാന കാരണം. ഈ പ്രശ്നം പരിഹരിക്കാന്‍ ടെസ്റ്റാസ്റ്റിറോണ്‍ ട്രീറ്റ്മെന്റ് സഹായിക്കുമെന്നാണ് കണ്ടെത്തല്‍. പുരുഷ്മാരിലെ സെക്സ് ഹോര്‍മോണാണ് ടെസ്റ്റാസ്റ്റിറോണ്‍
കാന്‍സര്‍ രോഗികളിലുണ്ടാകുന്ന പേശീകോശനാശത്തിനെതിരെയും ഇത് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞേയ്ക്കുമെന്ന് ഗവേഷകര്‍ പറയുന്നു. സാധാരണയായി കാന്‍സര്‍ രോഗികളില്‍ ഈ പ്രശ്നത്തിനെതിരെ ഉപയോഗിക്കുന്ന സ്റ്റിറോയ്ഡുകള്‍ വളരെയധികം പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നവയാണ്. എന്നാല്‍ ടെസ്റ്റാസ്റ്റിറോണ്‍ ചികിത്സ ഇത്തരത്തിലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടാക്കില്ലത്രേ.
പ്രായമാകുന്നതോടെ രക്തത്തിലുള്ള പ്രോട്ടീനുകളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നതായി പഠനം പറയുന്നു. ഇങ്ങനെയുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ തടയുന്നതിന് ടെസ്റ്റോസ്റ്റിറോണ്‍ ട്രീറ്റ്മെന്റ് സഹായിക്കും. ഇതുവഴിയാണ് പേശീകോശങ്ങളുടെ നാശം തടയാന്‍ കഴിയുന്നത്.
അമേരിക്കയിലെ ബോസ്റ്റേണ്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനും യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് മെഡിക്കന്‍ ബ്രാഞ്ചും ചേര്‍ന്ന് ആരോഗ്യവാന്മരായ പുരുഷന്മാരെ രണ്ട് ഗ്രൂപ്പായി തിരിച്ചാണ് പഠനം നടത്തിയത്. ഈ പഠനത്തിലൂടെ പ്രായമായവരിലും ഈ ചികിത്സ ഹോര്‍മോണിലെ ഏറ്റക്കുറച്ചിലുകള്‍ പരിഹരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
