Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
എസ്എംഎസ് ഒരു വില്ലനാണേ..?

എന്നാല്‍ ഈ എസ്എംഎസ് കളി കൂടിയാല്‍ മാനസിക പ്രശ്നങ്ങളുണ്ടാകുമെന്നാണ് പുതിയൊരു പഠനത്തില്‍ പറയുന്നത്. ഇന്‍ഡോറിലെ മഹാത്മാ ഗാന്ധി സ്മാരക മെഡിക്കല്‍ കോളെജാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. പതിവായി എസ്എംഎസ് അയയ്ക്കുന്ന ശീലമുള്ളവരില്‍ മാനസിക അസ്വസ്ഥതകള്‍, ദേഷ്യം, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
പതിവായ് എസ്എംഎസ് അയയ്ക്കുന്ന 18നും 25നും മധ്യേ പ്രായമുള്ള യുവാക്കളിലാണ് പഠനം നടത്തിയത്. ഇവരില്‍ പലരും വിഷാദരോഗത്തിനും അകാരണമായ ഭയത്തിനും അടിമകളായി മാറുന്നുവെന്ന് പഠനം നടത്തിയ ഗവേഷക സംഘം പറയുന്നു.
പഠനത്തിനായി വിവരങ്ങള്‍ ശേഖരിക്കാനായി നടത്തി സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയ 39ശതമാനം പുരുഷന്മാരും 47ശതമാനം സ്ത്രീകളും തങ്ങളുടെ ഈ ശീലം സാധാരണയായി ഒരു ദിവസത്തില്‍ ചെയ്യുന്ന പലകാര്യങ്ങളെയും ബാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എല്ലായ്പോളും എസ്എംഎസ് അയയ്ക്കുന്ന രീതി പഠനത്തെവരെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് ചിലര്‍ പറഞ്ഞത്. ചിലരാകട്ടെ എസ്എംഎസ് അയപ്പുകാരണം നേരാംവണ്ണം ഉറങ്ങാന്‍ കഴിയുന്നില്ലെന്നും പറയുന്നു.
ഇതിലെ മറ്റൊരു പ്രശ്നമെന്നത് അയയ്ക്കുന്ന എസ്എംഎസിന് മറുപടികിട്ടാതിരിക്കുമ്പോള് ആളുകള്‍ അസ്വസ്ഥരാകുന്നുവെന്നാതണ്. യുവാക്കളില്‍ 32ശതമാനം പേരും ഇത്തരത്തില്‍ അസ്വസ്ഥത തോന്നുന്നുവെന്ന് സമ്മതിച്ചിട്ടുണ്ട്. മറുപടി കിട്ടിയില്ലെങ്കില്‍ തങ്ങള്‍ ഉപേക്ഷിക്കപ്പെട്ടുവെന്ന തോന്നലാണത്രേ ഇവര്‍ക്കുണ്ടാകുന്നത്.
ഇത് കാരണം അമിതമായ ഉത്കണ്ഠയും അതുവഴി മറ്റ് അസ്വസ്ഥതകളും അനുഭവിക്കുന്നവരാണ് പലരും. ഒരു എസ്എംഎസ് അയച്ചുകഴിഞ്ഞാല്‍ ഫോണും പിടിച്ച് മറുപടിയ്ക്കായി കാത്തിരിക്കുന്നവരാണ് ഇവരില്‍ പലരും, പ്രതീക്ഷിച്ചപോലെ ഒരു മറുപടി കിട്ടാതാവുന്നതോടെ പലരും അസ്വസ്ഥരാകുന്നു. ഈ ഉത്കണ്ഠയ്ക്ക് ടെക്സ്റ്റ്ഫ്രീനിയ എന്നാണ് പഠനം നടത്തിയ ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
