Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സ്ത്രീകള്ക്ക് 29ല് പ്രായമായെന്ന തോന്നല്

29വയസ്സാകുമ്പോഴേയ്ക്കും സ്ത്രീകളുടെ ഉള്ളില് പ്രായമായിത്തുടങ്ങിയെന്ന തോന്നലാണത്രേ. എന്നാല് പുരുഷന്മാര് ഇക്കാര്യത്തില് മിടുക്കന്മാരാണ് 58വയസ്സിലൊക്കെ എത്തുമ്പോള് മാത്രമാണത്രേ അവര്ക്ക് പ്രായമായി എന്ന തോന്നലുണ്ടാകുന്നത്.
ബ്രിട്ടനിലെ എവ്ലോണ് ഫ്യുണറല് പ്ലാന്സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. മുടിയില് ആദ്യ നര കാണുന്പോള് മുതലാണ് തങ്ങള്ക്ക് പ്രായമായി എന്ന തോന്നലുണ്ടാകുന്നതെന്നാണ് പഠനത്തിന്റെ ഭാഗമായി നടത്തിയ സര്വ്വേയില് പങ്കെടുത്ത സ്ത്രീകളില് കാല്ഭാഗത്തോളം പേരും പറഞ്ഞത്.പത്തുശതമാനം സ്ത്രീകള് പറഞ്ഞത് ചര്മ്മം ചുളിഞ്ഞ് തൂങ്ങുകയും മറ്റും ചെയ്യുമ്പോഴാണ് തങ്ങള്ക്ക് പ്രായമായി എന്ന തോന്നലുണ്ടാകുന്നതെന്നാണ്.
അമ്പത് ശതമാനം പേര് പറയുന്നത് മാറിടം തളര്ന്ന് സൗന്ദര്യം നഷ്ടപ്പെടുമ്പോഴാണ് പ്രായമായെന്ന തോന്നലുണ്ടാകുന്നതെന്നാണ്. പ്രസവം കുട്ടികളെ വളര്ത്തല് എന്നീ കാര്യങ്ങള്ക്ക് ഈ തോന്നലില് പ്രധാനപങ്കുണ്ടെന്ന് ചുരുക്കം. മൂന്ന് ശതമാനം പേര് പറഞ്ഞത് തങ്ങളുടെ അമ്മമാരെപ്പോലെ തങ്ങള് പെരുമാറാന് തുടങ്ങുമ്പോഴാണ് പ്രായമായി എന്ന തോന്നലുണ്ടാകുന്നതെന്നാണ്.
സര്വ്വേയില് പങ്കെടുത്ത പുരുഷന്മാരില് മൂന്നില് രണ്ടുഭാഗവും കിടപ്പറയിലെ പ്രകടനം പരാജയപ്പെടുമ്പോള് മാത്രമാണത്രേ പ്രായക്കൂടതലിനെക്കുറിച്ച് ചിന്തിക്കുന്നത്. ഇതില് 22 ശതമാനം പേര് പറഞ്ഞത് ബാറുകളിലെ സംഗീതം വല്ലാത്ത ശബ്ദത്തിലാണെന്ന് തോന്നുമ്പോഴാണ് തങ്ങള്ക്ക് പ്രായമായി എന്ന് ചിന്തിക്കുന്നതെ്ന്നാണ്.
നമ്മുടെ സമൂഹത്തില് സ്ത്രീകളുടെ കാര്യത്തില് സൗന്ദര്യം പ്രധാനകാര്യമാണെന്ന് സൈക്കോളജിസ്റ്റായ കാരി കൂപ്പര് പറയുന്നു. അതുകൊണ്ടുതന്നെ സൗന്ദര്യം കുറയുമ്പോള് സ്ത്രീകള്ക്ക് പ്രായമായെന്ന തോന്നലുണ്ടാകുന്നുവെന്നും കാരി പറയുന്നു.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
