For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എസ്എംഎസ് ഒരു വില്ലനാണേ..?

By Lakshmi
|

Texting
എസ്എസ്എസ് അയയ്ക്കുകയെന്നത് പലര്‍ക്കും രസമുള്ള കാര്യമാണ്. എത് നേരത്തും മൊബൈലുമായി ഇരുന്ന് സന്ദേശങ്ങള്‍ ടൈപ്പ് ചെയ്യുകയും പലര്‍ക്കായി അയയ്ക്കുയും ചെയ്യുകയെന്നത് പലരുടെയും ഹോബിയാണ്. ഇത്തിരി സമയം ഇതിന്റെ പേരില്‍ നഷ്ടപ്പെടുമെന്നല്ലാതെ മറ്റ് ഉപദ്രവങ്ങളൊന്നും ഇതുകൊണ്ടുണ്ടാകില്ലെന്നാണ് പൊതുവേ എല്ലാവരും കരുതുന്നത്.

എന്നാല്‍ ഈ എസ്എംഎസ് കളി കൂടിയാല്‍ മാനസിക പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് പുതിയൊരു പഠനത്തില്‍ പറയുന്നത്. ഇന്‍ഡോറിലെ മഹാത്മാ ഗാന്ധി സ്മാരക മെഡിക്കല്‍ കോളെജാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. പതിവായി എസ്എംഎസ് അയയ്ക്കുന്ന ശീലമുള്ളവരില്‍ മാനസിക അസ്വസ്ഥതകള്‍, ദേഷ്യം, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

പതിവായ് എസ്എംഎസ് അയയ്ക്കുന്ന 18നും 25നും മധ്യേ പ്രായമുള്ള യുവാക്കളിലാണ് പഠനം നടത്തിയത്. ഇവരില്‍ പലരും വിഷാദരോഗത്തിനും അകാരണമായ ഭയത്തിനും അടിമകളായി മാറുന്നുവെന്ന് പഠനം നടത്തിയ ഗവേഷക സംഘം പറയുന്നു.

പഠനത്തിനായി വിവരങ്ങള്‍ ശേഖരിക്കാനായി നടത്തി സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയ 39ശതമാനം പുരുഷന്മാരും 47ശതമാനം സ്ത്രീകളും തങ്ങളുടെ ഈ ശീലം സാധാരണയായി ഒരു ദിവസത്തില്‍ ചെയ്യുന്ന പലകാര്യങ്ങളെയും ബാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എല്ലായ്‌പോളും എസ്എംഎസ് അയയ്ക്കുന്ന രീതി പഠനത്തെവരെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് ചിലര്‍ പറഞ്ഞത്. ചിലരാകട്ടെ എസ്എംഎസ് അയപ്പുകാരണം നേരാംവണ്ണം ഉറങ്ങാന്‍ കഴിയുന്നില്ലെന്നും പറയുന്നു.

ഇതിലെ മറ്റൊരു പ്രശ്‌നമെന്നത് അയയ്ക്കുന്ന എസ്എംഎസിന് മറുപടികിട്ടാതിരിക്കുമ്പോള്‍ ആളുകള്‍ അസ്വസ്ഥരാകുന്നുവെന്നാതണ്. യുവാക്കളില്‍ 32ശതമാനം പേരും ഇത്തരത്തില്‍ അസ്വസ്ഥത തോന്നുന്നുവെന്ന് സമ്മതിച്ചിട്ടുണ്ട്. മറുപടി കിട്ടിയില്ലെങ്കില്‍ തങ്ങള്‍ ഉപേക്ഷിക്കപ്പെട്ടുവെന്ന തോന്നലാണത്രേ ഇവര്‍ക്കുണ്ടാകുന്നത്.

ഇത് കാരണം അമിതമായ ഉത്കണ്ഠയും അതുവഴി മറ്റ് അസ്വസ്ഥതകളും അനുഭവിക്കുന്നവരാണ് പലരും. ഒരു എസ്എംഎസ് അയച്ചുകഴിഞ്ഞാല്‍ ഫോണും പിടിച്ച് മറുപടിയ്ക്കായി കാത്തിരിക്കുന്നവരാണ് ഇവരില്‍ പലരും, പ്രതീക്ഷിച്ചപോലെ ഒരു മറുപടി കിട്ടാതാവുന്നതോടെ പലരും അസ്വസ്ഥരാകുന്നു. ഈ ഉത്കണ്ഠയ്ക്ക് ടെക്സ്റ്റ്ഫ്രീനിയ എന്നാണ് പഠനം നടത്തിയ ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്

English summary

SMS, Mobile Phone, Depression, Mind, Insomnia, എസ്എംഎസ്, പഠനം, മനസ്സ്, വിഷാദം, മൊബൈല്‍ ഫോണ്‍,

Sending or receiving an SMS is generally considered a harmless activity. However, according to a recent study, the seemingly innocuous SMSes could cause some disorders like uneasiness, anger or even sleeplessness.
Story first published: Wednesday, December 28, 2011, 16:10 [IST]
X
Desktop Bottom Promotion