Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അവള്‍ക്ക് എന്നേക്കാള്‍ തടിയുണ്ടോ?

ഇതിനായി ഓരോ ചടങ്ങിനും പുതിയ വിലയേറിയ വസ്ത്രങ്ങളും ചേര്‍ന്നുനില്‍ക്കുന്ന ആഭരണങ്ങളുമെല്ലാം സ്വന്തമാക്കുകയെന്നത് ഇവരെ സംബന്ധിച്ച് സുപ്രധാനകാര്യവുമാണ്. എന്നാല്‍ വിലകൂടിയ വസ്ത്രങ്ങളോ മിന്നിത്തിളങ്ങുന്ന ആഭരണങ്ങളോ ഒന്നുമല്ലത്തേ സ്ത്രീകളെ ആകര്‍ഷിക്കുന്നത്.
സ്ത്രീകള്‍ പരസപരം കാണുമ്പോള്‍ ആദ്യം നോക്കുന്നത് ശരീരഭാരത്തിന്റെ കാര്യമാണത്രേ. അതായത് മറ്റവള്‍ക്ക് തന്നേക്കാള്‍ തടികുറവാണോ അല്ലെങ്കില്‍ തന്നേക്കാള്‍ എത്ര തടിച്ചിട്ടാണ് എന്നൊക്കെയുള്ള കാര്യങ്ങളാണത്രേ പരസ്പരമുള്ള ആദ്യകാഴ്ചയില്‍ സ്ത്രീകള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നത്.
ബ്രിട്ടണില്‍ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. 18നും 45നും ഇടയില്‍ പ്രായമുള്ള 2000 വനിതകളില്‍ നടത്തിയ പഠനത്തിലാണ് ശരീരവണ്ണമാണ് സ്ത്രീകള്‍ക്കിടയില്‍ പരസ്പരം ശ്രദ്ധനേടുന്ന ആദ്യ ഘടകമെന്ന് കണ്ടെത്തിയത്.
ഇതിനുശേഷമേ വസ്ത്രവും ആഭരണങ്ങളും മേക്കപ്പുമൊക്കെ വരുകയുള്ളു. ഇരുപത് സെക്കന്ഡുകള്ക്കുള്ളില്തന്നെ സ്ത്രീകള്‍ ആദ്യം കാണുന്ന സ്ത്രീയെക്കുറിച്ച് അഭിപ്രായരൂപീകരണം നടത്തുമെന്നും ഈ ഗവേഷണം പറയുന്നു.
പഠനത്തില്‍ പങ്കെടുത്ത 54 ശതമാനം സ്ത്രീകളും പറയുന്നത് ആദ്യം മറ്റു സ്ത്രീകളുടെ തടിയെങ്ങനെയുണ്ടെന്ന് നോക്കുമെന്നാണ്. ഇതിനുശേഷമേ വസ്ത്രവും മേക്കപ്പുമൊക്കെ ശ്രദ്ധിക്കൂ. പിന്നീട്മുടി, ചിരി, നിറം, ഉയരം, ചെരുപ്പ്, പല്ല് തുടങ്ങിയവ ശ്രദ്ധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
പുരുഷന്മാര് മാത്രമല്ല മറ്റുള്ള സ്ത്രീകളും തങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന കാര്യത്തെക്കുറിച്ച് സ്ത്രീകള്‍ ബോധവതികളാണെന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
